Sunday, April 28, 2024 4:05 pm

ഒഡീഷയിൽ മരിച്ചവരിൽ കോഴിക്കോട് കുറ്റ്യാടിയിൽ താമസക്കാരനായ ബംഗാൾ സ്വദേശിയും

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഒഡീഷ ട്രെയിൻ അപകടത്തിൽ മരിച്ചവരിൽ കോഴിക്കോട് കുറ്റ്യാടിയിൽ താമസക്കാരനായ ബംഗാൾ സ്വദേശിയും. ബംഗാൾ ബർദമാൻ സ്വദേശി സദ്ദാം ഹൊസൻ ആണ് മരിച്ചത്.15 വർഷമായി കുറ്റ്യാടിയിൽ താമസിച്ച് ജോലി ചെയ്‌ത്‌ വരികയായിരുന്നു ഇയാൾ.അതേസമയം, ട്രെയിൻ ദുരന്തത്തിൽ മരിച്ച ബംഗാൾ സ്വദേശികളുടെ കുടുംബത്തിന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങളിൽ റെയിൽവേയോടും ഒറീസയോടും സഹകരിക്കുമെന്നും മമത ബാനർജി അറിയിച്ചു.

അപകടത്തിൽ 280 പേര്‍ പേർ മരിച്ചതായാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വിവരം. 900 ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് അപകടം നടന്ന സ്ഥലത്തെത്തി. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കും സ്ഥലത്തുണ്ട്. രക്ഷാപ്രവർത്തനത്തിനായി എൻ.ഡി.ആർ.എഫിന്റെ ആറ് സംഘങ്ങൾ കൂടി എത്തിയിട്ടുണ്ട്. സിഗ്നല്‍ തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.

ഇനിയും കൂടുതല്‍ പേര്‍ ബോഗികള്‍ക്കകത്ത് കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതിനാല്‍ രാവിലെയും തിരച്ചിൽ തുടരുകയാണ്. രക്ഷാപ്രവർത്തനത്തിനായി 200 ആംബുലൻസുകൾകൂടി സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. 45 ആരോഗ്യസംഘങ്ങളെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. 50 ഡോക്ടർമാർകൂടി പരിക്കേറ്റവരെ ചികിത്സിക്കാനെത്തിയിട്ടുണ്ട്. അയൽസംസ്ഥാനമായ ബംഗാളും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമാകുന്നുണ്ട്. അതിനിടെ, ഭുവനേശ്വർ വഴിയുള്ള എല്ലാ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മണിപ്പൂരിലെ കാങ്പോക്പിയിൽ  നടന്ന ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് പരിക്ക്

0
ന്യൂഡൽഹി : മണിപ്പൂരിലെ കാങ്പോക്പി ജില്ലയിൽ സായുധ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ...

സംസ്ഥാനത്തെ 3 ജില്ലകളിൽ താപതരംഗം രണ്ടു ദിവസം കൂടി തുടരും

0
പാലക്കാട് : ജില്ലയിൽ താപതരംഗം രണ്ട് ദിവസം കൂടി തുടരും. കൊല്ലം,...

അറിയാം പാഷന്‍ ഫ്രൂട്ടിന്‍റെ ഗുണങ്ങള്‍

0
പാഷന്‍ ഫ്രൂട്ട് വെറുമൊരു നത്തോലി പഴമല്ല. ഗുണങ്ങള്‍ കേട്ടാല്‍ സ്രാവല്ല തിമിംഗലമാണെന്നു...

പ്രസവത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു ; ആലപ്പുഴ മെഡിക്കൽ കോളേജിൽ സംഘർഷം

0
ആലപ്പുഴ: പ്രസവത്തെ തുടർന്ന് അണുബാധയേറ്റ് സ്ത്രീ മരിച്ചു. അമ്പലപ്പുഴ സ്വദേശി ഷിബിനയാണ്...