Wednesday, May 8, 2024 8:10 am

ഫിഫ ലോകകപ്പിൽ മെക്‌സിക്കോയെ തകർത്ത് അർജന്റീന

For full experience, Download our mobile application:
Get it on Google Play

അർജന്റീന: ഫിഫ ലോകകപ്പിൽ മെക്‌സിക്കോയെ തകർത്ത് അർജന്റീന. എതിരില്ലാതെ രണ്ട് ഗോളിന് അർജന്റീനയ്ക്ക് ജയം. ആദ്യ മത്സരത്തിലെ തോൽവിയ്ക്ക് ശേഷമുള്ള അർജന്റീനയുടെ ഗംഭീര തിരിച്ചു വരവാണിത്. അർജന്റീനയുടെ ഹീറോയായ ക്യാപ്റ്റൻ ലിയോണൽ മെസിയാണ് ആദ്യ ഗോൾ നേടിയത്. എൻസോ ഫെർണാണ്ടസിന്റെ വകയായിരുന്നു രണ്ടാം ഗോൾ.

ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് പരാജയപ്പെട്ട അർജന്റീന ഇപ്പോഴത്തെ ജയത്തോടെ മൂന്ന് പോയിന്റ് സ്വന്തമാക്കി. പോയിന്റ് നിലയിൽ പോളണ്ടിന് പിന്നിൽ രണ്ടാമതുമെത്തി. സൗദിയാണ് മൂന്നാം സ്ഥാനത്ത്. അർജൻറീന ആരാധകർക്ക് വലിയ ആശ്വാസം നൽകുന്നത് ആണ് മെക്‌സിക്കോക്കെതിരായ വിജയം. 34ാം മിനിറ്റിൽ ഡീ പോളിനെ അലക്‌സിസ് വേഗ ഫൗൾ ചെയ്തതിനു ലഭിച്ച മെസിയുടെ ഫ്രീ കിക്ക് ഗോളി ഗില്ലർമോ ഒച്ചാവോ തട്ടിമാറ്റി.

45 മിനിറ്റിൽ അലെക്‌സിസ് വേഗയുടെ ഷോട്ട് അർജന്റീനയുടെ ഗോളി എമിലിയാനോ മാർട്ടിനെസ് തടഞ്ഞതോടെ ഒന്നാം പകുതി ഗോൾരഹിതമായിരുന്നു. 63 ആം മിനിറ്റിൽ മെസിയുടെ മന്ത്രികക്കാലുകൾ മെക്‌സിക്കോയുടെ ഒച്ചവോയെ മറി കടന്നു. കളി അവസാനിക്കാൻ മൂന്നു മിനിറ്റ് ബാക്കി നിൽക്കെ 21 വയസ്സുകാരൻ എൻസോ ഫെർണാണ്ടസിലൂടെ അർജന്റീന ലീഡ് ഉയർത്തി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എയർ ഇന്ത്യ സമരം : തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിൽ പകരം സംവിധാനം ഏർപ്പെടുത്തി

0
തിരുവനന്തപുരം: എയർ ഇന്ത്യ ജീവനക്കാരുടെ സമരത്തെ തുടർന്ന് വിമാനങ്ങൾ റദ്ദാക്കിയതിന് തിരുവനന്തപുരം,...

സ്റ്റോപ്പ് മെമ്മോ നല്‍കിയ കെട്ടിടത്തില്‍ കടകള്‍ തുറന്നു ; പൊളിച്ചുനീക്കാന്‍ ഉത്തരവിട്ട് പഞ്ചായത്ത്

0
കോഴിക്കോട്: അനധികൃതമായി നിര്‍മിച്ച കെട്ടിടം പൊളിച്ചു നീക്കാന്‍ ഉത്തരവിട്ട് പഞ്ചായത്ത്. തിരുവമ്പാടി...

യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച സംഭവം ; മൂ​ന്നു പേ​ര്‍ പിടിയിൽ

0
തി​രു​വ​ന​ന്ത​പു​രം: യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ മൂ​ന്നു പേ​ര്‍ അ​റ​സ്റ്റി​ൽ. തി​രു​വ​ന​ന്ത​പു​ര​ത്ത്...

റഫയിലെ അതിർത്തികൾ അടച്ച് ഇസ്രായേൽ ; ഭക്ഷ്യസഹായ വിതരണം തടസ്സപ്പെട്ടു

0
റഫ: വെടിനിർത്തലിന്​ ഹമാസ്​ സന്നദ്ധത അറിയിച്ചിട്ടും റഫയിൽ കടന്നുകയറി ഇസ്രായേൽ സൈന്യം....