Wednesday, May 1, 2024 1:47 pm

തീവ്രവാദത്തിന് ധനസഹായം ; വിവിധയിടങ്ങളില്‍ എന്‍ഐഎ റെയ്ഡ്

For full experience, Download our mobile application:
Get it on Google Play

ശ്രീനഗര്‍: തെക്കന്‍ കശ്മീരിലെ പുല്‍വാമയിലും ഷോപ്പിയാനിലും ഒന്നിലധികം സ്ഥലങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തുന്നു. തീവ്രവാദത്തിന് ധനസഹായം നല്‍കുന്ന കേസന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന. പാക് കമാന്‍ഡര്‍മാരുടെയോ ഹാന്‍ഡ്‌ലര്‍മാരുടെയോ നിര്‍ദ്ദേശപ്രകാരം വ്യാജ പേരുകളില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകള്‍ നടത്തിയ തീവ്രവാദ ഫണ്ടിങ്, ഗൂഢാലോചന എന്നിവയുമായി ബന്ധപ്പെട്ടതാണ് കേസ്.

മെയ് 11ന്, തീവ്രവാദ ഗൂഢാലോചന കേസില്‍ അബ്ദുള്‍ ഖാലിഖ് റെഗൂവിന്റെ കന്‍സിപോറയിലെ വസതിയിലും, സയ്യിദ് കരീമിലെ ജാവിദ് അഹമ്മദ് ധോബിയിലും, ബാരാമുള്ള ജില്ലയിലെ സാംഗ്രി കോളനിയിലും അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തിയിരുന്നു. പൂഞ്ചില്‍ അഞ്ച് സൈനികരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് ആഴ്ചകള്‍ക്ക് ശേഷമാണ് എന്‍ഐഎയുടെ നടപടി ആരംഭിച്ചത്. പൂഞ്ച് ആക്രമണത്തിന് ദിവസങ്ങള്‍ക്ക് ശേഷം, ജമ്മു കശ്മീരിലെ രജൗരി ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് (ഐഇഡി) പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തില്‍ ഒരു ഉദ്യോഗസ്ഥനും പരിക്കേറ്റിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നോവലിസ്റ്റും സംവിധായകനുമായ പോള്‍ ആസ്റ്റര്‍ അന്തരിച്ചു

0
ന്യൂയോര്‍ക്ക്: അമേരിക്കന്‍ എഴുത്തുകാരനും സംവിധായകനുമായ പോള്‍ ആസ്റ്റര്‍ ന്യൂയോര്‍ക്കില്‍ വെച്ച് അന്തരിച്ചു....

കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കരിമുളക്കൽ യൂണീറ്റിന്‍റെ വാർഷിക പൊതുയോഗം നടന്നു

0
ചാരുംമൂട് : കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കരിമുളക്കൽ യൂണീറ്റിന്‍റെ...

ഡല്‍ഹിയിലെ ബോംബ് ഭീഷണി വ്യാജം ; സന്ദേശം ലഭിച്ചത് നൂറോളം സ്‌കൂളുകള്‍ക്ക് ; ഉറവിടം...

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നൂറിലേറെ സ്‌കൂളുകള്‍ക്ക് ലഭിച്ച ബോംബ് ഭീഷണിസന്ദേശം വ്യാജമെന്ന് നിഗമനം....

ഡല്‍ഹി കോണ്‍ഗ്രസില്‍ നിരീക്ഷകരുടെ ചുമതലയുള്ള രണ്ട് നേതാക്കള്‍ രാജിവെച്ചു

0
ന്യൂഡല്‍ഹി: ഡല്‍ഹി കോണ്‍ഗ്രസില്‍ പ്രതിസന്ധി സൃഷ്ടിച്ച് വീണ്ടും രാജി. മുന്‍ എം.എല്‍.എമാരും...