Sunday, May 5, 2024 3:29 am

വ്യാജ ഇ-മെയിൽ : എസ്ബിഐയില്‍ നിന്നും 15 ലക്ഷം തട്ടിച്ച് തട്ടിപ്പ് സംഘം

For full experience, Download our mobile application:
Get it on Google Play

കോട്ടയം : വ്യാജ ഇമെയിലും എസ്എംഎസും ശ്രദ്ധിക്കണമെന്നും തട്ടിപ്പിന് ഇടയാകരുതെന്ന് ഉപഭോക്താക്കളോട് നിർദേശിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെത്തന്നെ കബളിപ്പിച്ച് തട്ടിപ്പ് സംഘം. വ്യാജ ഇമെയിൽ സന്ദേശം അയച്ച് കോട്ടയം ചിങ്ങവനത്തെ എസ്.ബി.ഐ. ശാഖയെ കബളിപ്പിച്ച തട്ടിപ്പ് സംഘം 15 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ചിങ്ങവനത്തെ സ്വകാര്യ വ്യവസായ സ്ഥാപനത്തിന്‍റെ അക്കൗണ്ടിൽ നിന്നാണ് തട്ടിപ്പ് സംഘം പണം തട്ടിയെടുത്തത്.

സംഭവത്തിൽ കേസെടുത്ത ചിങ്ങവനം പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് ചിങ്ങവനം എസ്.ബി.ഐ. ശാഖയിൽ എച്ച്.ഡി.എഫ്.സി. ബാങ്കിൽ നിന്നെന്ന പേരിൽ മെയിൽ ലഭിച്ചത്. ചിങ്ങവനത്തെ സ്വകാര്യ വ്യവസായ സ്ഥാപനത്തിന്‍റെ അക്കൗണ്ടിൽ നിന്നും 15 ലക്ഷം രൂപ ബീഹാറിലെ എച്ച്.ഡി.എഫ്.സി. ബാങ്കിന്‍റെ അക്കൗണ്ടിലേയ്ക്കു ട്രാൻസ്ഫർ ചെയ്യണമെന്നായിരുന്നു സന്ദേശത്തിന്‍റെ ഉള്ളടക്കം.

രേഖകളും മെയിലും അടക്കം പരിശോധിച്ചപ്പോൾ ഉള്ളടക്കം കൃത്യമാണ് എന്നു കണ്ടെത്തി. തുടർന്ന് ഈ അക്കൗണ്ടിലേക്ക് ഇവർ ആവശ്യപ്പെട്ട 15 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തു നൽകുകയും ചെയ്തു. എന്നാൽ തങ്ങളുടെ അക്കൗണ്ടിൽ നിന്നും 15 ലക്ഷം രൂപ പിൻവലിക്കപ്പെട്ടതായുള്ള സന്ദേശം ലഭിച്ചതോടെ വ്യവസായ സ്ഥാപന അധികൃതർ ബാങ്കിനെ ബന്ധപ്പെട്ടു. ഇതോടെയാണ് എസ്ബിഐയ്ക്ക് തങ്ങൾ കബളിപ്പിക്കപ്പെട്ടതായി മനസിലായത്.

തുടർന്ന് ബാങ്ക് അധികൃതർ ഉടൻ തന്നെ ബീഹാറിലെ എച്ച്ഡിഎഫ്‌സി ബാങ്കുമായി ബന്ധപ്പെട്ടു. എന്നാൽ തിരഞ്ഞെടുപ്പിനെ തുടർന്നുള്ള പ്രാദേശിക അവധി നിലനിന്നിരുന്നതിനാൽ ബീഹാറിലെ ബാങ്ക് ഈ ദിവസം പ്രവർത്തിച്ചിരുന്നില്ല. തുടർന്ന് ചിങ്ങവനത്തെ എസ്ബിഐ അധികൃതർ ചിങ്ങവനം പോലീസിൽ പരാതി നൽകി. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മാനന്തവാടിയില്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍

0
മാനന്തവാടി: മാനന്തവാടിയില്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍....

സുഗന്ധ ഗിരി മരം മുറി കേസ് : സൗത്ത് വയനാട് ഡിഎഫ്ഒ എ.ഷജ്‌നയെ വിശദീകരണം...

0
കൽപ്പറ്റ: സുഗന്ധഗിരി മരംമുറിക്കേസിൽ വീഴ്ച വരുത്തിയെന്ന വനം വിജിലൻസിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ...

കോപ്പര്‍ വയറുകളും കേബിളുകളും മോഷ്ടിച്ച പ്രതി പിടിയിൽ

0
കോഴിക്കോട്: താമരശ്ശേരി ഈങ്ങാപ്പുഴയിലെ നിര്‍മാണത്തിലിരിക്കുന്ന ഹോട്ടലില്‍ നിന്ന് ഒരു ലക്ഷം രൂപ...

എറണാകുളം ജില്ലയിലെ ഹജ്ജ് തീർഥാടകർക്കുള്ള വാക്സിനേഷൻ ക്യാമ്പ് തിങ്കളാഴ്ച മുതൽ -അറിയേണ്ടതെല്ലാം

0
കൊച്ചി: എറണാകുളം ജില്ലയിലെ ഹജ്ജ് തീർത്ഥാടകൾക്കുള്ള ഈ വർഷത്തെ വാക്സിനേഷൻ ക്യാമ്പ്...