കൊച്ചി: കൊച്ചിയിലെ കുടിവെള്ള പ്രതിസന്ധി പരിഹരിക്കാൻ ഇന്ന് മുതൽ കൂടുതൽ ചെറിയ ടാങ്കറുകൾ രംഗത്തിറക്കും. തകരാറിലായ പമ്പുകളിൽ ഒരെണ്ണം രണ്ട് ദിവസത്തിനകം പ്രവർത്തന സജ്ജമാകുമെന്ന് ജല അതോറിറ്റി അറിയിച്ചു. കുടിവെള്ള വിതരണം കാര്യക്ഷമം അല്ലെന്നാരോപിച്ച് പ്രതിഷേധത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ. അതേസമയം എറണാകുളം പാഴൂര്‍ പമ്പ് ഹൗസിലെ തകരാറിലായ പമ്പുകളില്‍ ഒരെണ്ണം രണ്ടു ദിവസത്തിനകം പ്രവര്‍ത്തനസജ്ജമാകുമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു. രണ്ടാമത്തെ പമ്പിൻ്റെ തകരാര്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളും ദ്രുതഗതിയില്‍ നടക്കുന്നതായി അധികൃതർ വ്യക്തമാക്കി.കുടിവെളള വിതരണത്തിന് ഇന്ന് കൂടുതല്‍ ചെറിയ ടാങ്കറുകള്‍ ഏര്‍പ്പെടുത്തും. എന്നാൽ പശ്ചിമ കൊച്ചിയിൽ ജല വിതരണം പര്യാപ്തമല്ല എന്നാണ് നാട്ടുകാരുടെ പരാതി. മരട് ഉൾപ്പെടെ ഉള്ള പ്രദേശങ്ങളിൽ പ്രതിഷേധ പരിപാടികൾക്ക് ഒരുങ്ങുകയാണ് നാട്ടുകാർ.
കൊച്ചിയിൽ കുടിവെളള ക്ഷാമം രൂക്ഷമായിരിക്കെ കടവന്ത്ര സെൻട്രൽ റെസിഡൻസ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചു. 45 ദിവസമായി ഈ മേഖലയിൽ കുടിവെളളം കിട്ടുന്നല്ലെന്നും കോടതി ഇടപെടണമെന്നുമാണ് ആവശ്യം. കടവന്ത്ര കെ പി വള്ളോൻ റോഡിൽ പുതിയ പൈപ്പ് ഇടുന്നതിനായി റോഡ് കുത്തിപ്പൊളിച്ചിരുന്നു. ഇവിടേക്ക് വെളളമെത്തിക്കാൻ പുതിയ പൈപ്പിട്ടതുകൊണ്ട് പരിഹാരമില്ല എന്ന നിഗമനത്തിൽ അധികൃതർ പിൻവാങ്ങി. കുടിവെളളം വേണമെന്നും അതിനൊപ്പം പൊളിച്ച റോഡ് ഉടൻ നന്നാക്കണണമെന്നുമാണ് ആവശ്യം. ഹർജി പരിഗണിച്ച സിംഗിൾ ബെഞ്ച്, ചീഫ് ജസ്റ്റീസിന്റെ പരിഗണനയ്ക്കായി കൈമാറി .
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033