Tuesday, April 30, 2024 2:37 pm

പാല്‍ കൊണ്ട് മകളുടെ കാല് കഴുകി അത് കുടിച്ച് അച്ഛനും അമ്മയും ; വീഡിയോ വൈറല്‍

For full experience, Download our mobile application:
Get it on Google Play

അച്ഛനും അമ്മയുമായി മക്കള്‍ക്കുള്ള ബന്ധം എപ്പോഴും വളരെ സ്‌പെഷ്യല്‍ ആയിരിക്കും. മക്കളുമൊത്തുള്ള മാതാപിതാക്കളുടെ ചില ഇമോഷണല്‍ വിഡിയോകള്‍ പലപ്പോഴും കണ്ണ് നനയിക്കാറുമുണ്ട്. മകളോടുള്ള വാത്സല്യത്തിന് തെളിവായി ഒരു അച്ഛനും അമ്മയും മകളുടെ കാല്‍ പാലുകൊണ്ട് കഴുകി അത് കുടിക്കുന്ന ഒരു വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ഹൃദയത്തെ സ്പര്‍ശിക്കുന്ന വീഡിയോ എന്ന് ചിലര്‍ ഇതിനെ വിളിക്കുന്നുണ്ടെങ്കിലും വിഡിയോയ്‌ക്കെതിരെ ചിലയിടങ്ങളില്‍ നിന്നും രൂക്ഷമായ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

യുവതിയായ മകളെ കസേരയിലിരുത്തി അവളുടെ കാലുകള്‍ വൃത്തിയാക്കുന്ന മാതാപിതാക്കളെയാണ് വൈറല്‍ വീഡിയോയില്‍ കാണാനാകുന്നത്. മകളുടെ കാലുകള്‍ നന്നായി തുടച്ച ശേഷം നിലത്തിരുന്ന് അവളുടെ കാലിലേക്ക് പാലൊഴിക്കുന്ന പിതാവിനെ വീഡിയോയില്‍ കാണാം. ഇതേ പാല്‍ ഒരു പാത്രത്തില്‍ ശേഖരിച്ച് ഇയാള്‍ അത് കുടിക്കുന്നു. മകള്‍ അത് വിലക്കുന്നുണ്ടെങ്കിലും പകുതിയോളം പാല്‍ പിതാവ് കുടിക്കുന്നു. പിതാവില്‍ നിന്ന് ഗ്ലാസ് വാങ്ങിയ ഭാര്യ അവശേഷിച്ച പാല്‍ കുടിക്കുന്നു. തുടര്‍ന്ന് മകളുടെ കാലുകള്‍ ചുവന്ന നിറത്തില്‍ മുക്കിയ ശേഷം ഒരു വെള്ളത്തുണിയില്‍ അവളുടെ കാല്‍പാദങ്ങള്‍ പതിപ്പിക്കുന്നതായും വീഡിയോയിലുണ്ട്.

ഐഎഎസ് ഉദ്യോഗസ്ഥനായ സഞ്ജയ് കുമാര്‍ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയ്ക്ക് ലക്ഷക്കണക്കിന് കാഴ്ചക്കാരാണുള്ളത്. വീട് വിട്ടു പോകുന്ന മകളുടെ കാല്‍പാടുകള്‍ സൂക്ഷിക്കുന്ന മാതാപിതാക്കള്‍ എന്ന് സൂചിപ്പിച്ചാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ കണ്ണ് നനയിച്ചെന്ന് ചിലര്‍ അഭിപ്രായപ്പെട്ടപ്പോള്‍ വീഡിയോയിലെ മാതാപിതാക്കള്‍ അതിനാടകീയമായി പെരുമാറുന്നു എന്നായിരുന്നു മറ്റ് ചിലരുടെ വിമര്‍ശനം. മക്കളോട് മാതാപിതാക്കള്‍ക്ക് ഇത്ര വിധേയത്വത്തിന്റെ ആവശ്യമില്ലെന്നും വീഡിയോയ്ക്ക് കമന്റുകള്‍ വരുന്നുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എൻഡിഎ സ്ഥാനാർത്ഥികൾക്ക് മോദിയുടെ കത്ത് ; കോൺഗ്രസിനെതിരെ പ്രചാരണം ശക്തമാക്കണം

0
ന്യൂഡൽഹി : കോൺഗ്രസിനെതിരെ പ്രചാരണം ശക്തമാക്കണമെന്നാവശ്യപ്പെട്ട് മൂന്നാം ഘട്ടത്തിൽ മത്സരിക്കുന്ന എൻഡിഎ...

ആലപ്പുഴയും കോഴിക്കോടുമടക്കം 4 ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്. പാലക്കാട്, തൃശൂർ ജില്ലകൾക്ക്...

മേയര്‍ക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന പോലീസ് നിലപാടില്‍ നിയമപോരാട്ടത്തിനൊരുങ്ങി ഡ്രൈവര്‍ യദു

0
തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി ഡ്രൈവറും തമ്മില്‍ നടന്ന...

മെയ് ദിനത്തിൽ ചോദ്യം ചെയ്യൽ ഒഴിവാക്കണമെന്ന എംഎം വർഗീസിന്റെ ആവശ്യം തള്ളി ; നാളെ...

0
തൃശൂർ : കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ തൃശൂർ സിപിഐഎം ജില്ലാ...