Sunday, May 19, 2024 11:45 pm

ശങ്കു ടി ദാസിനെ കൊലപ്പെടുത്താന്‍ ശ്രമം ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് :ശങ്കു ടി ദാസിനെ കൊലപ്പെടുത്താന്‍ ശ്രമം ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. ശങ്കു ടി ദാസിന് വാഹനാപകടം ഉണ്ടായത് വ്യാഴാഴ്ച രാത്രി പതിനൊന്നര മണിയോടെ. മലപ്പുറത്തെ തന്റെ അഭിഭാഷക ഓഫിസില്‍ നിന്നും ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ശങ്കുവിന് അപകടം ഉണ്ടായത്. ഓഫിസില്‍ നിന്നും ശങ്കു ഇറങ്ങുന്നത് കാത്തു നിന്ന ഏതോ അജ്ഞാത സംഘം അമിത വേഗതയില്‍ എത്തി ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുക ആയിരുന്നു. ഷാജ് കിരണുമായി ബന്ധപ്പെട്ട സന്ദീപ് വാര്യരുടെ മാതൃഭുമി വാര്‍ത്ത വന്‍ ചര്‍ച്ചയായിരുന്നു. ഇതില്‍ സന്ദീപിന്റെ കേസ് നോക്കിയത് ശങ്കുവായിരുന്നു. കേസുമായി ബന്ധപ്പെട്ട വക്കീല്‍ നോട്ടീസ് തയ്യാറാക്കാനുള്ളതിനാല്‍ രാത്രി വൈകിയാണ് തന്റെ വക്കീല്‍ ഓഫിസില്‍ നിന്നും ഇറങ്ങിയത്.

ഏറെ ശത്രുക്കളുള്ള പൊതുപ്രവര്‍ത്തകനായിട്ടും ബൈക്കിലാണ് ശങ്കുവിന്റെ സഞ്ചാരം. ഇത് ശത്രുക്കള്‍ക്കും അറിയാം. അതുകൊണ്ട് തന്നെ ഇന്നലെ രാത്രി വൈകിയാണ് ശങ്കു ഇറങ്ങുയതെന്ന് അപകടം പ്ലാന്‍ ചെയ്തവര്‍ നേരത്തെ തന്നെ മനസ്സിലാക്കി വെച്ചിരുന്നു. ഈ അജ്ഞാത സംഘം ശങ്കു ഓഫിസില്‍ നിന്നും ഇറങ്ങിയതിന് പിന്നാലെ ശങ്കുവിനെ പിന്തുടരുകയും അപകടം ഉണ്ടാക്കുകയും ആയിരുന്നു. ബൈക്ക് ഇടിച്ചു തെറിപ്പിച്ചിട്ടും നിര്‍ത്താതെ പോയത് തന്നെ ഇത് കരുതിക്കൂട്ടിയുള്ള ആക്രമണത്തിന്റെ തെളിവാണ്. അപകടം ഉണ്ടായി ഒരുപാട് സമയം അദ്ദേഹം റോഡരികില്‍ ബോധരഹിതനായി കിടന്നു. ഒരുപാട് രക്തം വാര്‍ന്ന് പോകുകയും ചെയ്തു.

അനന്തപുരി ഹിന്ദു സംസ്ഥാന സമ്മേളനത്തിന്റെ പ്രധാന സംഘാടകരില്‍ ഒരാളായിരുന്ന ശങ്കു ചാനല്‍ ചര്‍ച്ചകളിലും മറ്റും ഹിന്ദുത്വവിമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ക്ക് പ്രതിരോധം തീര്‍ത്ത് എപ്പോഴും രംഗത്തുണ്ടായിരുന്നു. ശങ്കു ടി ദാസ് മതമൗലിക വാദികളുടേയും കണ്ണിലെ കരടായിരുന്നു. ശങ്കു ടി ദാസിനെതിരെ നിരവധി ഭീഷണികള്‍ ഉണ്ടായിട്ടും പ്രത്യേക സുരക്ഷയൊന്നും പോലീസും ഏര്‍പ്പെടുത്തിയിരുന്നില്ല. മലപ്പുറത്ത് സാധാരണക്കാരനെ പോലെ ബൈക്കില്‍ സഞ്ചരിച്ച്‌ പൊതുപ്രവര്‍ത്തനം നടത്തിയ പരിവാര്‍ നേതവാന്റെ യാത്രാ വഴികളും യാത്രാ രീതകികളുമെല്ലാം രാഷ്ട്രീയ ശത്രുക്കള്‍ക്ക് സുപരിചിതമായിരുന്നു.

അപകടം ഉണ്ടായി റോഡരികില്‍ ഏറെ നേരം കിടന്ന ശങ്കുവിനെ വഴിയാത്രക്കാരനാണ് ആശുപത്രിയിലെത്തിച്ചത്. കോഴിക്കോട് മിംസ് ആശുപത്രിയിലാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. വിവരം അറിഞ്ഞെത്തിയ സന്ദീപ് വാര്യരാണ് അദ്ദേഹത്തെ മലപ്പുറത്തെ ആശുപത്രിയില്‍ നിന്നും വിദഗ്ദ ചികിത്സയ്ക്കായി കോഴിക്കോട്ടെ ആശുപത്രിയിലെത്തിച്ചത്. വെന്റിലേറ്ററില്‍ കഴിയുന്ന ശങ്കുവിന് ഇനിയും ബോധം വീണിട്ടില്ല. അപകടത്തില്‍ ശരീരത്തില്‍ നിന്നും അമിതമായി രക്തം വാര്‍ന്നു പോയതായാണ് റിപ്പോര്‍ട്ട്. ആര്‍എസ്‌എസിന്റെ നിര്‍ദ്ദേശ പ്രകാരം ആണ് ശങ്കു ടി ദാസിനെ കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാക്കി മത്സരിപ്പിച്ചത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഒപി ടിക്കറ്റ് വീട്ടിലിരുന്ന് ബുക്ക് ചെയ്ത് ടോക്കണുമായി ആശുപത്രിയിലെത്താം ; കോട്ടയത്ത് 32 ആശുപത്രികളിൽ...

0
കോട്ടയം: ജില്ലയിലെ 32 സർക്കാർ ആശുപത്രികളിൽ ഡിജിറ്റൽ സേവനങ്ങൾ നൽകുന്ന ഇ-ഹെൽത്ത്...

അമേരിക്കയിൽ വിതരണം ചെയ്ത മരുന്നുകൾ തിരികെ വിളിച്ച് ഇന്ത്യൻ മരുന്ന് കമ്പനികൾ

0
ദില്ലി : അമേരിക്കയിൽ വിതരണം ചെയ്ത മരുന്നുകൾ തിരികെ വിളിച്ച് ഇന്ത്യൻ...

ഭാര്യയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതിയായ രാജേഷിനെ ചേർത്തല പോലീസ് പിടികൂടി

0
ചേർത്തല: ഭാര്യയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതിയായ രാജേഷിനെ...

ചാലക്കുടി സ്വദേശിയായ യുവതി കാനഡയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവം ; ഭർത്താവിനായി അന്വേഷണം ആരംഭിച്ച്...

0
തൃശൂർ : ചാലക്കുടി സ്വദേശിയായ യുവതി കാനഡയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ...