Tuesday, May 14, 2024 1:26 am

നിരോധിത പുകയില ഉൽപന്ന വിൽപന ; സുവിശേഷകൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തൊ​ടു​പു​ഴ: ബ​സ്​ ജീ​വ​ന​ക്കാ​ർ​ക്കും മ​റ്റും ര​ഹ​സ്യ​മാ​യി നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ത്തി​ച്ചു​ന​ൽ​കി​യി​രു​ന്ന സു​വി​ശേ​ഷ പ്ര​സം​ഗ​ക​ൻ അ​റ​സ്റ്റി​ൽ. കോ​ലാ​നി പാ​റ​ക്ക​ട​വ് ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന പു​ത്ത​ൻ​മ​ണ്ണ​ത്ത് വീ​ട്ടി​ൽ പൗ​ലോ​സ് പൈ​ലി​യാ​ണ്​ (68)​ അ​റ​സ്റ്റി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴി​ന്​ തൊ​ടു​പു​ഴ പ്രൈ​വ​റ്റ് സ്റ്റാ​ൻ​ഡി​ൽ ബ​സ് ജീ​വ​ന​ക്കാ​ർ​ക്ക് നി​രോ​ധി​ത ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​ക്ക​വെ തൊ​ടു​പു​ഴ ഡി​വൈ.​എ​സ്.​പി എം.​ആ​ർ. മ​ധു​ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

പ്ര​തി​യു​ടെ ദേ​ഹ​പ​രി​ശോ​ധ​ന​യി​ൽ 97 പാ​ക്ക​റ്റും വീ​ട്ടി​ൽ​നി​ന്ന്​ 376 പാ​ക്ക​റ്റും നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു. പി​ടി​യി​ലാ​കു​മ്പോ​ൾ 97 ഹാ​ൻ​സ് പാ​ക്ക​റ്റു​ക​ൾ ബ​നി​യ​നു​ള്ളി​ലും പാ​ന്‍റി​ന്‍റെ നാ​ല്​ പോ​ക്ക​റ്റി​ലും അ​ടി​വ​സ്ത്ര​ത്തി​ലും പൊ​തി​ക​ളാ​ക്കി സൂ​ക്ഷി​ച്ചി​രു​ന്നു. അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ 30 രൂ​പ​ക്ക്​ കി​ട്ടു​ന്ന ഒ​രു പാ​ക്ക​റ്റ്​ 50​ രൂ​പ​ക്കാ​ണ്​ വി​റ്റി​രു​ന്ന​ത്. മ​ഫ്തി​യി​ൽ എ​ത്തി​യ പോ​ലീ​സ് സം​ഘ​ത്തെ തി​രി​ച്ച​റി​യാ​തെ വി​ൽ​പ​ന തു​ട​ർ​ന്ന​താ​ണ് പ്ര​തി പി​ടി​യി​ലാ​കാ​ൻ കാ​ര​ണം.

തു​ട​ർ​ന്ന് പ്ര​തി​യു​മാ​യി പാ​റ​ക്ക​ട​വി​ലെ വീ​ട്ടി​ലെ​ത്തി​യ പോ​ലീ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​രു​പ​തി​നാ​യി​ര​ത്തോ​ളം രൂ​പ വി​ല​വ​രു​ന്ന ഹാ​ൻ​സ് പാ​ക്ക​റ്റു​ക​ൾ ക​ണ്ടെ​ത്തി. ഇ​വ ചാ​ക്കി​ലാ​ക്കി കി​ട​പ്പു​മു​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. സു​വി​ശേ​ഷ പ്ര​സം​ഗ​ക​നാ​യി നാ​ട്ടി​ൽ അ​റി​യ​പ്പെ​ടു​ന്ന പ്ര​തി ദി​വ​സ​വും ഉ​ച്ച വ​രെ ബ​സ്​ സ്റ്റാ​ൻ​ഡി​ൽ ഹാ​ൻ​സ് വി​ൽ​പ​ന​യും ഉ​ച്ച​ക്കു​ശേ​ഷം സു​വി​ശേ​ഷ പ്ര​സം​ഗ​ത്തി​ലും ഏ​ർ​പ്പെ​ട്ടു​വ​രു​ക​യാ​യി​രു​ന്നു. സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ്​ ഓ​ഫി​സ​ർ കെ.​എ​സ്. അ​രു​ൺ​കു​മാ​റും സി​വി​ൽ പൊ​ലീ​സ്​ ഓ​ഫി​സ​ർ പി.​എ​സ്. സു​മേ​ഷും പോ​ലീ​സ്​ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മുട്ടയുടെ വെള്ളയോ മഞ്ഞയോ ആരോഗ്യത്തിന് കൂടുതൽ ഗുണകരം?

0
ഭക്ഷണത്തിൽ മുട്ടയുടെ സാന്നിധ്യം ഇല്ലാത്ത അവസ്​ഥ പലർക്കും ആലോചിക്കാൻ കഴിയില്ല. പ്രോട്ടീനുകളുടെ...

ചെറുതുരുത്തിയിൽ വീട്ടുമുറ്റത്ത് നക്ഷത്ര ആമയെ കണ്ടെത്തി

0
തൃശൂര്‍: ചെറുതുരുത്തിയിൽ വീട്ടുമുറ്റത്ത് നക്ഷത്ര ആമയെ കണ്ടെത്തി. പള്ളിവളപ്പിൽ ഹംസയുടെ വീടിനു...

എറണാകുളം വേങ്ങൂരിൽ 180 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു

0
കൊച്ചി: എറണാകുളം വേങ്ങൂരിൽ 180 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. വാട്ടർ അതോറിറ്റിയുടെ...

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ ഓൺലൈൻ കോഴ്സുകൾ ; ഉദ്ഘാടനം മെയ് 15ന്

0
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ ഓൺലൈൻ കോഴ്സുകളുടെ ഉദ്ഘാടനം മെയ് 15ന് നടക്കുമെന്ന്...