Sunday, May 19, 2024 2:37 pm

പമ്പയില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തി

For full experience, Download our mobile application:
Get it on Google Play

പമ്പ: മേഖലയിലെ ഭക്ഷണ വിതരണ കേന്ദ്രങ്ങളിലും ടോയ്‌ലറ്റ് കോംപ്ലക്‌സുകളിലും ആരോഗ്യ വകുപ്പ് പരിശോധന നടത്തി. ശുചിത്വ നിലവാരം പുലര്‍ത്താത്ത സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. മാലിന്യ സംസ്‌കരണത്തിന് ശാസ്ത്രീയ രീതികള്‍ അവലംബിക്കണമെന്നും തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാന്‍ നല്‍കാവൂയെന്നും, പരിസര ശുചിത്വം പാലിക്കണമെന്നും നിര്‍ദ്ദേശിച്ചു. ടോയ്‌ലറ്റ് കോംപ്ലക്‌സുകള്‍ക്കടുത്ത് ഭക്ഷണവസ്തുക്കള്‍ ശേഖരിച്ചു വെക്കുന്നത് അനുവദിക്കില്ലെന്നും തീര്‍ഥാടകര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ക്ക് മതിയായ സൗകര്യം ഒരുക്കണമെന്നും കരാറുകാരോട് ആരോഗ്യ വകുപ്പ് അധികൃതര്‍ ആവശ്യപ്പെട്ടു.

പമ്പ ത്രിവേണി, ചെളിക്കുഴി, നീലിമല, ചെറിയാനവട്ടം, വലിയാനവട്ടം എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. നോഡല്‍ ഓഫീസര്‍ ഡോ. പ്രശോഭ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. മൃദുല്‍ മുരളീകൃഷ്ണ, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വി.പി.ദിനേഷ് , ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ കെ. നവീന്‍ , ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാരായ എന്‍.ആര്‍. വിനോദ് കുമാര്‍ , ലാല്‍ജിത്ത്, വി. വിനീത് എന്നിവര്‍ നേതൃത്വം നല്‍കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബസുകളിലെ നിയമലംഘനം ; എം.വി.ഡിക്ക് വിവരം നല്‍കുന്നവരുടെ പേരുകള്‍ പരസ്യമാക്കരുതെന്ന് നിര്‍ദേശം

0
തിരുവനന്തപുരം : ബസുകളില്‍ ഓഡിയോ, വീഡിയോ സിസ്റ്റം പ്രവര്‍ത്തിപ്പിച്ച് നിയമലംഘനം നടത്തി...

കാസർകോട് അതിഥി തൊഴിലാളി താമസ സ്ഥലത്ത് മരിച്ച നിലയിൽ

0
കാസർകോട് : കാഞ്ഞങ്ങാട് പടന്നക്കാട് അതിഥി തൊഴിലാളിയായ യുവാവിനെ താമസ സ്ഥലത്ത്...

‘പുതിയ ക്രിമിനല്‍ നിയമങ്ങളില്‍ നിരവധി ന്യൂനതകള്‍’ ; ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും

0
ന്യൂഡല്‍ഹി: നിലവിലുള്ള നിയമത്തിന് പകരം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ക്രിമിനല്‍ നിയമത്തിനെതിരായ...

ആം ആദ്മി പാർട്ടിയെ ഇല്ലാതാക്കാനാണ് നരേന്ദ്ര മോദിയുടെ ശ്രമം : അരവിന്ദ് കെജ്രിവാൾ

0
ന്യൂഡൽഹി: ബി.ജെ.പി ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് നടത്തി ആംആദ്മി പാർട്ടി. നേതാക്കളെ...