Monday, June 17, 2024 11:14 am

റവന്യൂ കലോത്സവത്തിൽ ഭരതനാട്യത്തിനിടെ വിദ്യാർത്ഥിനിയുടെ കാലിൽ ആണി തറച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

വയനാട് : ജില്ലാ റവന്യൂ കലോത്സവത്തിൽ ഭരതനാട്യത്തിനിടെ വിദ്യാർത്ഥിനിയുടെ കാലിൽ ആണി തറച്ചതായി പരാതി. ഹൈസ്കൂൾ വിഭാഗം ഭരതനാട്യ മത്സരത്തിനിടെയാണ് കണിയാമ്പറ്റ ഗവ എച്ച്.എസ്.എസിലെ എട്ടാം ക്ലാസുകാരിയായ അനന്യ ദിപീഷിന്‍റെ കാലിൽ ആണി തറച്ചതെന്നാണ് പരാതി. ആണി തറച്ചതിന് ശേഷവും കുട്ടി ഭരതനാട്യം കളിച്ചു പൂർത്തിയാക്കി. പിന്നീട് പോലീസ് വാഹനത്തിൽ കുട്ടിയെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുപോയി പ്രാഥമിക ചികിത്സ നൽകി.

തന്റെ കാലിൽ തറച്ചത് സ്റ്റേജിലെ ആണിയാണെന്നാണ് കുട്ടിയുടെ ആരോപണം. എന്നാൽ കുട്ടിയുടെ ചമയവുമായി ബന്ധപ്പെട്ട ആണിയാകാം തറച്ചതെന്നും വേദിയിൽ നിന്ന് ആണി തറിക്കാൻ സാധ്യതയില്ലെന്നുമാണ് സംഘാടകർ പറയുന്നത്. രണ്ട് വർഷം മുമ്പ് കുച്ചുപ്പുടിയിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാര്‍ത്ഥിനിയാണ് അനന്യ. കൊവിഡ് നിയന്ത്രണങ്ങളില്ലാതെ വിവിധ ജില്ലകളിലായി സ്കൂള്‍ കലോത്സവങ്ങള്‍ നടക്കുകയാണ് നിലവില്‍.

കഴിഞ്ഞ ദിവസം നടന്ന ആലപ്പുഴ റവന്യൂ ജില്ലാ കലോത്സവത്തിൽ കൃത്രിമക്കാലുമായി വേദിയില്‍ നിറഞ്ഞാടിയ ദേവിക ദീപക് മോഹിനിയാട്ടത്തില്‍ മിന്നും താരമായിരുന്നു. യു പി വിഭാഗം മോഹിനിയാട്ടത്തില്‍ കായംകുളം സെന്‍റ് മേരീസ് ജി എച്ച് എസ് എസിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥി ദേവികയാണ് പരിമിതികള്‍ അവഗണിച്ച് മത്സരത്തില്‍ മാറ്റുരച്ചത്. വിദ്യാഭ്യാസ ഉപഡയറക്ടറുടെ പ്രത്യേക അനുമതി വാങ്ങിയാണ് ദേവിക മത്സരിച്ചത്. പരിമിതികളെ മറികടന്ന് വേദിയില്‍ നിന്ന് എ ഗ്രേഡും സ്വന്തമാക്കിയാണ് ദേവിക മടങ്ങിയത്.

നവംബര്‍ അവസാന വാരം നടന്ന പാലക്കാട് ജില്ലാ കലോത്സവത്തില്‍ വ്യാപക പരാതികളാണ് ഉയര്‍ന്നത്. വിധി നിർണയത്തെ ചൊല്ലി തര്‍ക്കവും പ്രതിഷേധവും പാലക്കാട് പതിവായിരുന്നു. മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് വിധി നിര്‍ണ്ണയം നടത്തിയതെന്നും വിധികര്‍ത്താക്കള്‍ക്ക് യോഗ്യതയില്ലെന്നും ആരോപിച്ച് രക്ഷിതാക്കള്‍ വിധികര്‍ത്താക്കളെ തടയുന്നതിലേക്ക് വരെ പാലക്കാട് കലോത്സവം നീണ്ടിരുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പാലിയേക്കര – കാട്ടൂക്കര റോഡ് തകര്‍ന്ന് തരിപ്പണം ; ദുരിതത്തില്‍ യാത്രക്കാര്‍

0
തിരുവല്ല : പാലിയേക്കര - കാട്ടൂക്കര റോഡ് നടക്കാൻപോലും പറ്റാത്തവിധം തകർന്നു....

ബിഹാറിൽ നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു ; 13 വിദ്യാര്‍ത്ഥികള്‍ പിടിയിൽ

0
ഡൽഹി: ബീ​ഹാറിൽ നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന കണ്ടെത്തലുമായി ബീഹാർ പൊലീസിന്റെ...

പട്ടയം കിട്ടാതെ പേക്കുളത്ത് അമ്പത്തിരണ്ട് കുടുംബങ്ങൾ

0
കലഞ്ഞൂർ : പട്ടയം കിട്ടാതെ പേക്കുളത്ത് അമ്പത്തിരണ്ട് കുടുംബങ്ങൾ. കലഞ്ഞൂർ ജംഗ്ഷനിൽനിന്ന്...

പശ്ചിമ ബംഗാളില്‍ ട്രെയിനുകള്‍ തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം ; അഞ്ച് പേർ മരിച്ചു,...

0
ഡൽഹി: പശ്ചിമ ബംഗാളില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വൻ അപകടം. ഗുഡ്സ് ട്രെയിനും...