Saturday, May 4, 2024 1:10 pm

ജനമൈത്രി സമിതി യോഗവും ശില്പശാലയും നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ പോലീസ് ജനമൈത്രി സമിതി യോഗവും ശില്പശാലയും നടന്നു. പത്തനംതിട്ട താഴെ വെട്ടിപ്രം ലയൺസ് ക്ലബ്‌ ഹാളിൽ രാവിലെ 10 ന് പരിപാടി മാത്യു ടി തോമസ് എം എൽ എ ഉദ്ഘാടനം ചെയ്തു. ജനകീയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പൊതുജനങ്ങളും ജനമൈത്രി പോലീസും തമ്മിലുള്ള സഹകരണം അനിവാര്യമാണെന്നും ഏത് സമയത്തും ആശ്രയിക്കാവുന്ന സംവിധാനമായി ജനമൈത്രി പോലീസ് മാറിയിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സ് സ്വാഗതം പറഞ്ഞു.

ഡി സി ആർ ബി ഡി വൈ എസ് പി എസ് വിദ്യാധരൻ, നർകോട്ടിക് സെൽ ഡി വൈ എസ് പി കെ എ വിദ്യാധരൻ, ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ആർ ജയരാജ്, റാന്നി ഡി വൈ എസ് പി ജി സന്തോഷ്‌ കുമാർ പത്തനംതിട്ട മുനിസിപ്പൽ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ, തുടങ്ങിയവർ സംബന്ധിച്ചു. ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിൽ നിന്നുമുള്ള ജനമൈത്രി സമിതി അംഗങ്ങൾ, ബീറ്റ് ഓഫീസർമാർ തുടങ്ങിയവരും പങ്കെടുത്തു.

വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ ജനമൈത്രി സംവിധാനം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ശില്പശാലയിൽ പങ്കെടുത്ത ഭൂരിപക്ഷം സമിതി അംഗങ്ങളും അഭിപ്രായപ്പെട്ടു. കുട്ടികളുടെയും യുവാക്കളുടെയും ലഹരി ഉപയോഗം, ഇതിനെതിരായ ബോധവൽക്കരണം, പ്രധാന നിരത്തുകളിലെ ഗതാഗത പ്രശ്നങ്ങൾ, ചില സ്റ്റേഷനുകളിലെ വാഹനങ്ങളുടെ ലഭ്യതക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ അംഗങ്ങൾ ഉയർത്തിക്കാട്ടി. ഇവ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളുണ്ടാ വുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ജനമൈത്രി സമിതിയുടെ പ്രവർത്തനം ഊർജ്ജിതമാക്കുന്നതിനെപ്പറ്റി റാന്നി ഡി വൈ എസ് പി ക്ലാസ്സെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കേരള തീരത്തെ റെഡ് അലർട്ട് പിൻവലിച്ചു ; പകരം ഓറഞ്ച് അലർട്ട് ; രാത്രി...

0
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും...

‘എക്‌സ്‌പോ 2030’ തയ്യാറെടുപ്പുകൾ ; ചർച്ച നടത്തി

0
റിയാദ്: സൗദിയിൽ വരാനിരിക്കുന്ന 'എക്‌സ്‌പോ 2030' തയ്യാറെടുപ്പുകളെ കുറിച്ച് കിരീടാവകാശി മുഹമ്മദ്...

നെല്ലിക്കൽ ദേവീക്ഷേത്രത്തിലെ ഭാഗവത സപ്താഹവും ഉത്സവവും ഇന്ന് തുടങ്ങും

0
നെല്ലിക്കൽ : ദേവീക്ഷേത്രത്തിലെ ഭാഗവത സപ്താഹവും ഉത്സവവും ഇന്ന് മുതൽ 11...

കെഎസ്ആർടിസി ഡ്രൈവർ-മേയര്‍ തര്‍ക്കം : യദുവിന്‍റെ പരാതി കോടതി ഫയലിൽ സ്വീകരിച്ചു

0
തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ഭർത്താവും...