Friday, May 3, 2024 7:32 am

കോലിയോടുള്ള വഴക്കിന് പിന്നാലെ നവീന്‍ ഉല്‍ ഹഖിന് ഷാഹിദ് അഫ്രീദിയുടെ ഉപദേശം

For full experience, Download our mobile application:
Get it on Google Play

ഇസ്ലാമാബാദ്: കഴിഞ്ഞ ദിവസം ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്- റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരം കടുത്ത വഴക്കിലാണ് അവസാനിച്ചത്. വിരാട് കോലിയും ലക്‌നൗ മെന്റര്‍ ഗൗതം ഗംഭീറും നേര്‍ക്കുനേര്‍ വന്നു. അതിന് മുമ്പ് ലക്‌നൗ താരങ്ങളായ അമിത് മിശ്ര, നവീന്‍ ഉല്‍ ഹഖ് എന്നിവര്‍ക്കെതിരേയും കോലി തിരിഞ്ഞു. നവീനോട് മോശം രീതിയില്‍ സംസാരിക്കുകയും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു കോലി.

മത്സരശേഷവും കോലി- നവീന്‍ തര്‍ക്കം അവസാനിച്ചില്ല. പിന്നീട് മത്സര ശേഷം നവീനുമായി ഹസ്തദാനം ചെയ്യുമ്പോള്‍ കോലി രോഷാകുലനായി പ്രതികരിച്ചു. ഇതിന് നവീന്‍ മറുപടി പറയാന്‍ തുടങ്ങിയതോടെ ഇരു ടീമിലെയും താരങ്ങള്‍ ഇടപെട്ട് രംഗം ശാന്തമാക്കി. നവീനിന്റെ ഭാഗത്തു നിന്ന് പ്രകോപനങ്ങളൊന്നുമില്ലാതെയായിരുന്നു കോലി ദേഷ്യപ്പടുന്നതെന്ന് വീഡിയോയില്‍ വ്യക്തമായിരുന്നു. കോലിയുടെ വാക്കുകള്‍ കേട്ടതോടെ ഹസ്തതദാനത്തിനായി അത്രയും സമയം കോലിയുടെ കയ്യില്‍ പിടിച്ചുനില്‍ക്കുകയായിരുന്ന നവീന്‍ പെട്ടെന്ന് കൈ എടുത്തുമാറ്റി.

ഇതാദ്യമായിട്ടില്ല നവീന്‍ എതിര്‍ ടീമിലെ താരങ്ങളുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത്. നേരത്തെ, മുന്‍ പാക്കിസ്താന്‍ താരങ്ങളായ ഷാഹിദ് അഫ്രീദി, മുഹമ്മദ് ആമിര്‍, ശ്രീലങ്കന്‍ താരം തിസാര പെരേര എന്നിവര്‍ക്കെതിരേയും നവീന്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ അഫ്ഗാന്‍ യുവതാരത്തിനുള്ള ഉപദേശം നല്‍കുകയാണ് അഫ്രീദി. മുന്‍ പാക്ക് ക്യാപ്റ്റന്‍ ട്വിറ്ററില്‍ കുറിച്ചിട്ടതിങ്ങനെ… ”ഞാന്‍ യുവതാരങ്ങള്‍ക്ക് നല്‍കുന്ന ഉപദേശം വളരെ ലളിതമാണ്. മത്സരം ആസ്വദിക്കൂ, അനാവശ്യമായ ഭാഷ ഒഴിവാക്കാം. എനിക്ക് അഫ്ഗാനിസ്ഥാന്‍ ടീമില്‍ സുഹൃത്തുക്കളുണ്ട്. അവരോടെല്ലാം നല്ല രീതിയിലുള്ള ബന്ധവും സൂക്ഷിക്കുന്നു. സഹതാരങ്ങളേയും എതിര്‍വശത്തുള്ളവരേയും ബഹുമാനിക്കൂ. അതുതന്നെയാണ് അടിസ്ഥാനം.” അഫ്രീദി ട്വിറ്ററില്‍ കുറിച്ചിട്ടു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇവിടെ നൂറ് ശതമാനം ഉറപ്പാണ്…; പാലക്കാട് വീണ്ടും വിജയം ഉറപ്പിച്ച് എ വിജയരാഘവന്റെ...

0
പാലക്കാട്: പാലക്കാട് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി എ വിജയരാഘവന്റെ വിജയം ഉറപ്പിച്ച്...

ഗവർണർ സി.വി ആനന്ദബോസിനെതിരായ പരാതി ; നിയമോപദേശം തേടി ; കേസെടുത്തിട്ടില്ലെന്നും പോലീസ്

0
കൊൽക്കത്ത: പശ്ചിമബം​ഗാൾ ​ഗവർണർ സിവി ആനന്ദബോസിനെതിരായ ലൈം​ഗിക പീഡന പരാതിയിൽ നിയമോപദേശം...

വോട്ടുവ്യത്യാസം ഒരു ശതമാനത്തില്‍ താഴെ ; അസമില്‍ വന്‍തിരിച്ചുവരവ് പ്രതീക്ഷിച്ച് കോണ്‍ഗ്രസ്

0
ദിസ്പൂര്‍: വടക്കുകിഴക്കൻ സംസ്ഥാനമായ അസം കോൺഗ്രസിന് തിരിച്ചു പിടിക്കാവുന്ന ദൂരം മാത്രം....

കൊ​വാ​ക്സി​ൻ സു​ര​ക്ഷിതം, പാ​ർ​ശ്വ​ഫ​ല​ങ്ങളില്ല ; ഉറപ്പുനൽകി ഭാ​ര​ത് ബ​യോ​ടെ​ക്ക്

0
ഡ​ല്‍​ഹി: കൊ​വി​ഡ് വാ​ക്സി​നാ​യ കൊ​വാ​ക്സി​ൻ സു​ര​ക്ഷി​ത​മെ​ന്ന് നി​ർ​മാ​താ​ക്ക​ളാ​യ ഭാ​ര​ത് ബ​യോ​ടെ​ക്ക് വെളിപ്പെടുത്തി....