Monday, April 29, 2024 9:35 pm

ഡല്‍ഹി എയിംസില്‍ സെര്‍വര്‍ തകരാര്‍ ; അന്വേഷണം ആരംഭിച്ച് പോലീസ്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: എയിംസില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും സെര്‍വര്‍ പ്രവര്‍ത്തനരഹിതമായ സംഭവത്തില്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു. സൈബര്‍ സുരക്ഷ കണക്കിലെടുത്ത് എല്ലാ അടിന്തര കേസുകളും രോഗി പരിചരണവും ലബോറട്ടറി സേവനങ്ങളുമുള്‍പ്പെടെയുളളവ ആളുകള്‍ തന്നെ കൈകാര്യം ചെയ്യുന്നതായി എയിംസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സെര്‍വര്‍ പ്രവര്‍ത്തനരഹിതമായതോടെ ലാബ്, ബില്ലിംഗ്, അപ്പോയിന്റ്‌മെന്റ് സിസ്റ്റം എന്നിവയുള്‍പ്പെടെയുളള ആശുപത്രിയിലെ ഡിജിറ്റല്‍ സേവനങ്ങളെ സാരമായി ബാധിച്ചതായി എയിംസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

‘വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയും ഡിജിറ്റല്‍ പേഷ്യന്റ് കെയര്‍ സേവനങ്ങള്‍ തിരികെ കൊണ്ടുവരുന്നതിനായി എയിംസിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പുനഃസ്ഥാപിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു’ എയിംസ് പ്രസ്താവനയില്‍ പറയുന്നു. ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം , ഡല്‍ഹി പോലീസ്, ഇന്റലിജന്‍സ് ബ്യൂറോ, സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍, ആഭ്യന്തര മന്ത്രാലയ പ്രതിനിധികള്‍ എന്നിവര്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

‘ഇ ഹോസ്പിറ്റല്‍ ഡാറ്റാബേസിന്റെയും ലബോറട്ടറി ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (എല്‍ഐഎസ്) ഡാറ്റാബേസിന്റെയും ബാക്കപ്പുകള്‍ എക്സ്റ്റേണല്‍ ഹാര്‍ഡ് ഡ്രൈവുകളില്‍ എടുത്തിട്ടുണ്ട്. അന്വേഷണ സംഘങ്ങളുടെ ഉപദേശപ്രകാരം എയിംസില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ് അടുത്ത വൃത്തങ്ങള്‍ പിടിഐയോട് പറഞ്ഞു.

ബുധനാഴ്ച രാവിലെ ഏഴ് മണിയോടെയാണ് ഡല്‍ഹി എയിംസ് സെര്‍വറുകള്‍ക്ക് നേരെ സൈബര്‍ ആക്രമണമുണ്ടായത്. തുടര്‍ന്ന് ഡല്‍ഹി പോലീസ് കേസെടുത്തു. സൈബര്‍ ആക്രമണത്തെക്കുറിച്ച് അറിഞ്ഞ ആശുപത്രി അധികൃതരാണ് സൗത്ത് ജില്ലാ പോലീസിനെ സമീപിച്ചത്. തുടര്‍ന്ന് വിഷയം ഡല്‍ഹി പോലീസിന്റെ ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്‍ഡ് സ്ട്രാറ്റജിക് ഓപ്പറേഷന്‍സ് (ഐഎഫ്എസ്ഒ) യൂണിറ്റിന് കൈമാറി.

എയിംസില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്ററിലെ (എന്‍ഐസി) ഒരു സംഘം സൈബര്‍ ആക്രമണത്തിന് കാരണം റാന്‍സംവെയര്‍ ആയിരിക്കാമെന്ന് അനുമാനിക്കുന്നു. ഇ ഹോസ്പിറ്റല്‍ സേവനങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനായി നാല് ഫിസിക്കല്‍ സെര്‍വറുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഡാറ്റാബേസുകളും ആപ്ലിക്കേഷനുകളും ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായും ടീമുകള്‍ പ്രവര്‍ത്തിക്കുന്നു. സെര്‍വര്‍ റൂം സുരക്ഷിതമാക്കണമെന്ന അന്വേഷണ ഏജന്‍സികളുടെ നിര്‍ദേശവും പാലിക്കുന്നുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മധുരയിൽ മലയാളി റെയിൽവേ ഗാർഡിന് നേരെ ആക്രമണം നടന്നു

0
മധുര: മധുരയിൽ മലയാളി റെയിൽവേ ഗാർഡിന് നേരെ ആക്രമണം നടന്നു. കൊല്ലം...

ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

0
തൃശൂർ: ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. തമിഴ്നാട് തെങ്കാശി...

‘ഇ പിക്കെതിരെ നടപടി എടുക്കാനുള്ള ധൈര്യം പിണറായിക്ക് ഇല്ല’ ; രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തിയതിൽ എൽഡിഎഫ് കൺവീനർ ഇ പി...

യുജിസി വിലക്കിലും കുസാറ്റ്, ഡിജിറ്റൽ സർവകലാശാലകൾ പിഎച്ച്ഡി പ്രവേശന പരീക്ഷ നടത്തുന്നു ; ഗവര്‍ണര്‍ക്ക്...

0
തിരുവനന്തപുരം: യുജിസി വിലക്കിയിട്ടും കുസാറ്റ്, ഡിജിറ്റൽ സർവകലാശാലകൾ സ്വന്തമായി പിഎച്ച്ഡി പ്രവേശന...