Saturday, May 4, 2024 3:47 pm

‘ഭരണഘടനയെ സംരക്ഷിക്കൂ, ദുരന്തത്തിൽ നിന്ന് രക്ഷിക്കൂ’; രാഷ്ട്രപതിയോട് മമതാ ബാനർജി

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത: രാജ്യത്തിന്റെ ഭരണഘടനയെ സംരക്ഷിച്ച് അതിനെ ഒരു ദുരന്തത്തിൽ നിന്ന് രക്ഷിക്കണമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവിനോട് അഭ്യർത്ഥിച്ച് പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ബം​ഗാളിൽ നടത്തിയ സ്വീകരണ ചടങ്ങിൽ സുവർണ വനിത എന്നാണ് മമത രാഷ്ട്രപതിയെ വിശേഷിപ്പിച്ചത്. വിവിധ സമുദായങ്ങളിൽ നിന്ന് ജാതികളിൽ നിന്നും മതങ്ങളിൽ നിന്നുമുള്ള ആളുകൾ കാലങ്ങളായി ഐക്യത്തോടെ കഴിയുകയാണെന്ന പൈതൃകമുള്ള നാടാണ് നമ്മുടേതെന്നും മമത അഭിപ്രായപ്പെട്ടു.

“മാഡം പ്രസിഡന്റ്, താങ്കൾ ഈ രാജ്യത്തിന്റെ ഭരണഘടനാ മേധാവിയാണ്. ഈ രാജ്യത്തെ പാവപ്പെട്ട ജനങ്ങളെയും അവരുടെ ഭരണഘടനാപരമായ അവകാശങ്ങളെും സംരക്ഷിക്കാൻ ഞാൻ താങ്കളോട് അഭ്യർത്ഥിക്കുന്നു. ഒരു ദുരന്തത്തിൽ നിന്ന് അതിനെ രക്ഷിക്കാൻ അഭ്യർത്ഥിക്കുന്നു.” രാഷ്ട്രപതിക്ക് നൽകിയ പൗരസ്വീകരണത്തിൽ മമതാ ബാനർജി പറഞ്ഞു. രാഷ്ട്രപതിക്ക് ദുർ​ഗാ പ്രതിമയും ചടങ്ങിൽ സമ്മാനിച്ചു.

ത്യാഗവും രക്തസാക്ഷിത്വവും സംസ്‌കാരവും വിദ്യാഭ്യാസവുമാണ് ബം​ഗാളിന്റെ ജീവിത ആദർശങ്ങളെന്ന് സർക്കാരിനും ജനങ്ങൾക്കും നന്ദി പറഞ്ഞുകൊണ്ട് രാഷ്ട്രപതി അഭിപ്രായപ്പെട്ടു. സംസ്കാരസമ്പന്നരും പുരോ​ഗമനചിന്താ​ഗതിക്കാരുമാണ് ബം​ഗാളിലെ ജനങ്ങൾ. അമരരായ രക്തസാക്ഷികൾക്കും പ്ര​ഗത്ഭരായ ശാസ്ത്രജ്ഞർക്കും ജന്മം നൽകിയ മണ്ണാണ് ഇത്. രാഷ്ട്രീയം മുതൽ നിയമസംവിധാനം വരെ, ശാസ്ത്രം മുതൽ തത്വചിന്ത വരെ, ആത്മീയത മുതൽ കായികമേഖല വരെ, സംസ്കാരം മുതൽ ബിസിനസ് വരെ, മാധ്യമപ്രവർത്തനം മുതൽ സാഹിത്യം വരെ, സിനിമ, സം​ഗീതം, നാടകം, ചിത്രരചന തുടങ്ങി നിരവധി മേഖലകളിൽ ബം​ഗാളിലെ ജനത അവരുടേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു. സാമൂഹ്യ നീതി, സമത്വം, ആത്മാഭിമാനം എന്നിവയ്ക്ക് മുൻ​ഗണന നൽകുന്നവരാണ് ബം​ഗാളിലെ ജനതയെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, ഒരു ബിജെപി പ്രതിനിധി പോലും സർക്കാർ രാഷ്ട്രപതിക്കായി സംഘടിപ്പിച്ച സ്വീകരണ ചടങ്ങിൽ പങ്കെടുത്തില്ല എന്നതും ശ്രദ്ധേയമായി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കാലാവസ്ഥാവ്യതിയാനത്തെ കുറിച്ച് ബോധവൽകരണവുമായി സിഎംഎഫ്ആർഐ

0
കൊച്ചി: കാലാവസ്ഥാ വ്യതിയാനം മത്സ്യമേഖലയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ...

മുഖക്കുരുവിന്‍റെ പാടുകൾ അകറ്റാൻ പുതിനയില

0
വേനൽക്കാല പാനീയങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും സാധാരണമായ ചേരുവകളിലൊന്നാണ് പുതിനയില.  മുഖക്കുരുവിൻ്റെ പാടുകൾ...

ലോക പ്രവാസി സംഗമം നാളെ

0
പത്തനംതിട്ട: ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാളിനോട് അനുബന്ധിച്ചുള്ള ലോക പ്രവാസി സംഗമം നാളെ...

ഭിന്നശേഷിക്കാർക്കുള്ള പാർക്കിങ്ങ് ; പുതിയ വ്യവസ്ഥകളുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം

0
ദോഹ: ഭിന്നശേഷിക്കാർക്കായി മാറ്റിവെച്ച പാർക്കിങ്ങ് ഇടങ്ങൾ അനുവദിക്കുന്നതിന് പുതിയ വ്യവസ്ഥകളുമായി ഖത്തർ...