Sunday, May 5, 2024 3:26 am

വയനാട്ടില്‍ യുവതിയെ ക്വാറിക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

സുല്‍ത്താന്‍ബത്തേരി: വയനാട്ടില്‍ യുവതിയെ ക്വാറിക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമ്പലവയല്‍ ചീങ്ങേരി കോളനിയിലെ പാത്തിവയല്‍ വീട്ടില്‍ രാജന്റെ മകള്‍ പ്രവീണ (21) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. അമ്പലവയല്‍ വികാസ് കോളനിയിലെ ക്വാറിക്കുളത്തിലാണ് യുവതിയുടെ മൃതദേഹം കണ്ടത്. ബുധനാഴ്ച രാവിലെ പ്രവീണയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതി കുളത്തില്‍ അകപ്പെട്ടിട്ടുണ്ടെന്ന സൂചന നാട്ടുകാര്‍ക്ക് ലഭിക്കുകയായിരുന്നു. പ്രവീണ രാവിലെ ക്വാറി കുളത്തിൽ ചാടുന്നത് ചില നാട്ടുകാർ കണ്ടിരുന്നു.

ഉടന്‍ തന്നെ നാട്ടുകാര്‍ സുല്‍ത്താന്‍ ബത്തേരി ഫയര്‍ഫോഴ്‌സിനെ വിവരമറിച്ചു. ഫയര്‍ഫോഴ്സ് സേനാംഗങ്ങള്‍ എത്തി തെരച്ചിൽ നടത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ബത്തേരി അസംഷന്‍ ആശുപത്രിക്ക് കീഴിലെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എക്‌സ്-റേ ടെക്‌നിഷ്യന്‍ പഠനം നടത്തി വരികയായിരുന്നു യുവതി. ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിൻ്റെ പ്രഥമിക നിഗമനം. രാവിലെ ഒൻപതുമണിയോടെ യുവതി കുളത്തിൽ ചാടുന്നത് നാട്ടുകാർ കണ്ടിരുന്നു.

സ്റ്റേഷന്‍ ഇന്‍ ചാര്‍ജ്ജ് പി കെ ഭരതന്‍, ഗ്രേഡ് അസി. സ്റ്റേഷന്‍ ഓഫീസര്‍മാരായ എന്‍ ബാലകൃഷ്ണന്‍, ഐ ജോസഫ്, സി ടി സെയ്തലവി, ഫയര്‍ ഓഫീസര്‍മാരായ കെ കെ മോഹനന്‍, കെ സിജു, എ ഡി നിബില്‍ ദാസ്, എ ബി വിനീത്, അഖില്‍ രാജ്, കെ അജില്‍, പി എസ് സുജയ് ശങ്കര്‍, എ ബി സതീഷ്, ഹോംഗാര്‍ഡുമാരായ പി കെ ശശീന്ദ്രന്‍, ഫിലിപ്പ് അബ്രഹാം, ഷിനോജ് ഫ്രാന്‍സിസ് എന്നിവരാണ് ഫയര്‍ഫോഴ്‌സ് സംഘത്തിലുണ്ടായിരുന്നത്. അമ്പലവയല്‍ പോലീസും സ്ഥലത്തെത്തിയിരുന്നു. അമ്പലവയൽ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മാനന്തവാടിയില്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍

0
മാനന്തവാടി: മാനന്തവാടിയില്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍....

സുഗന്ധ ഗിരി മരം മുറി കേസ് : സൗത്ത് വയനാട് ഡിഎഫ്ഒ എ.ഷജ്‌നയെ വിശദീകരണം...

0
കൽപ്പറ്റ: സുഗന്ധഗിരി മരംമുറിക്കേസിൽ വീഴ്ച വരുത്തിയെന്ന വനം വിജിലൻസിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ...

കോപ്പര്‍ വയറുകളും കേബിളുകളും മോഷ്ടിച്ച പ്രതി പിടിയിൽ

0
കോഴിക്കോട്: താമരശ്ശേരി ഈങ്ങാപ്പുഴയിലെ നിര്‍മാണത്തിലിരിക്കുന്ന ഹോട്ടലില്‍ നിന്ന് ഒരു ലക്ഷം രൂപ...

എറണാകുളം ജില്ലയിലെ ഹജ്ജ് തീർഥാടകർക്കുള്ള വാക്സിനേഷൻ ക്യാമ്പ് തിങ്കളാഴ്ച മുതൽ -അറിയേണ്ടതെല്ലാം

0
കൊച്ചി: എറണാകുളം ജില്ലയിലെ ഹജ്ജ് തീർത്ഥാടകൾക്കുള്ള ഈ വർഷത്തെ വാക്സിനേഷൻ ക്യാമ്പ്...