Sunday, May 5, 2024 1:28 am

ഗര്‍ഭിണിയെ ബലാല്‍സംഗം ചെയ്ത് യുവാവ് ; വിഡിയോ പകര്‍ത്തി സോഷ്യമീഡിയയിൽ പ്രചരിപ്പിച്ച് ഭാര്യ

For full experience, Download our mobile application:
Get it on Google Play

ഭുവനേശ്വർ: ഭാര്യയുടെ ബന്ധുവും ഗര്‍ഭിണിയുമായ യുവതിയെ ബലാല്‍സംഗം ചെയ്ത് യുവാവ്. ഒഡിഷയിലെ നബരംഗ്പുർ ജില്ലയിലാണ് സംഭവം. ഭര്‍ത്താവ് യുവതിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഭാര്യ പകര്‍ത്തി സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവം പുറത്ത് അറിയിക്കരുതെന്ന് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ പീഡനത്തിന് ഇരയായ യുവതി പോലീസില്‍ പരാതിപ്പെടുകയും ഇരുവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഒഡിഷയിലെ ജഗനാത്പുർ എന്ന ഗ്രാമത്തിലാണ് ഗര്‍ഭിണിയായ യുവതിയുടെ വീട്. തന്റെ ബന്ധുവായ പദ്മ രുഞ്ജികറിനോട് ആശുപത്രിയില്‍ പരിശോധനയ്ക്ക് പോകാന്‍ സഹായം തേടിയാണ് യുവതി എത്തിയത്.

പദ്മ ആശ വര്‍ക്കറാണ്. എന്നാല്‍ ഇതിനായി പദ്മയുടെ വീട്ടിലെത്തിയ യുവതിയെ ഭര്‍ത്താവ് ലിലിയ ബലാല്‍സംഗം ചെയ്യുകയായിരുന്നു. യുവതിയെ ഭര്‍ത്താവില്‍ നിന്ന് രക്ഷിക്കുന്നതിന് പകരം പദ്മ അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിക്കൊണ്ടിരുന്നു. പിന്നീട് ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിൽ‌ പ്രചരിപ്പിച്ചു. തുടർന്ന് യുവതിയെ സമീപത്തുള്ള ക്ഷേത്രത്തില്‍ കൊണ്ടുപോയി വിവരം പുറത്ത് പറയില്ലെന്ന് സത്യം ചെയ്യിച്ചു. എന്നാല്‍ സംഭവത്തില്‍ ഭയന്ന യുവതി പോലീസില്‍ പരാതി നല്‍കി. വിഡിയോ സമൂഹമാധ്യമത്തിൽനിന്ന് നീക്കം ചെയ്യാന്‍ പോലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടി. സംഭവത്തില്‍ പദ്മയെയും ഭര്‍ത്താവിനെയും പോലീസ് അറസ്റ്റ് ചെയ്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മാനന്തവാടിയില്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍

0
മാനന്തവാടി: മാനന്തവാടിയില്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍....

സുഗന്ധ ഗിരി മരം മുറി കേസ് : സൗത്ത് വയനാട് ഡിഎഫ്ഒ എ.ഷജ്‌നയെ വിശദീകരണം...

0
കൽപ്പറ്റ: സുഗന്ധഗിരി മരംമുറിക്കേസിൽ വീഴ്ച വരുത്തിയെന്ന വനം വിജിലൻസിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ...

കോപ്പര്‍ വയറുകളും കേബിളുകളും മോഷ്ടിച്ച പ്രതി പിടിയിൽ

0
കോഴിക്കോട്: താമരശ്ശേരി ഈങ്ങാപ്പുഴയിലെ നിര്‍മാണത്തിലിരിക്കുന്ന ഹോട്ടലില്‍ നിന്ന് ഒരു ലക്ഷം രൂപ...

എറണാകുളം ജില്ലയിലെ ഹജ്ജ് തീർഥാടകർക്കുള്ള വാക്സിനേഷൻ ക്യാമ്പ് തിങ്കളാഴ്ച മുതൽ -അറിയേണ്ടതെല്ലാം

0
കൊച്ചി: എറണാകുളം ജില്ലയിലെ ഹജ്ജ് തീർത്ഥാടകൾക്കുള്ള ഈ വർഷത്തെ വാക്സിനേഷൻ ക്യാമ്പ്...