Saturday, May 25, 2024 7:09 pm

ലഹരി മരുന്ന് നല്‍കി വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു ; താമരശേരി ചുരത്തില്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച നിലയില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം ബിരുദ വിദ്യാര്‍ഥിനിയെ വഴിയില്‍ ഉപേക്ഷിച്ചു. കോഴിക്കോട് താമരശേരി സ്വകാര്യ കോളേജിലെ ബിരുദ വിദ്യാര്‍ഥിനിയെ ലഹരിമരുന്ന് നല്‍കിയ ശേഷം വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായി പോലീസ് പറയുന്നു. പ്രതിയെ തിരിച്ചറിഞ്ഞതായും ഉടന്‍ തന്നെ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി. ചൊവ്വാഴ്ചയാണ് പെണ്‍കുട്ടിയെ കാണാതായത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ താമരശേരി ചുരത്തിലെ ഒന്‍പതാം വളവില്‍ നിന്ന് ഉപേക്ഷിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.

പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി സ്ഥിരീകരിച്ചതായും പോലീസ് പറയുന്നു. എംഡിഎംഎ വിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണിയാണ് പ്രതിയെന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വീട്ടിലേക്ക് എന്ന് പറഞ്ഞാണ് പെണ്‍കുട്ടി ഹോസ്റ്റലില്‍ നിന്ന് ഇറങ്ങിയത്. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും പെണ്‍കുട്ടി ഹോസ്റ്റലില്‍ തിരിച്ചെത്താതിരുന്നതോടെ, കോളജ് അധികൃതര്‍ അന്വേഷിച്ചപ്പോള്‍ പെണ്‍കുട്ടി വീട്ടില്‍ എത്തിയിട്ടില്ല എന്ന് തിരിച്ചറിഞ്ഞു.

തുടര്‍ന്ന് വീട്ടുകാരാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഒരാള്‍ തനിക്ക് ലഹരിമരുന്ന് നല്‍കി വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയതായി പോലീസ് പറയുന്നു. വിദ്യാര്‍ഥിനിയെ കണ്ടെത്തുന്ന സമയത്ത്, പ്രദേശത്ത് പ്രതി ഉണ്ടായിരുന്നതായി പെണ്‍കുട്ടി മൊഴി നല്‍കിയതായും പോലീസ് പറയുന്നു. പോലീസിനെ കണ്ടതോടെ ഇയാള്‍ കടന്നുകളയുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

രാജ്യത്തിന് മാതൃകയായി കേരളം ; എസ്എംഎ ബാധിച്ച 12 വയസിന് താഴെയുള്ള മുഴുവൻ കുട്ടികൾക്കും...

0
തിരുവനന്തപുരം: സ്‌പൈനല്‍ മസ്‌ക്യുലാര്‍ അട്രോഫി (എസ്.എം.എ.) ബാധിച്ച 12 വയസിന് താഴെയുള്ള...

സംസ്ഥാനത്ത് വീണ്ടും പനി മരണം ; ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലിരുന്ന ആൾ മരിച്ചു

0
ഇടുക്കി: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലിരുന്ന ആൾ മരിച്ചു. ഇടുക്കി കഞ്ഞിക്കുഴി സ്വദേശി...

ഭക്ഷ്യ വകുപ്പിന്റെ ഓപ്പറേഷന്‍ മണ്‍സൂണ്‍ ; നിര്‍ദ്ദേശങ്ങള്‍ പാലിക്കണം – ജില്ല ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ്...

0
പത്തനംതിട്ട : ഭക്ഷണത്തിലൂടെയും കുടിവെള്ളത്തിലൂടെയും പകരുന്ന മഴക്കാല ജന്യരോഗങ്ങള്‍ ഒഴിവാക്കുന്നതിനും വ്യാപനം...

തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തില്‍ കണ്‍ട്രോള്‍ റൂം തുടങ്ങി

0
പത്തനംതിട്ട :  ജില്ലയില്‍ കനത്ത മഴയുടെ സാഹചര്യത്തില്‍ വെള്ളക്കെട്ട് / ദുരന്തങ്ങള്‍...