Sunday, May 26, 2024 5:16 pm

കനത്ത മഴയില്‍ തൃശ്ശൂര്‍ ആദിവാസി കോളനിയില്‍ ഒറ്റപ്പെട്ട ഗര്‍ഭിണികളെ രക്ഷിച്ച്‌ ആരോഗ്യ വകുപ്പ്

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : കനത്ത മഴയില്‍ തൃശ്ശൂര്‍ മുക്കുംപുഴ ആദിവാസി കോളനിയില്‍ ഒറ്റപ്പെട്ട മൂന് ഗര്‍ഭിണികള്‍ക്ക് വനത്തിനകത്ത് സഹായമെത്തിച്ച്‌ ആരോഗ്യ വകുപ്പ്. വനം വകുപ്പിന്റെയും പോലീസിന്റെയും സഹായത്തോടെയാണ് ഇവരെ വനമധ്യത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്. ഗര്‍ഭിണികളില്‍ ഒരാള്‍ കാട്ടില്‍ വച്ച്‌ തന്നെ പ്രസവിച്ചിരുന്നു. നവജാത ശിശുവിനെയും അമ്മയെയും മറ്റ് രണ്ട് ഗ‌ര്‍ഭിണികളെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ശക്തമായ മഴ വക വയ്ക്കാതെ പെരിങ്ങല്‍ക്കുത്ത് റിസര്‍വോയറിലൂടെ രണ്ട് കിലോമീറ്ററോളം സാഹസികമായി മുളച്ചങ്ങാടത്തിലാണ് ഇവരെ സുരക്ഷിത കേന്ദ്രത്തിലെത്തിച്ച്‌ പ്രസവ ശുശ്രൂഷ നല്‍കിയത്.

അമ്മയ്ക്ക് ഉയര്‍ന്ന ബിപി ഉണ്ടായിരുന്നുവെങ്കിലും ആശുപത്രിയിലേക്ക് മാറാന്‍ തയ്യാറായിരുന്നില്ല. പിന്നീട് ഡിഎംഒയും ഡിഎസ്‌ഒയും സംഘവും കോളനിയില്‍ നേരിട്ട് ചെന്ന് കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തുകയായിരുന്നു. ഇവരിപ്പോള്‍ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ സുരക്ഷിതരാണെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. 5 മാസവും 6 മാസവുമായ രണ്ട് ഗര്‍ഭിണികളുടെ സുരക്ഷിതത്വം കോളനിയില്‍ തന്നെ ഉറപ്പാക്കിയതായും മന്ത്രി അറിയിച്ചു. കാട്ടില്‍ നിന്ന് ഇവരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയ ആരോഗ്യ വകുപ്പ് സംഘത്തെ വീണാ ജോര്‍ജ് അഭിനന്ദിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇവരെ സഹായിച്ച പോലീസിനും വനം വകുപ്പിനും മന്ത്രി അഭിനന്ദനങ്ങള്‍ നേര്‍ന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മുലപ്പാലിന്റെ അനധികൃത വാണിജ്യവില്‍പ്പന നിര്‍ത്തണം; മുന്നറിയിപ്പ് ഭക്ഷ്യസുരക്ഷാ അതോറിറ്റി ഓഫ് ഇന്ത്യ

0
ന്യൂഡല്‍ഹി: മുലപ്പാലിന്റെ അനധികൃത വാണിജ്യവില്‍പ്പനയില്‍ മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാ അതോറിറ്റി ഓഫ് ഇന്ത്യ(എഫ്എസ്എസ്എഐ)....

പിണറായി കെജരിവാളിന് പഠിക്കുന്നു, മദ്യനയ അഴിമതി കേന്ദ്ര ഏജന്‍സി അന്വേഷിക്കണം : കെ.സുരേന്ദ്രൻ

0
തിരുവനന്തപുരം : പണം കിട്ടാന്‍ മദ്യ നയത്തില്‍ മാറ്റം വരുത്താന്‍ പോകുന്ന...

അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

0
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 653...

പഴവങ്ങാടി പൊക്കണം തൂക്ക് ലക്ഷംവീട് കോളനിയിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

0
റാന്നി: പഴവങ്ങാടി ഗ്രാമപഞ്ചായത്തിൽ പൊക്കണം തൂക്ക് ലക്ഷംവീട് കോളനിയിലെ ഒന്നു മുതൽ...