Tuesday, May 13, 2025 12:44 pm

സിപിഎം ജില്ലാ നേതൃത്വത്തിന്റെ ആജ്ഞ ശിരസാ വഹിച്ച്‌ പോലീസ് ; ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച നേതാവിനെതിരെ നടപടിയില്ല

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: അനധികൃത മത്സ്യവില്‍പ്പന തടയുകയും പിഴ ഈടാക്കുകയും ചെയ്ത നഗരസഭയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ ഓഫീസില്‍ കയറി ഭീഷണിപ്പെടുത്തിയ സിഐടിയു ജില്ലാ നേതാവിനെതിരെ ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്യാന്‍ തയാറാകാതെ പോലീസ്. സിപിഎം ജില്ലാ നേതൃത്വത്തിന്റെ ആജ്ഞ ശിരസാ വഹിച്ച്‌ പോലീസ് വിടുപണി ചെയ്യുകയാണ് എന്നാണ് ആരോപണം.

മത്സ്യത്തൊഴിലാളി യൂണിയന്‍ (സിഐ.ടി.യു) ജില്ലാ സെക്രട്ടറിയും മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗവും സിപിഎം കുമ്പഴ ലോക്കല്‍ കമ്മറ്റിയംഗവുമായ സക്കീര്‍ അലങ്കാരത്ത് ആണ് നഗരസഭയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കോട്ടയം സ്വദേശി ദീപു മോനെ ഓഫീസില്‍ കയറി ഭിഷണി മുഴക്കിയതും മര്‍ദിക്കാന്‍ തുനിഞ്ഞതും. സീറ്റില്‍ നിന്ന് ദീപു എണീറ്റ് മാറിയതിനാല്‍ അടി കൊള്ളാതെ രക്ഷപ്പെട്ടു. ശനിയാഴ്ച ഉച്ചയ്ക്ക് 12 നായിരുന്നു സംഭവം. വെള്ളിയാഴ്ച വൈകിട്ട് നഗരത്തിലെ തിരക്കേറിയ റോഡില്‍ പെട്ടിവണ്ടിയില്‍ പല ഭാഗത്തായി മത്സ്യകച്ചവടം നടത്തിയിരുന്നു. മുന്‍പ് പല തവണ ഇത്തരം മത്സ്യവില്‍പ്പന തടയുകയും പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ വില്‍ക്കരുതെന്ന് താക്കീതുകൊടുക്കുകയും ചെയ്തിരുന്നു.

അതെല്ലാം ലംഘിച്ച്‌ വീണ്ടും വില്‍പ്പന നടത്തിയ വാഹനങ്ങള്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ദീപുവിന്റെ നേതൃത്വത്തില്‍ പിടികൂടി റിപ്പോര്‍ട്ടെഴുതി പോലീസിന് കൈമാറി. ദീപു അനധികൃതമായി വാഹനം പിടിച്ചെടുത്തുവെന്ന് ആരോപിച്ച്‌ മീന്‍ വില്‍പ്പനക്കാരും പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ സക്കീര്‍ അലങ്കാരത്ത് നഗരസഭയില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ ഓഫീസില്‍ അതിക്രമിച്ച്‌ കയറിയത്. അസഭ്യം വിളിച്ചു കൊണ്ട് പാഞ്ഞടുത്ത് ഭീഷണി മുഴക്കുകയാണ് ആദ്യം ചെയ്തത്. ഡാ, മൊട്ടേ നിന്റെ തല അടിച്ചു പൊട്ടിക്കും കൈവെട്ടിക്കളയും എന്ന് പറഞ്ഞായിരുന്നു തുടക്കം. നിന്നെ കൈകാര്യം ചെയ്യാനാണ് പാര്‍ട്ടി തീരുമാനം. വേഗം ജോലി രാജി വെച്ചു സ്ഥലം വിട്ടോണം എന്നു പറഞ്ഞു കൊണ്ട് ദീപുവിനെ അടിക്കാന്‍ ശ്രമിച്ചു. സീറ്റില്‍ നിന്ന് ദീപു എണീറ്റ് മാറിയതിനാല്‍ അടി കിട്ടാതെ രക്ഷപ്പെട്ടു. മറ്റുള്ളവര്‍ ചേര്‍ന്ന് സക്കീറിനെ പിടിച്ചു മാറ്റുകയായിരുന്നു.

ഇതു സംബന്ധിച്ച്‌ അപ്പോള്‍ തന്നെ ദീപു നഗരസഭാ സെക്രട്ടറിക്ക് പരാതി നല്‍കി. സെക്രട്ടറി ഉടന്‍ തന്നെ അത് പോലീസിന് കൈമാറി. പരാതി ലഭിച്ചിട്ടും കേസെടുക്കാന്‍ പോലീസ് മടിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസെടുത്തത്. ഇതിനിടെ നേതാവ് ഹെല്‍ത്ത് ഇന്‍സ്പെക്ടറെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തു വന്നു. അതില്‍ ഭീഷണി മുഴക്കുന്നത് വ്യക്തമാണ്. എന്നിട്ടും അറസ്റ്റ് ചെയ്യാന്‍ പോലീസ് തയാറല്ല. സ്റ്റേഷന് മുന്നിലും ടൗണിലൂടെയും നേതാവ് നെഞ്ചു വിരിച്ച്‌ നടക്കുന്നുണ്ട്. ഇയാള്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചിട്ടുണ്ടെന്ന ന്യായീകരണമാണ് പോലീസിന്. തെളിവുകള്‍ പരിശോധിച്ച്‌ വരികയാണെന്നാണ് പോലീസ് പറയുന്നത്.

സാധാരണക്കാരന്‍ ആയിരുന്നെങ്കില്‍ എന്നേ പൊക്കി പോലീസ് അകത്തിടുമായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. സക്കീറിനെ അറസ്റ്റ് ചെയ്യാതിരിക്കാന്‍ ജില്ലാ സെക്രട്ടറി ഇടപെട്ടുവെന്ന ആരോപണം ശക്തമാണ്. ജില്ലാ സെക്രട്ടറിയുടെ പേര് പറഞ്ഞാണ് സക്കീര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ വിരട്ടിയത്. തന്റെ നിലപാടുകള്‍ വിശദീകരിക്കാന്‍ തിങ്കളാഴ്ച സക്കീര്‍ പ്രസ് ക്ലബില്‍ പത്രസമ്മേളനം വിളിച്ചിരുന്നു. എന്നാല്‍ തിരിച്ചടിക്കുമെന്ന് കണ്ട് അവസാന നിമിഷം പിന്മാറി.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

17കാരിയെ സെക്‌സ് റാക്കറ്റ് കെണിയിൽ കുടുക്കിയ കേസ് ; അസം സ്വദേശി പിടിയിൽ

0
കോഴിക്കോട്: സെക്സ് റാക്കറ്റ് കെണിയിൽ പെൺകുട്ടിയെ കുടുക്കിയ കേസിൽ ഒരാൾ പിടിയിൽ....

കുവൈത്തിൽ കണ്ണൂർ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

0
കുവൈത്ത് സിറ്റി : കുവൈത്തിൽ കണ്ണൂർ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു....

കൊല്ലത്ത് പതിനഞ്ചുകാരനെ കാണാനില്ലെന്ന് പരാതി

0
കൊല്ലം : ചിതറയിൽ പതിനഞ്ചുകാരനെ കാണാനില്ലെന്ന് പരാതി. ചിതറ സ്വദേശി അഭയ്...

ഇന്‍ഡിഗോയുടെ പകൽക്കൊള്ള ; ക്യാൻസലേഷൻ ചാര്‍ജായി ഈടാക്കിയത് 8,111 രൂപ

0
ഡൽഹി: ഇന്ത്യാ-പാക് സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്‍ഡിഗോ നിരവധി വിമാനങ്ങൾ റദ്ദാക്കിയത് മൂലം...