Saturday, April 27, 2024 3:55 pm

റബറിന് 300 രൂപയാക്കിയ ഉത്തരവുമായി പോകുമെന്നാണ് കരുതിയത് ; പരിഹസിച്ച് സുധാകരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഈസ്റ്റര്‍ ദിനത്തില്‍ പ്രധാനമന്ത്രി ക്രൈസ്തവ ദേവാലയം സന്ദര്‍ശിച്ചതും കേരളത്തിലെ ബിഷപ് ഹൗസുകളിലും ക്രൈസ്തവരുടെ വീടുകളിലും ബിജെപി നേതാക്കള്‍ നടത്തിയ സന്ദര്‍ശനവും വെറും പ്രഹസനമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. റബറിന് 300 രൂപയാക്കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവുമായി ബിജെപി നേതാക്കള്‍ ബിഷപ്പുമാരെ സന്ദര്‍ശിക്കുമെന്നാണ് താന്‍ കരുതിയത്. കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങളെ ആത്മാര്‍ഥതയോടെ അഭിസംബോധന ചെയ്യുന്നതിനു പകരം അവരുടെ നിസഹായവസ്ഥയെ ചൂഷണം ചെയ്ത് വ്യാജവാഗ്ദാനങ്ങളും മോഹനസ്വപ്നങ്ങളും നല്‍കി വോട്ടിന്റെ അടിസ്ഥാനത്തിലുള്ള ക്രയവിക്രയമാക്കി മാറ്റാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സംഘപരിവാരങ്ങള്‍ ക്രൈസ്തവര്‍ക്കെരിരെ നടത്തുന്ന അതിക്രമങ്ങള്‍ തുടരുമ്പോള്‍ ഇത്തരം നാടകങ്ങള്‍ തിരഞ്ഞെടുപ്പ് സ്പെഷലായി മാത്രമേ കാണാന്‍ സാധിക്കൂ. യഥാര്‍ഥത്തില്‍ ഒരു വിശുദ്ധദിനത്തെ ബിജെപിക്കാര്‍ കളങ്കപ്പെടുത്തുകയാണ് ചെയ്തത്. ക്രൈസ്തവര്‍ക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ ഇനി തുടരില്ലെന്ന ഉറപ്പെങ്കിലും അവര്‍ നല്‍കുമെന്നു പ്രതീക്ഷിച്ചിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഉത്തരങ്ങളുടെ സ്ഥാനത്ത് ‘ജയ് ശ്രീറാം’ എന്നെഴുതി വിദ്യാർഥികൾ, 50% മാർക്ക് നൽകി യു.പി സർവകലാശാല

0
ജൗൻപുർ : ജയ് ശ്രീറാമും ക്രിക്കറ്റ് താരങ്ങളുടെ പേരും എഴുതിവെച്ച നാല്‌...

പേ ചെയ്യുമ്പോൾ ജാഗ്രതൈ ; വെറും ആറ് മാസത്തിനുള്ളിൽ 2,604 കോടിയുടെ പേയ്‌മെന്റ് തട്ടിപ്പ്

0
രാജ്യത്തെ പെയ്മെന്റ് തട്ടിപ്പുകൾ നിയന്ത്രിക്കുന്നതിന് റിസർവ്ബാങ്കും സർക്കാരും ശക്തമായ നടപടികൾ സ്വീകരിക്കുമ്പോഴും...

ഇളകൊള്ളൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ മഹാ യാഗത്തിനുള്ള ചിതി ഉയർന്നു

0
കോന്നി : ഇളകൊള്ളൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടന്നു വരുന്ന അതിരാത്രം...

ഉഷ്ണ തരം​ഗത്തിനിടെ സംസ്ഥാനത്ത് വേനൽമഴ ; ഇന്ന് 7 ജില്ലകളിൽ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസം കേരളത്തിൽ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...