Tuesday, May 7, 2024 8:25 am

തിരുവാഭരണ പാതയിൽ സത്ര വേദി ഉയരുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി: ഡിസംബർ 15 മുതൽ 28 വരെ റാന്നിയിൽ നടക്കുന്ന ശ്രീമത് അയ്യപ്പ ഭാഗവത മഹാ സത്രത്തിന്റെ യജ്ഞ വേദിയുടെ പണികൾ പുരോഗമിക്കുന്നു. വൈക്കം മണികണ്ഠനാൽത്തറക്കു സമീപമുള്ള തിരുവാഭരണ പാതയിലെ പടിയറക്കാലായിൽ ലേഖ പ്രകാശിന്റെ വസ്തുവിലാണ് സത്ര വേദിക്കായി നിലമൊരുങ്ങുന്നത്. ഇതിനായി നേരത്തെ വാസ്തു പൂജയും മറ്റു ചടങ്ങുകളും നടത്തിയിരുന്നു.

ഒരേ സമയം 5000 ത്തോളം പേർക്ക് പങ്കെടുക്കാവുന്ന തരത്തിലാണ് സത്ര വേദി തയ്യാറാകുന്നത്. ചെങ്ങന്നൂർ ബ്രതേർസ് ഡെക്കറേഷൻസാണ് പന്തലും സത്ര മണ്ഡപങ്ങളും ഒരുക്കുന്നത്. ശബരിമല ശ്രീകോവിലിന്റെ മാതൃകയിൽ 18 പടികൾ ഉൾപ്പടെ താൽക്കാലിക ശ്രീകോവിൽ നിർമിക്കും. സമീപത്ത് വഴിപാടു മണ്ഡപങ്ങൾ ഒരുങ്ങും. യജ്ഞ കുണ്ഡങ്ങൾ വിധിയാം വണ്ണം തയ്യാറാക്കും. പ്രത്യേകം തയ്യാറാക്കിയ സത്ര മണ്ഡപത്തിലാണ് അയ്യപ്പ ഭാഗവത യജ്ഞം നടക്കുക. അയ്യപ്പ ഭാഗവത രചയിതാവ് സ്വാമി ത്രൈയ്യക്ഷര ചൈതന്യയുടെ പത്നി രമാദേവി വാര്യർ ഭാഗവത യജ്ഞത്തിന് മുഖ്യ ആചാര്യ സ്ഥാനം വഹിക്കും. നാഗപ്പൻ സ്വാമി, ഹരി വാര്യർ എന്നിവർ സഹ യഞ്ജികരാകും. വ്രത ശുദ്ധിയോടെ എത്തുന്ന അയ്യപ്പ ഭക്തർക്ക് നെയ്യഭിഷേകം നടത്താൻ സൗകര്യമുണ്ടാകും. നെയ്യും നാളികേരവും സത്ര വേദിയിൽ നിന്ന് ലഭിക്കും.

മഹാ സത്ര വേദിക്ക് സമീപത്തായി തന്നെ പാചക പുരയും ഊട്ടുപുരയും ഒരുങ്ങും. ഒരേ സമയം ഊട്ടുപുരയിൽ 500 ലധികം ഭക്തർക്ക് അന്നദാനം വിളമ്പാൻ സൗകര്യമുണ്ടാകും. സത്ര വേദിയിലെത്തുന്ന എല്ലാ ഭക്തജനങ്ങൾക്കും അന്നദാനം ലഭ്യമാക്കും. ശബരിമലയുമായി ബന്ധപ്പെട്ട അന്നദാനം തയ്യാറാക്കുന്ന പ്രക്രിയകളിൽ ദശകങ്ങളുടെ പഴക്കമുള്ള പ്രസാദ് മൂക്കന്നൂരാണ് അന്നദാനത്തിന്റെ ചുമതല വഹിക്കുന്നത്.

സത്രത്തിനു മുന്നോടിയായി മണികണ്ഠനാൽത്തറയിൽ ഒരുക്കിയിട്ടുള്ള സത്ര വിളംബര മണ്ഡപത്തിൽ ഇന്നലെ കോന്നി ഇളകൊള്ളൂർ ഉമാ മഹേശ്വര നാരായണീയ സമിതി നാരായണീയ പാരായണ യജ്ഞം നടത്തി. ഇന്ന് നാരങ്ങാനം ഹൃഷികേശ് നാരായണീയ സമിതി യജ്ഞം നടത്തും. വൃശ്ചികം ഒന്ന് മുതൽ തുടർന്ന് വരുന്ന അന്നദാന യജ്ഞത്തിൽ നിരവധി അയ്യപ്പ ഭക്തർ പങ്കെടുത്തു.

നാരായണീയ അന്നദാന യജ്ഞങ്ങളിൽ റാന്നി പഞ്ചായത്തു പ്രസിഡണ്ട് കെ.ആര്‍ പ്രകാശ് , വൈസ് പ്രസിഡണ്ട് സിന്ധു സഞ്ജയൻ, വാർഡംഗങ്ങളായ മന്ദിരം രവീന്ദ്രൻ, മിനി തോമസ്, പ്രസന്ന കുമാരി, സംഘാടക സമിതി ജനറൽ കൺവീനർ എസ് അജിത് കുമാർ നെടുംപ്രയാര്‍, പ്രസിഡന്‍റ് പ്രസാദ് കുഴികാല, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഗോപൻ ചെന്നിത്തല, ജനറൽ സെക്രട്ടറി ബിജു കുമാർ കുട്ടപ്പൻ, അനോജ് കുമാർ, സോമശേഖരൻ നായർ, ആചാര്യ വിജയലക്ഷ്മി, സുമതി ദാമോദരൻ, പി.സാബു, രാധാകൃഷ്ണൻ പെരുമ്പട്ടി, മോഹന ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത ; ജാഗ്രതാ നിര്‍ദേശം

0
തിരുവനന്തപുരം: കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരളം, തമിഴ്‌നാട് തീരങ്ങളില്‍ ഇന്നും കടലാക്രമണത്തിന്...

കോഴിക്കോട്ടും മലപ്പുറത്തും വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു ;10 പേർക്ക് രോഗബാധ

0
കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 10 പേർക്ക് വെസ്റ്റ്‌നൈൽ ഫീവർ ...

പാറിപ്പറന്ന്..; മു​ഖ്യ​മ​ന്ത്രി ദു​ബാ​യ് വ​ഴി ഇ​ന്തോ​നേ​ഷ്യ​യി​ലേ​ക്ക് പോയി

0
ദു​ബാ​യ്: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ദു​ബാ​യ് വ​ഴി ഇ​ന്തോ​നേ​ഷ്യ​യി​ലേ​ക്ക് പോ​യി. തി​ങ്ക​ളാ​ഴ്ച...

ഇസ്രായേല്‍ സര്‍വകലാശാലയുമായുള്ള അക്കാദമിക്, ഗവേഷണ സഹകരണങ്ങള്‍ അവസാനിപ്പിക്കണം ; അശോക യൂണിവേഴ്സിറ്റി വിസിക്ക് കത്തയച്ച്...

0
ഗുഡ്‍ഗാവ്: ഗസ്സക്കെതിരായ യുദ്ധത്തില്‍ ലോകമെമ്പാടും ഇസ്രായേലിനെതിരെ പ്രതിഷേധങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ ...