Tuesday, May 13, 2025 8:48 am

ഇടത് അനുകൂല വാര്‍ഡിലേക്ക് മാത്രം ഫണ്ട് വിതരണം ; പ്രസിഡന്റിനെ കുടഞ്ഞ് ഓംബുഡ്‌സമാന്‍

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : എല്‍.ഡി.എഫ് ഭരിക്കുന്ന കടമ്പനാട് പഞ്ചായത്തില്‍ തങ്ങളുടെ വാര്‍ഡിലേക്ക് ഫണ്ട് അനുവദിക്കുന്നില്ലെന്ന് കാട്ടി യു.ഡി.എഫ് അംഗങ്ങള്‍ നല്‍കിയ പരാതിയില്‍ കഴമ്പുണ്ടെന്ന് ഗ്രാമപഞ്ചായത്ത് ഓംബുഡ്‌സ്മാന്‍റെ പരാമര്‍ശം. ഫണ്ട് അനുവദിക്കുന്ന കാര്യത്തില്‍ സന്തുലിതാവസ്ഥ പാലിക്കണമെന്നും ഇതിനായി ഗ്രാമസഭകളുടെ നിര്‍ദേശം പരിഗണിക്കണമെന്നും ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് പി.എസ്. ഗോപിനാഥന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.

യു.ഡി.എഫിലെ അഞ്ചംഗങ്ങളാണ് ഓംബുഡ്‌സ്മാനെ സമീപിച്ചത്. 2021-22, 22-23 പദ്ധതി കാലയളവുകളില്‍ വളരെ കുറഞ്ഞ തുകയാണ് പദ്ധതി വിഹിതം വകയിരുത്തിയത്. ഇതു സംബന്ധിച്ച പരാതിയില്‍ കഴമ്പുണ്ടെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓംബുഡ്‌സ്മാന് റിപ്പോര്‍ട്ട് നല്‍കി. പദ്ധതി രൂപീകരണത്തില്‍ ഭരണ സമിതി ഗ്രാമസഭകളുടെ അഭിപ്രായം പരിഗണിച്ചില്ല. 2023-24 ലെ പദ്ധതി വിഹിതം നിശ്ചയിക്കുന്നത് സംബന്ധിച്ച വര്‍ക്കിങ് ഗ്രൂപ്പിന്‍റെ തീരുമാനത്തിന്‍റെ മിനുട്‌സിന്‍റെ പകര്‍പ്പ് യു.ഡി.എഫ് അംഗങ്ങള്‍ക്ക് നല്‍കിയിട്ടില്ലെന്ന പരാതി ഓംബുഡ്‌സ്മാന്‍റെ സിറ്റിങ്ങില്‍ പഞ്ചായത്തിലെ ജൂനിയര്‍ സൂപ്രണ്ട് ശരിയാണെന്ന് അറിയിച്ചു.

പദ്ധതി രൂപീകരണത്തിന് അന്തിമ രൂപ കല്‍പ്പന നല്‍കുന്നതിന് മുന്‍പ് ഗ്രാമസഭകളുടെ തീരുമാനം കൂടി പരിഗണിക്കണമെന്ന് ഓംബുഡ്‌സ്മാന്‍ ഉത്തരവിട്ടു. ഏതെങ്കിലും വാര്‍ഡുകളില്‍ ഗ്രാമസഭകളുടെ ശുപാര്‍ശ പരിഗണിക്കാതെ പോയിട്ടുണ്ടെങ്കില്‍ അതിന് മതിയായ കാരണം ബോധിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. പദ്ധതി വിഹിതത്തില്‍ ലഭ്യമായ തുക പങ്കു വെയ്ക്കുമ്പോള്‍ പ്രാദേശിക സന്തുലിതാവസ്ഥ കൂടി പരിഗണിക്കണം. പദ്ധതി രൂപീകരണത്തില്‍ തദ്ദേശസ്ഥാപനത്തെ ഒരു യൂണിറ്റായി കണ്ടു കൊണ്ടുള്ള വികസന സമീപനമാണ് സ്വീകരിക്കേണ്ടത്.

അടുത്ത സാമ്പത്തിക വര്‍ഷത്തെ പദ്ധതി നിര്‍വഹണത്തിന് ആവശ്യമായ ഫണ്ട് ഇല്ലെങ്കില്‍ ആനുപാതികമായി എല്ലാ വാര്‍ഡുകളിലും പദ്ധതി വിഹിതം വെട്ടിക്കുറക്കേണ്ടതാണെന്നും ഏതാനും വാര്‍ഡുകളില്‍ മാത്രമായി വെട്ടിക്കുറയ്ക്കരുതെന്നും പഞ്ചായത്ത് സെക്രട്ടറിക്ക് ഓംബുഡ്‌സ്മാന്‍ നിര്‍ദേശം നല്‍കി. ഈ തീരുമാനങ്ങള്‍ നടപ്പാക്കി പഞ്ചായത്ത് സെക്രട്ടറി റിപ്പോര്‍ട്ട് ഓംബുഡ്‌സ്മാന് സമര്‍പ്പിക്കണം. മേയ് മൂന്നിന് ചേരുന്ന സിറ്റിങ്ങില്‍ പരാതി വീണ്ടും പരിഗണിക്കും.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരളത്തിലെ നിരത്തുകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ കുതിക്കുന്നു

0
മലപ്പുറം: കേരളത്തിലെ റോഡുകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ കുതിക്കുന്നു. സംസ്ഥാനത്ത് ഈ വര്‍ഷം...

ഇന്ത്യാ-പാക് അതിർത്തികൾ ശാന്തമാകുന്നു ; അതിർത്തി ജില്ലകൾ ഒഴികെയുള്ള മേഖകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന്...

0
ദില്ലി : സംഘർഷ സാഹചര്യം പൂർണമായി ഒഴിഞ്ഞതോടെ ഇന്ത്യാ-പാക് അതിർത്തികൾ ശാന്തമാകുന്നു....

പി.വി. അൻവറിന് വിവരങ്ങൾ ചോർത്തിനൽകി സസ്പെൻഷനിലായ പോലീസുകാരെ തിരിച്ചെടുത്തു

0
മലപ്പുറം: മുൻ എംഎൽഎ പി.വി. അൻവറിന് പോലീസിലെ രഹസ്യവിവരങ്ങൾ ചോർത്തിനൽകിയെന്ന ആരോപണത്തെത്തുടർന്ന്...

വാടക കെട്ടിടങ്ങളിൽ ലഹരി വ്യാപാരവും ഉപയോഗവും നടക്കുന്നത് ഉടമകൾ അറിയേണ്ടതാണെന്ന് എക്സൈസ്

0
മലപ്പുറം : ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പുതിയ നീക്കവുമായി എക്സൈസ് വകുപ്പ്. വാടക...