Tuesday, April 30, 2024 6:17 pm

ശബരിമല തീര്‍ത്ഥാടകരില്‍ നിന്നും 30 ശതമാനം അധിക നിരക്ക് ഈടാക്കാന്‍ അനുമതിയുണ്ടെന്ന് കെഎസ്‌ആര്‍ടിസി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശബരിമല തീര്‍ത്ഥാടകരില്‍ നിന്നും 30 ശതമാനം അധിക നിരക്ക് ഈടാക്കാന്‍ അനുമതിയുണ്ടെന്ന് കെഎസ്‌ആര്‍ടിസി. അയ്യപ്പഭക്തരെ കൊള്ളയടിക്കുന്നതായി സമൂഹ മാധ്യമങ്ങളില്‍ ആക്ഷേപങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് കെഎസ്‌ആര്‍ടിസി തന്നെ വിശദീകരണവുമായി രംഗത്ത് എത്തിയത്. നിലക്കല്‍ പമ്പ ചെയിന്‍ സര്‍വ്വീസുകള്‍ക്ക് സാധാരണ നിരക്കിന്റെ ഇരട്ടിയോളം ഈടാക്കുന്നുവെന്നായിരുന്നു കെഎസ്‌ആര്‍ടിസി ക്കെതിരായയ ആരോപണം. എന്നാല്‍ പതിറ്റാണ്ടുകളായി 53 ഉത്സവ സീസണുകള്‍ക്ക് ഓപ്പറേറ്റ് ചെയ്യുന്ന സ്‌പെഷ്യല്‍ സര്‍വീസ് ബസ്സുകളില്‍ 30% അധിക നിരക്ക് വാങ്ങിക്കാന്‍ അനുമതിയുണ്ടെന്നാണ് കെഎസ്‌ആര്‍ടിസി വിശദീകരണം നല്‍കിയത്. ഫേസ്ബുക്കിലൂടെയായിരുന്നു ഈ വിശദീകരണം.

ശബരിമല മണ്ഡലപൂജ കാലത്ത് കെഎസ്‌ആര്‍ടിസി നടത്തുന്ന സ്പെഷ്യല്‍ സര്‍വീസിന് മാത്രമല്ല ബീമാപള്ളി ഉറൂസ്, എടത്വാ പള്ളി പെരുന്നാള്‍, മഞ്ഞണിക്കര പള്ളി പെരുന്നാള്‍, മാരാമണ്‍ കണ്‍വെന്‍ഷന്‍, തൃശൂര്‍ പൂരം, ഗുരുവായൂര്‍ ഏകാദശി, ആലുവ ശിവരാത്രി, ഓച്ചിറ ഉത്സവം തുടങ്ങി 53 ഉത്സവങ്ങള്‍ക്ക് കെഎസ്‌ആര്‍ടിസി നടത്തുന്ന സ്‌പെഷ്യല്‍ സര്‍വ്വീസുകള്‍ക്ക് നിലവിലുള്ള നിരക്കിന്റെ 30 ശതമാനം അധികം വാങ്ങി സര്‍വ്വീസ് നടത്തുന്നുണ്ട്.

ആലപ്പുഴയിലെ പ്രശസ്തമായ നെഹ്‌റു ട്രോഫി വളളംകളിയോടനുബന്ധിച്ച്‌ കെഎസ്‌ആര്‍ടിസി നടത്തുന്ന ഫെയര്‍/ ഫെസ്റ്റിവല്‍ സ്പെഷ്യല്‍ സര്‍വീസിനും നിലവിലുള്ള നിരക്കിന്റെ 30 ശതമാനം അധികമാണ് യാത്രക്കാരില്‍ നിന്നും ഈടാക്കുന്നത്. പൊതു ആഘോഷങ്ങള്‍ക്ക് വേണ്ടിയുള്ള സ്‌പെഷ്യല്‍ സര്‍വ്വീസിലും 30 ശതമാനം ചാര്‍ജ്ജ് വര്‍ദ്ധനവ് നിലവിലുണ്ടെന്നും കെഎസ്‌ആര്‍ടിസി ഫേസ്ബുക്കില്‍ വ്യക്തമാക്കി.

നിലയ്ക്കല്‍ കെഎസ്‌ആര്‍ടിസി സ്റ്റേഷന്‍ മുതല്‍ പമ്ബ ത്രിവേണി വരെ 22.1 കിലോമീറ്ററാണുള്ളത്. ആദ്യത്തെ രണ്ടരകിലോമീറ്ററിന് 10 രൂപയാണ് മിനിമം ചാര്‍ജ് ഈടാക്കുന്നത്. നിലക്കല്‍ മുതല്‍ പമ്പ വരെ ഒമ്പത് ഫെയര്‍ സ്റ്റേജുകളാണ് നിലവിലുള്ളത്. ഫെയര്‍ സ്റ്റേജുകള്‍ക്ക് കിലോമീറ്ററിന് ഒരു രൂപയാണ് കെഎസ്‌ആര്‍ടിസി ഈടാക്കാറുള്ളതെന്നും കെഎസ്‌ആര്‍ടിസി അറിയിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പത്തനംതിട്ടയില്‍ താപനില 38 ഡിഗ്രിവരെ എത്തിയേക്കും

0
പത്തനംതിട്ട : ജില്ലയില്‍ മേയ് നാലുവരെ വരെ താപനില 38 ഡിഗ്രി...

നാളെ മുതൽ വേണാടിന് എറണാകുളം നോര്‍ത്തില്‍ സ്റ്റോപ്പ്

0
കൊച്ചി : വേണാട് എക്സ്പ്രസ് പിടിക്കാന്‍ ഇനി എറണാകുളം ജംഗ്ഷന്‍ സ്റ്റേഷനിലേക്ക്...

ആറു വയസുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് മൂന്ന് ജീവപര്യന്തം

0
 തിരുവനന്തപുരം: ആറു വയസുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ പ്രതിയായ നാല്പതുകാരനായ അച്ഛന്...

സി.ഐ.ടി.യു, എ.ഐ.ടി.യു.സി എന്നിവയുടെ നേതൃത്വത്തില്‍ റാന്നിയില്‍ മെയ്‌ദിന റാലി നടത്തും

0
റാന്നി: ഇടതു തൊഴിലാളി സംഘടനകളായ സി.ഐ.ടി.യു, എ.ഐ.ടി.യു.സി എന്നിവയുടെ നേതൃത്വത്തില്‍ റാന്നിയില്‍...