Tuesday, May 21, 2024 1:07 pm

മരണകാരണം മുതുകിലും തലയിലുമേറ്റ കുത്തുകൾ, വന്ദനയുടെ ശരീരത്തിൽ 23 മുറിവുകൾ 

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ വന്ദനയെ പ്രതി സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത് അതിക്രൂരമായി. കൊല്ലപ്പെട്ട ഡോക്ടറുടെ ശരീരത്തില്‍ 11 കുത്തുകളേറ്റെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഇതില്‍ ഡോക്ടറുടെ തലയ്ക്ക് മാത്രം മൂന്ന് തവണ പ്രതി കുത്തി. ആറ് തവണ വന്ദനയുടെ മുതുകിലും കുത്തേറ്റു. മുതുകിലും തലയിലുമേറ്റ ഒന്നിലധികം കുത്തുകള്‍ യുവ ഡോക്ടറുടെ മരണത്തിന് കാരണമായെന്നാണ് ഡോക്ടര്‍മാരുടെ കണ്ടെത്തല്‍. അതേസമയം കേസിലെ പ്രതി സന്ദീപിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരിക്കുകയാണ്.

ഇന്ന് വൈകീട്ടാണ് ഇദ്ദേഹത്തെ പോലീസ് സംഘം കോടതിയില്‍ ഹാജരാക്കിയത്. ഇയാളെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. പോലീസ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ച അധ്യാപകന്‍ കൂടിയായ ജി സന്ദീപ് ഹൗസ് സര്‍ജനായ വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നാളെയും ഡോക്ടര്‍മാരുടെ പണിമുടക്ക് തുടരും. ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്ന നിയമനം ഓര്‍ഡിനന്‍സായി എത്രയും വേഗം പാസാക്കണമെന്ന് ഐഎംഎ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അനധികൃതമായി തോക്ക് കെെവശം വച്ചു ; രണ്ട് മലയാളികൾ അറസ്റ്റിൽ, സംഭവം മംഗളൂരുവിൽ

0
മംഗളൂരു: അനധികൃതമായി തോക്ക് കെെവശം വച്ചതിന് കർണാടകയിലെ മംഗളൂരുവിൽ രണ്ട് മലയാളികൾ...

മദ്യനയ അഴിമതിക്കേസ് : മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി

0
ഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ആംആദ്മി പാർട്ടി നേതാവും...

വെന്തുരുകി ഡല്‍ഹി ; വീണ്ടും 47 ഡിഗ്രി കടന്നു ; അഞ്ചുദിവസം റെഡ് അലര്‍ട്ട്

0
ന്യൂഡല്‍ഹി: കടുത്ത ചൂടില്‍ വെന്തുരുകി ഡല്‍ഹി നഗരം. വീണ്ടും ഡല്‍ഹിയില്‍ 47...

ആയിരവില്ലേശ്വര ബാലഗോകുലത്തിന്‍റെ വാർഷികവും കുടുംബസംഗമവും നടത്തി

0
വെട്ടൂർ : ആയിരവില്ലേശ്വര ബാലഗോകുലത്തിന്‍റെ വാർഷികവും കുടുംബസംഗമവും നടത്തി. പഞ്ചായത്ത് അംഗം...