Saturday, April 27, 2024 11:54 pm

വന്ധ്യതാ ചികിത്സാ രംഗത്തെ മികവുമായി പത്തനംതിട്ട സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വന്ധ്യതാ ചികിത്സാ രംഗത്തെ മികവുമായി ഭാരതീയ ചികിത്സാ വകുപ്പിന്റെ പത്തനംതിട്ട സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി മുന്നേറുന്നു. നാഷണല്‍ ആയുഷ് മിഷന്റെ സഹായത്തോടെ നടപ്പാക്കിയ വന്ധ്യതാ ചികിത്സാ കേന്ദ്രത്തിന് ഈ രംഗത്ത് ഫലപ്രദമായ ഇടപെടല്‍ നടത്താന്‍ സാധിച്ചതായി ഡിഎംഒ(ഐഎസ്എം) ഡോ. പി.എസ് ശ്രീകുമാര്‍ പറഞ്ഞു. 47 ദമ്പതികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.

ജില്ലയിലെ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ഭാരതീയ ചികിത്സാ വകുപ്പ് പകര്‍ച്ചവ്യാധി പ്രതിരോധ ക്യാമ്പുകള്‍ നടത്തി വരുകയാണ്. മഴക്കാല പൂര്‍വ രോഗങ്ങള്‍ക്ക് ഫലപ്രദമായ ആയുര്‍വേദ ചികിത്സ ലഭ്യമാക്കുന്നതിനൊപ്പം, പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും മുന്‍ഗണന നല്‍കി വരുന്നു. ജില്ലയിലെ ബ്ലോക്കുകള്‍ കേന്ദ്രീകരിച്ച് നടപ്പാക്കിയ ആരോഗ്യമേളയില്‍ ഭാരതീയ ചികിത്സാ വകുപ്പിന്റെ മെഡിക്കല്‍ ക്യാമ്പ് ധാരാളം പേര്‍ക്ക് പ്രയോജനപ്പെട്ടു. അന്താരാഷ്ട്ര യോഗാദിനം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.

നാഷണല്‍ ആയുഷ് മിഷന്റെ സഹകരണത്തോടെ എല്ലാ സര്‍ക്കാര്‍ ആയുര്‍വേദ സ്ഥാപനങ്ങളിലും സ്‌കൂളുകള്‍, കോളജുകള്‍, വായനശാലകള്‍, അംഗന്‍വാടികള്‍ എന്നിങ്ങനെ വിവിധ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും യോഗാ പ്രദര്‍ശനം, യോഗയുടെ പ്രസക്തി ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ബോധവല്‍ക്കരണ പരിപാടികള്‍, ”മനുഷ്യത്വത്തിന് യോഗ” എന്ന യോഗാദിന സന്ദേശം മുന്‍നിര്‍ത്തിയുള്ള മികവാര്‍ന്ന പ്രവര്‍ത്തനം എന്നിവ നടത്താന്‍ കഴിഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു ; നഴ്സിംഗ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

0
കോട്ടയം: കോട്ടയം വെള്ളൂപ്പറമ്പിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച്...

വളരെയേറെ ശ്രദ്ധിക്കണം ; ഉഷ്ണതരംഗത്തിൽ അതീവ ശ്രദ്ധ വേണമെന്ന് മന്ത്രി

0
തിരുവനന്തപുരം: ഉഷ്ണതരംഗം അഥവാ ഹീറ്റ് വേവ് ആരോഗ്യത്തെയും ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി...

തിരുവനന്തപുരത്ത് സുഹൃത്തുകളായ രണ്ട് യുവാക്കളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് സുഹൃത്തുകളായ രണ്ട് യുവാക്കളെ തൂങ്ങി മരിച്ച നിലയിൽ...

പോളിങ് ശതമാനം കുറഞ്ഞതിന് ഒന്നാംപ്രതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ : കെ. മുരളീധരന്‍

0
തൃശൂര്‍: പോളിങ് ശതമാനം കുറഞ്ഞതിന് ഒന്നാംപ്രതി തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് തൃശൂര്‍ ലോക്‌സഭ...