Monday, April 29, 2024 1:30 pm

ഗുജറാത്തിലെ ജാംനഗറില്‍ കാണാതായ 12 വയസ്സുകാരനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

രാജ്‌കോട്ട് : ഗുജറാത്തിലെ ജാംനഗറില്‍ കാണാതായ 12 വയസ്സുകാരനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. മധ്യപ്രദേശ് ആലിരാജ്പുര്‍ സ്വദേശിയായ 12 വയസ്സുകാരന്റെ മൃതദേഹമാണ് ജനനേന്ദ്രിയം വെട്ടിമാറ്റിയനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ആറുവര്‍ഷമായി ജാംനഗറില്‍ കൃഷിപ്പണി ചെയ്ത് ജീവിക്കുന്ന തൊഴിലാളികളുടെ മകനാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രി മുതലാണ് കുട്ടിയെ കാണാതായത്.

രാത്രി എട്ടുമണിയോടെ വീടിന് പുറത്തേക്ക് പോയ കുട്ടി പിന്നീട് തിരിച്ചെത്തിയില്ല. തുടര്‍ന്ന് തിരച്ചില്‍ നടക്കുന്നതിനിടെ ബുധനാഴ്ച രാവിലെയാണ് ഗ്രാമത്തിലെ മറ്റൊരിടത്ത് കൊല്ലപ്പെട്ടനിലയില്‍ കണ്ടത്. പോലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ കുട്ടിയുടെ ശരീരത്തില്‍ നിരവധി മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. കരിമ്പ് മുറിക്കാന്‍ ഉപയോഗിക്കുന്ന ആയുധം ഉപയോഗിച്ചാണ് കുട്ടിയെ ആക്രമിച്ചതെന്നാണ് പ്രാഥമികനിഗമനം. തലയില്‍ ഉള്‍പ്പെടെ മുറിവുകളുണ്ടെന്നും ജനനേന്ദ്രിയം വെട്ടിമാറ്റിയനിലയിലാണ് മൃതദേഹം കണ്ടതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ കൂടുതല്‍കാര്യങ്ങള്‍ വ്യക്തമാവുകയുള്ളൂവെന്നും പോലീസ് പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബി.എസ്.എൻ.എൽ.മേള കുളനട എക്‌സ്‌ചേഞ്ചിൽ നടക്കും

0
പന്തളം : ബി.എസ്.എൻ.എൽ.മേള തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കുളനട എക്‌സ്‌ചേഞ്ചിൽ നടക്കും....

കേരളം സംഘപരിവാർ ഭരിക്കുന്ന കാഴ്ച ; ശശികലയോടല്ലാതെ ശൈലജയെ ആരോട് ഉപമിക്കും – രാഹുൽ...

0
തിരുവനന്തപുരം: ഒറ്റ എംഎൽഎമാർ പോലും ഇല്ലാതെ സംഘപരിവാർ കേരളം ഭരിക്കുന്ന കാഴ്ചയാണ്...

സൗദിയില്‍ പീഡന കേസില്‍ ഇന്ത്യക്കാരന്‍ പിടിയിൽ

0
ദമാം: യുവതിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ ഇന്ത്യന്‍ യുവാവ് സൗദിയിലെ കിഴക്കന്‍...

മേലുകര ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ വിശ്വരൂപം മ്യൂറൽ പെയിന്റിങ് ചിത്രത്തിന്‍റെ അനാഛാദനം നടന്നു

0
മേലുകര : ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ പുതുതായി വരച്ച വിശ്വരൂപം എന്ന മ്യൂറൽ പെയിന്റിങ്...