Saturday, May 18, 2024 7:24 am

തന്റെ ബാല്യകാല സുഹൃത്തിനെ കണ്ടെത്തുന്നതിന് വേണ്ടി ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങി യുവതി

For full experience, Download our mobile application:
Get it on Google Play

നഷ്ടപ്പെട്ടുപോയ സൗഹൃദങ്ങളെ കൂട്ടി ഇണക്കുന്നതിൽ സോഷ്യൽ മീഡിയ വഹിക്കുന്ന പങ്ക് ചെറുതല്ല. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ജനപ്രിയമായതോടെ എന്നേക്കുമായി നഷ്ടപ്പെട്ടുപോയി എന്ന് കരുതിയ നിരവധി സൗഹൃദങ്ങളാണ് വീണ്ടെടുക്കപ്പെട്ടത്. കേട്ടാൽ സിനിമാ കഥ എന്ന് തോന്നുമെങ്കിലും ഇപ്പോഴിതാ അത്തരത്തിൽ വീണ്ടും ഒരു സൗഹൃദം തേടലിന്റെ കഥ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. തന്റെ ബാല്യകാല സുഹൃത്തിനെ കണ്ടെത്തുന്നതിന് വേണ്ടി ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങി അന്വേഷണം ആരംഭിച്ചിരിക്കുകയാണ് നേഹ എന്ന യുവതി.

തന്റെ എൽകെജി സുഹൃത്തായിരുന്നു ലക്ഷിതയെ കണ്ടെത്തുകയാണ് നേഹയുടെ ലക്ഷ്യം. എന്നാൽ, ലക്ഷിതയെക്കുറിച്ച് നേഹയ്ക്ക് ആകെ അറിയാവുന്നത് അവളുടെ പേരും എൽകെജിയിൽ പഠിക്കുമ്പോൾ എടുത്ത ഒരു ഫോട്ടോയും മാത്രമാണ്. ആ ഫോട്ടോ ഉപയോഗിച്ചാണ് ‘ഫൈൻഡിംഗ് ലക്ഷിത’ എന്ന പേരിൽ ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് നേഹ ആരംഭിച്ചിരിക്കുന്നത്. തനിക്ക് ലക്ഷിതയെക്കുറിച്ച് അറിയാവുന്ന മുഴുവൻ വിവരങ്ങളും ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെ ബയോ വിഭാഗത്തിൽ ഉൾപ്പെടുത്തി കൊണ്ടാണ് നേഹ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

“എന്റെ ദീർഘകാലമായി നഷ്ടപ്പെട്ട ബാല്യകാല സുഹൃത്തിനെ കണ്ടെത്താനുള്ള ഒരു ദൗത്യത്തിലാണ് ഞാൻ. ലക്ഷിതയ്ക്ക് വയസ്സ് 21. അവളുടെ സഹോദരൻറെ പേര് കുനാൽ എന്നായിരുന്നു” ഇതാണ് നേഹ അക്കൗണ്ടിൽ ചേർത്തിരിക്കുന്ന കുറിപ്പ്. ഇതിന് പുറമേ തന്റെ ബാല്യകാല സുഹൃത്തിന്റെ ഫോട്ടോ നേഹ ഇൻസ്റ്റാഗ്രാമിൽ കാണുന്ന ഓരോ ലക്ഷിതയ്ക്കും അയച്ചുകൊടുത്തും അന്വേഷണം തുടർന്നു. ഒടുവിൽ അന്വേഷണം ശുഭപര്യവസായിയായി കലാശിച്ചു. നേഹ ഫോട്ടോ അയച്ചു കൊടുത്തവരിൽ ഒരാൾ അത് താനാണെന്ന് വെളിപ്പെടുത്തി. കൂടാതെ തങ്ങൾ തമ്മിലുള്ള കണ്ടുമുട്ടലിന്റെ മനോഹരമായ ഒരു വീഡിയോയും അവർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഗോ​വ​ധം നി​രോ​ധി​ക്കും ; അ​മി​ത് ഷാ

0
പാ​റ്റ്ന: ന​രേ​ന്ദ്ര മോ​ദി മൂ​ന്നാ​മ​തും അ​ധി​കാ​ര​ത്തി​ല്‍ വ​ന്നാ​ല്‍ ഗോ​വ​ധം നി​രോ​ധി​ക്കു​മെ​ന്ന് കേ​ന്ദ്ര...

സംസ്ഥാനത്ത് ഇന്നും മഴ : രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ; ഒമ്പത് ജില്ലകളിൽ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ...

പത്തനംതിട്ടയിൽ യുവാവിന്റെ വീടിന് തീയിട്ടത് കാമുകിയും സുഹൃത്തും ; കേസിൽ വഴിത്തിരിവ്

0
പത്തനംതിട്ട: പത്തനംതിട്ട പേഴുംപാറയിൽ യുവാവിന്റെ വീടിന് തീവെച്ച സംഭവത്തിൽ വഴിത്തിരിവ്. രാജ്കുമാറിന്റെ...

വി​ദേ​ശ​യാ​ത്ര വെ​ട്ടി​ച്ചു​രു​ക്കി ; മു​ഖ്യ​മ​ന്ത്രി കേ​ര​ള​ത്തി​ൽ തി​രി​ച്ചെ​ത്തി

0
തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ​യാ​ത്ര വെ​ട്ടി​ച്ചു​രു​ക്കി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കേ​ര​ള​ത്തി​ൽ തി​രി​ച്ചെ​ത്തി. ഇ​ന്ന്...