Monday, May 6, 2024 3:57 pm

നെടുങ്കണ്ടം താലൂക്ക് ആശുപത്രി പരിസരത്ത് ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ തമ്മില്‍ സംഘര്‍ഷം

For full experience, Download our mobile application:
Get it on Google Play

നെടുങ്കണ്ടം: നെടുങ്കണ്ടം താലൂക്ക് ആശുപത്രി പരിസരത്ത് ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ തമ്മില്‍ സംഘര്‍ഷം. മൂന്നുപേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തിനിടെ ഒരാള്‍ കത്തിവീശി. ഇന്ന് ഉച്ചയോടെയാണ് ആശുപത്രി പരിസരത്ത് ഇവിടെ പാര്‍ക്ക് ചെയ്യുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും കിഴക്കേക്കവലയിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും തമ്മില്‍ സംഘര്‍ഷം ഉണ്ടായത്.  കിഴക്കേക്കവലയില്‍ നിന്നും ആശുപത്രിയിലേക്ക് രോഗിയുമായി എത്തിയ ഓട്ടോറിക്ഷ മടങ്ങിപ്പോകുന്നതിനിടെ വാഹനത്തില്‍ രണ്ട് യാത്രക്കാര്‍ കയറി. ഇത് ശ്രദ്ധയില്‍ പെട്ട ആശുപത്രി പരിസരത്തെ ഡ്രൈവര്‍മാര്‍ ഈ ഓട്ടോറിക്ഷ തടയുകയും ബഹളം വെയ്ക്കുകയും യാത്രക്കാരെ കയറ്റിയത് ചോദ്യം ചെയ്യുകയും ചെയ്തു.

ഇതിനിടെ സംഭവം അറിഞ്ഞ് കിഴക്കേക്കവലയില്‍ നിന്നും ഏതാനും ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ സ്ഥലത്തെത്തി. കാര്യങ്ങള്‍ ചോദിച്ചറിയുന്നതിനിടെ ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ആശുപത്രി പരിസരത്തെ ഓട്ടോറിക്ഷ ഡ്രൈവര്‍ തങ്ങള്‍ക്കുനേരെ കത്തി വീശിയതായും മറ്റൊരാള്‍ പിടിച്ചുമാറ്റിയതിനാലാണ് കുത്തേല്‍ക്കാതിരുന്നതെന്നും കിഴക്കേക്കവലയിലെ ഓട്ടോ ഡ്രൈവര്‍മാര്‍ പറഞ്ഞു. പരിക്കേറ്റ രണ്ടുപേര്‍ താലൂക്കാശുപത്രിയിലും ഒരാള്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. ഇരുവിഭാഗങ്ങളും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നെടുങ്കണ്ടം പോലീസ് കേസെടുത്തു.

 

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വായനയും പുസ്തകങ്ങളും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും : ഡോ. ജി. വിജയകുമാർ

0
കുളനട : വായനയും പുസ്തകങ്ങളും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് മെഡിക്കൽ...

ആ ലിങ്കുകളിൽ ക്ലിക്ക് ചെയ്യല്ലേ, റിസർവ് ബാങ്ക് അംഗീകരിച്ച സ്ഥാപനങ്ങളെ മാത്രം ആശ്രയിക്കണമെന്ന് പോലീസ്

0
തിരുവനന്തപുരം: പണം നിക്ഷേപിക്കുന്നതിന് റിസർവ് ബാങ്ക് അംഗീകരിച്ച സ്ഥാപനങ്ങളെ മാത്രം ആശ്രയിക്കണമെന്ന്...

നമ്പർ പ്ലേറ്റിന് പകരം ‘ബൂമർ’, രൂപമാറ്റം വരുത്തിയ പിങ്ക് കാർ പിടിച്ചെടുത്ത് എംവിഡി

0
കൊല്ലം: നമ്പർ പ്ലേറ്റ് ഇല്ലാതെയും രൂപഘടനയിൽ മാറ്റം വരുത്തിയും ഓടിയ കാർ...

വേനല്‍ക്കാലത്ത് ഇലക്ട്രോലൈറ്റിന്‍റെ അളവ് ശരിയാക്കാന്‍ ഈ ഭക്ഷണങ്ങള്‍ കഴിയ്ക്കണം

0
കട്ടി കുറഞ്ഞ ആഹാരങ്ങളാണ് എപ്പോഴും ചൂട് കാലത്ത് കൂടുതല്‍ നല്ലത്. ചൂട്...