Thursday, May 16, 2024 2:53 pm

ബൈക്ക് അപകടത്തിൽ എം .ബി.ബി.എസ്. വിദ്യാര്‍ഥിനിയുടെ മരണം ; ബൈക്കോടിച്ചിരുന്ന സഹപാഠി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മങ്കട: ബൈക്കും ബസുമായി കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ എം.ബി.ബി.എസ്. വിദ്യാര്‍ഥിനിയുടെ മരണത്തില്‍ സഹപാഠി അറസ്റ്റിൽ. ബൈക്കോടിച്ചിരുന്ന സഹപാഠി അശ്വിനെ(21)യാണ് മങ്കട പോലീസ് അറസ്റ്റ് ചെയ്തത്. അശ്രദ്ധമായി ബൈക്കോടിച്ച് അപകടമുണ്ടാക്കിയതിനാണ് അശ്വിനെതിരേ പോലീസ് കേസെടുത്തിരുന്നത്.തൃശ്ശൂര്‍ സ്വദേശിയാണ് അശ്വിൻ. തിങ്കളാഴ്ച രാവിലെ കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ തിരൂര്‍ക്കാട്ടാണ് അശ്വിനും സഹപാഠിയായ ആലപ്പുഴ സ്വദേശിനി അല്‍ഫോന്‍സ(22)യും സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടത്.

ഇരുവരും സഞ്ചരിച്ച ബൈക്ക് വളവില്‍വെച്ച് മറ്റൊരു ബൈക്കിലും ബസിലും ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് അല്‍ഫോന്‍സ മരിച്ചു. പരിക്കേറ്റ അശ്വിന്‍ ചികിത്സയിലായിരുന്നു.അശ്വിന്റെ അശ്രദ്ധമായ ഡ്രൈവിങ്ങായിരുന്നു അപകടത്തിന് കാരണമെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. ഇതിനെത്തുടർന്ന് വിദ്യാര്‍ഥിക്കെതിരേ കേസെടുത്തു. ആശുപത്രി വിട്ടതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി. അപകടത്തിൽ മരിച്ച അല്‍ഫോന്‍സയും ബൈക്കോടിച്ചിരുന്ന അശ്വിനും പെരിന്തല്‍മണ്ണ എം.ഇ.എസ്. മെഡിക്കല്‍ കോളേജിലെ അവസാനവര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ഥികളാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ദേവേന്ദ്ര ഫഡ്നാവിസിനെതിരായ വിവാദ പരാമർശം ; മുതിർന്ന മാധ്യമ പ്രവർത്തകൻ കേദൻ തിരോഡ്ക്കറെ അറസ്റ്റ്...

0
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെതിരായ വിവാദ പരാമർശത്തിൽ മുതിർന്ന മാധ്യമ...

‘അമൃതയുടെ നഷ്ടത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസിന് ഒഴിഞ്ഞുമാറാനാകില്ല’ – വിഡി സതീശൻ

0
തിരുവനന്തപുരം: ഒമാനില്‍ മരിച്ച പ്രവാസി മലയാളി നമ്പി രാജേഷിന്‍റെ ഭാര്യ അമൃതയ്ക്കും...

ഗുരുവായൂരിൽ ദർശനം കഴിഞ്ഞ് മടങ്ങിയവരുടെ ടൂറിസ്റ്റ് ബസും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ചു ; 17...

0
തൃശ്ശൂർ : ഗുരുവായൂരിൽ കെഎസ്ആര്‍ടിസി ബസും മിനി ടൂറിസ്റ്റ് ബസ്സും...

‘വിവാഹസമ്മാനങ്ങളുടെ ലിസ്റ്റ് വധൂവരന്മാർ സൂക്ഷിക്കണം ; ഭാവിയിൽ ആവശ്യം വന്നേക്കാം’ ; അലഹബാദ് ഹൈക്കോടതി

0
ലഖ്‌നൗ: വിവാഹസമയത്ത് തങ്ങൾക്ക് ലഭിച്ച സമ്മാനങ്ങൾ വധൂവരന്മാർ ലിസ്റ്റ് ആക്കി സൂക്ഷിക്കണമെന്ന്...