Monday, April 29, 2024 8:02 am

സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്തെന്ന കേസില്‍ അർജുൻ ആയങ്കിയുടെ ഒരു സഹായി കൂടി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്തെന്ന കേസില്‍ അർജുൻ ആയങ്കിയുടെ ഒരു സഹായി കൂടി പിടിയിലായി. തിരുവനന്തപുരം വെമ്പായം സ്വദേശി നൗഫൽ വയനാട്ടിൽ വെച്ചാണ് പിടിയിലായത്. യുവജനക്ഷേമ കമ്മീഷൻ വെമ്പായം പഞ്ചായത്ത് കോഡിനേറ്ററാണ് നൗഫൽ. അർജുൻ ആയങ്കിക്കും സംഘത്തിനും ഒളിവിൽ പോകാൻ നൗഫൽ സൗകര്യം ഒരുക്കിയിരുന്നു. കേസില്‍ കൊണ്ടോട്ടി പോലീസാണ് അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്തത്. കണ്ണൂരിൽ വെച്ചാണ് അർജുൻ ആയങ്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. സ്വർണ്ണ കവർച്ചക്ക് കാരിയറുടെ സഹായത്തോടെ ശ്രമിച്ചു എന്നാണ് കേസ്. ഈ കേസിൽ സിപിഎം നഗരസഭ മുൻ കൗൺസിലർ മൊയ്തീൻകോയ ഉൾപ്പെടെ നാല് പേർ നേരത്തെ അറസ്റ്റിലായിരുന്നു.

കരിപ്പൂർ സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസിലെ മുഖ്യപ്രതിയായ അർജുൻ ആയങ്കിക്കെതിരെ നേരത്തെ കാപ്പ ചുമത്തിയിരുന്നെങ്കിലും പിന്നീട് അത് റദ്ദാക്കിയിരുന്നു. 2017 ന് ശേഷം കേസുകളില്ലെന്നും മുൻ കേസുകൾ സിപിഎം പ്രവർത്തകനായിരിക്കെ ആണെന്നും കാണിച്ച് അർജുൻ നല്‍കിയ അപ്പീലാണ് കാപ്പ റദ്ദാക്കിയത്. 2017 ന് ശേഷം അർജുനെതിരെ മറ്റ് കേസുകളില്ലെന്നും കസ്റ്റംസ് കേസ് കാപ്പയുടെ പരിധിയിൽ വരില്ലെന്നും ഉത്തരവിൽ പറയുന്നു. സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസിന് പുറമേ അടിപിടി കേസുകളിലും പ്രതിയാണ് അർജുൻ ആയങ്കി.

ഡിവൈഎഫ്ഐ അഴിക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറി ആയിരുന്ന അർജുൻ ചാലാട് കേന്ദ്രീകരിച്ചായിരുന്നു അക്രമ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. സിപിഐം ലീഗ്, സിപിഐഎം ബിജെപി സംഘർഷങ്ങളിൽ പ്രതിസ്ഥനാനത്തുണ്ടായിരുന്ന അർജുൻ ആയങ്കി ലഹരിക്കടത്ത് സംഘങ്ങളുമായി അടുത്തതോടെ ഡിവൈഎഫ്ഐ ഇയാളെ പുറത്താക്കി. പിന്നീടും നവ മാധ്യമങ്ങളിലെ അക്കൗണ്ടുകളിൽ സിപിഎം പ്രചാരണം സ്വന്തം നിലയ്ക്ക് നടത്തിയ അർജുൻ ഇതിനെ മറയാക്കി സ്വർണ്ണക്കടത്ത് ക്വട്ടേഷൻ പ്രവർത്തനങ്ങളിലേക്കും തിരിഞ്ഞു.

കടത്തിക്കൊണ്ടുവരുന്ന സ്വർണ്ണം ക്യാരിയറെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും ആക്രമിച്ചും തട്ടിയെടുക്കുകയാണ് അർജുനും സംഘവും ചെയ്തുവന്നത്. ഇതിനായി ടിപി വധക്കേസ് പ്രതികളായ കൊടി സുനിയുമായും ഷാഫിയുമായും ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുമായും ചേർന്നു. ഗൾഫിലും കേരളത്തിലുടനീളവും അർജുൻ ആയങ്കി നെറ്റ് വർക്ക് ഉണ്ടാക്കി. കരിപ്പൂരിൽ ഇങ്ങനെയൊരു ക്വട്ടേഷൻ കേസിൽ കഴിഞ്ഞ വർഷമാണ് അർജുൻ ആയങ്കി കസ്റ്റംസിന്‍റെ പിടിയിലായത്. 2021 ജൂൺ 28 അറസ്റ്റിലായ അ‍ർജുൻ ആയങ്കി ജാമ്യത്തിലായിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സൂര്യാഘാതം മൂലം രണ്ട് മരണം ; ഏറെ ശ്രദ്ധിക്കേണ്ടത് ഈ രണ്ട് ജില്ലകള്‍,...

0
തിരുവനന്തപുരം: സൂര്യാഘാതം മൂലം രണ്ട് മരണം സംഭവിച്ച സാഹചര്യത്തില്‍ ഏറെ ജാഗ്രതയോടെ...

ഇ​സ്ര​യേ​ലും ജോ​ർ​ദാ​നും സ​ന്ദ​ർ​ശി​ക്കാൻ ഒരുങ്ങി ആ​ന്‍റ​ണി ബ്ലി​ങ്കെ​ൻ

0
അമേരിക്ക: യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ബ്ലി​ങ്കെ​ൻ ഇ​സ്ര​യേ​ലും ജോ​ർ​ദാ​നും സ​ന്ദ​ർ​ശി​ക്കും....

എനിക്കെതിരേ നടക്കുന്നത് ഗൂഢാലോചന, മനുഷ്യരല്ലേ തെറ്റുപറ്റാം ; ഇ.പി. ജയരാജൻ

0
കണ്ണൂർ: മാധ്യമങ്ങളെ പഴിച്ചും തനിക്കെതിരേ ഗൂഢാലോചന നടന്നെന്നും ആവർത്തിച്ച് ഇടതുമുന്നണി കൺവീനർ...

കെജ്‌രിവാളിന് ഇന്ന് നിർണായകം ; അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജി സുപ്രിംകോടതി ഇന്ന് പരി​ഗണിക്കും

0
ന്യൂഡൽഹി : അറസ്റ്റിനെ ചോദ്യംചെയ്തുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹർജി...