Sunday, April 28, 2024 10:49 pm

നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ കാപ്പാ ചുമത്തി ജയിലിലടച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ അടൂർ പോലീസ് കാപ്പാ നിയമപ്രകാരം ജയിലിലടച്ചു. പറക്കോട് മറ്റത്ത് കിക്കേതിൽ വീട്ടിൽ ഷാമോൻ എന്നു വിളിക്കുന്ന തൗഫീഖി(32) നെയാണ് കാപ്പാ (കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം) നിയമ പ്രകാരം അറസ്റ്റ് ചെയ്ത്. തിരുവനന്തപുരം സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലടച്ചത്. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടറാണ് കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്. അടൂർ, പന്തളം പോലീസ് സ്റ്റേഷൻ പരിധികളിൽ വധശ്രമം, വീടുകയറി ദേഹോപദ്രവം ഏൽപ്പിക്കൽ, സംഘം ചേർന്ന് ആക്രമിക്കൽ, നിരോധിത പുകയില കഞ്ചാവ് ഉല്പന്നങ്ങൾ വിപണനം ചെയ്യൽ തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയാണ് തൗഫീഖ്.

കഴിഞ്ഞ ഏപ്രിലിൽ പന്തളം പോലീസ് രജിസ്റ്റർ ചെയ്ത വധശ്രമ കേസിൽ മൂന്ന് മാസത്തോളം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞ ശേഷം ജാമ്യത്തിൽ ഇറങ്ങിയിട്ട് ദിവസങ്ങളേ ആയിട്ടുള്ളു. തുടർന്നാണ് ഇയാൾ ജില്ലാ കലക്‌ടറുടെ ഗുണ്ടാ നിയമ പ്രകാരമുള്ള നടപടികൾക്ക് വിധേയനായത്. നിരവധി ക്രിമിനൽ കേസുകളിൽ ഇയാൾക്കൊപ്പം കൂട്ടുപ്രതികളായിട്ടുള്ള പറക്കോട് സ്വദേശികളായ അജ്‌മൽ, നിർമൽ ജനാർദ്ദനൻ, ഇജാസ് റഷീദ് എന്നിവരെ കാപ്പാ നിയമ പ്രകാരം തടങ്കലിലാക്കിയിട്ട് ദിവസങ്ങളെ ആകുന്നുള്ളു.

ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം, അടൂർ ഡി.വൈ.എസ്.പി ആർ.ബിനുവിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച അന്വേഷണ സംഘത്തിൽ അടൂർ പോലീസ് ഇൻസ്‌പെക്ടർ പ്രജീഷ്.റ്റി.ഡി, എസ് ഐമാരായ വിപിൻ കുമാർ, ധന്യ.കെ.എസ്സ്, സി പി ഓമാരായ സൂരജ്.ആർ.കുറുപ്പ്, പ്രവീൺ.റ്റി, അരുൺ ലാൽ എന്നിവരാണ് ഉണ്ടായിരുന്നത്. ഇത്തരത്തിൽ വിവിധ കേസുകളിൽ ഉൾപ്പെട്ട ഗുണ്ടകൾക്കെതിരെ കാപ്പാ നിയമ പ്രകാരം ശക്തമായ നടപടികൾ സ്വീകരിച്ച് വരികയാണെന്നും അടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം കഴിഞ്ഞ നാല് മാസത്തിനുള്ളിൽ ആറ് പേർക്കെതിരെ കാപ്പ ചുമത്തി കരുതൽ തടങ്കലിൽ പാർപ്പിച്ചതായും ഒരാളെ നാടു കടത്തിയെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മികച്ച വരുമാനമുണ്ടാക്കിയ റെയില്‍വേ സ്റ്റേഷനുകൾ ; ആദ്യ 25ല്‍ 11ഉം കേരളത്തിൽ നിന്ന്

0
തൃശ്ശൂര്‍: മികച്ച വരുമാനമുണ്ടാക്കിയ 100 സ്റ്റേഷനുകളില്‍ ആദ്യ 25ല്‍ 11 റെയില്‍വേ...

വോട്ട് ചെയ്ത് മടങ്ങുമ്പോൾ ബൈക്ക് അപകടത്തിൽ പരിക്കേറ്റു ; ചികിത്സയിലിരിക്കെ യുവാവ് മരിച്ചു

0
തൃശ്ശൂർ: അതിരപ്പിള്ളി പഞ്ചായത്തിൽ വോട്ട് ചെയ്ത് മടങ്ങുമ്പോൾ ബൈക്ക് അപകടത്തിൽ പരിക്കേറ്റ...

ഇടിമിന്നലിൽ മുണ്ടക്കയം വരിക്കാനിയിൽ തെങ്ങ് കത്തി

0
മുണ്ടക്കയം: ഇടിമിന്നലിൽ തെങ്ങ് കത്തി നശിച്ചു. മുണ്ടക്കയം വണ്ടൻപതാൽ വരിക്കാനിയിലാണ് മിന്നലേറ്റ്...

പാർട്ടി ഓഫീസിൽ പതിനാലുകാരനെ പീഡിപ്പിച്ചു; സി പി എം പ്രവർത്തകന്‍ അറസ്റ്റില്‍

0
കോഴിക്കോട്: കൊയിലാണ്ടി ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് ഓഫീസില്‍ പതിനാലുകാരനെ പീഡിപ്പിച്ചെന്ന പരാതിയിൽ...