Monday, April 29, 2024 9:27 am

കേരളം കുടിക്കുന്നത് വിഷപ്പാല്‍ ; സമ്മതിച്ച്‌ ക്ഷീര വികസന വകുപ്പ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കേരളം വിഷപ്പാല്‍ കുടിക്കുന്നുവെന്ന് സമ്മതിച്ച്‌ ക്ഷീര വികസന വകുപ്പ്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും പ്രതിദിനം അഞ്ചു മുതല്‍ ആറു ലക്ഷം ലിറ്റര്‍ വരെ പാല്‍ കടന്നു വരുന്നു. പാറശാല, ആര്യങ്കാവ്, മീനാക്ഷിപുരം എന്നീ ചെക്ക് പോസ്റ്റുകള്‍ വഴിയാണ് പാല്‍ കൊണ്ടു വരുന്നത്. ഇവിടെ നിന്ന് സാമ്പിള്‍ ശേഖരിച്ച്‌ നടത്തിയ പരിശോധനയില്‍ യൂറിയ, മാള്‍റ്റോ ഡെക്സ്മിന്‍, ഹൈഡ്രജന്‍ പെറോക്സൈഡ് എന്നീ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തി.

പ്രതിദിനം 91.4 ലക്ഷം ലിറ്റര്‍ പാലാണ് കേരളത്തില്‍ ഉപയോഗിക്കുന്നത്. ആകെ ഉല്‍പാദനത്തിന്റെ 25 ശതമാനം മാത്രമാണ് ക്ഷീരസംഘങ്ങള്‍ വഴി സംഭരിക്കുന്നതെന്നും മൃഗസംരക്ഷണ വകുപ്പ് മന്ത്രിയുടെ കാര്യാലയത്തില്‍ നിന്നും ലഭിച്ച വിവരാവകാശ മറുപടിയില്‍ വ്യക്തമാക്കുന്നു. ഇതൊക്കെ മനുഷ്യശരീരത്തെ പ്രതികൂലമായി ബാധിക്കുന്നതാണ്.

14 ജില്ലകളിലും ഗുണനിയന്ത്രണ ഓഫീസുകളുമായി ബന്ധപ്പെട്ട് ഓരോ ലാബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കോട്ടയം, ആലത്തൂര്‍, കാസര്‍ഗോഡ് എന്നിവടങ്ങളില്‍ മേഖലാ ലാബുകളും തിരുവനന്തപുരത്ത് സ്റ്റേറ്റ് ഡയറി ലാബും മീനാക്ഷിപുരം, ആര്യങ്കാവ്, പാറശാല എന്നിവിടങ്ങളില്‍ ചെക്ക് പോസ്റ്റ് ലാബുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ പ്രധാനമായും പാലിലെ വിഷാംശം/രാസവസ്തു സാന്നിധ്യം എന്നിവ പരിശോധിക്കപ്പെടുന്നുവെന്നും വിവരാവകാശ മറുപടി വ്യക്തമാക്കുന്നു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ തൂത്തെറിയപ്പെടുമെന്ന് മോദിക്ക് ഭയം : ജയറാം രമേശ്

0
ഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടത്തില്‍ എന്‍ഡിഎ തൂത്തെറിയപ്പെടുമെന്ന ഭയമാണ് പ്രധാനമന്ത്രി...

കുമ്പഴ മാസ്റ്റർ പ്ലാൻ ആശങ്കയേറെ, 258 പരാതികൾ

0
പത്തനംതിട്ട : പത്തനംതിട്ട നഗരത്തിന്‍റെ ഉപനഗരമായ കുമ്പഴയിൽ വികസന പദ്ധതികൾ നടപ്പാക്കാനുള്ള...

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; കെണിയില്‍ പെട്ടവര്‍ നിരവധി ; മുന്നറിയിപ്പ്

0
തിരുവനന്തപുരം: കെഎസ്ഇബിയിലെ വിവിധ തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പില്‍ വീഴരുതെന്ന്...

പാലക്കാട്ട് ഉഷ്ണതരംഗം തുടരുന്നു ; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

0
പാലക്കാട്: ജില്ലയില്‍ തുടര്‍ച്ചയായ മൂന്നാംദിവസവും ഉഷ്ണതരംഗം അനുഭവപ്പെട്ടതായി കാലാവസ്ഥാവകുപ്പ്. ഇന്നും തുടര്‍ന്നേക്കും....