Thursday, July 4, 2024 11:06 am

ഉമ്മന്നൂർ പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായി ; പ്രസിഡന്‍റ് സ്ഥാനം യുഡിഎഫ് നേടി

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ഉമ്മന്നൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി. യുഡിഎഫിലെ ഷീബ ചെല്ലപ്പന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ബിജെപി അംഗങ്ങളുടെ പിന്തുണയോടെയാണ് യുഡിഎഫ് പ്രസിഡന്റ് സ്ഥാനം പിടിച്ചെടുത്തത്. നിലവില്‍ എല്‍ഡിഎഫ് ഭരിച്ചുകൊണ്ടിരുന്ന പഞ്ചായത്തായിരുന്നു ഉമ്മന്നൂര്‍. മുന്നണിയിലെ ധാരണപ്രകാരം രണ്ടരവര്‍ഷം പൂര്‍ത്തിയാക്കിയ സിപിഐയിലെ അമ്പിളി ശിവന്‍ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതോടെയാണ് തെരഞ്ഞെടുപ്പ് നടന്നത്.

ആകെ 20 അംഗങ്ങളുള്ള പഞ്ചായത്തില്‍ നിലവില്‍ എല്‍ഡിഎഫിന് ഒമ്പതും യുഡിഎഫിനും എട്ടും ബിജെപിക്ക് മൂന്നും അംഗങ്ങളാണ് ഉണ്ടായിരുന്നത്. ധാരണപ്രകാരം അടുത്ത രണ്ടരവര്‍ഷം സിപിഎമ്മിനാണ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം. ഇതനുസരിച്ച് ഇന്ന് നടന്ന തെരഞ്ഞെടുപ്പില്‍ സിപിഎം കൊട്ടാരക്കര ഏരിയാ കമ്മിറ്റി അംഗം ബിന്ദു പ്രകാശാണ് മത്സരിച്ചത്. എന്നാല്‍ സിപിഐ അംഗത്തിന്റെ വോട്ട് അസാധുവായതോടെ എല്‍ഡിഎഫിനും യുഡിഎഫിനും എട്ട് വീതം അംഗങ്ങളായി. ഇതോടെ, വീണ്ടും വോട്ടെടുപ്പ് നടത്തുകയായിരുന്നു. ഇതില്‍ ബിജെപി യുഡിഎഫിനെ പിന്തുണച്ചതോടെ ഷീബ ചെല്ലപ്പന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലോകകപ്പ് നേടി ഇന്ത്യന്‍ ടീം മടങ്ങിയെത്തിയ വിമാനത്തെച്ചൊല്ലി വിവാദം ; വിശദീകരണം തേടി ഡിജിസിഎ

0
ഡല്‍ഹി: ടി-20 ലോകകിരീടം നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇന്ത്യയിലേക്കുള്ള മടക്കയാത്രയെ...

ഇടിമുറിയിലൂടെ വളര്‍ന്ന പ്രസ്ഥാനമല്ല എസ്എഫ്ഐ – മുഖ്യമന്ത്രി

0
തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസില്‍ പുറത്തു നിന്നുള്ള ആൾക്കാര്‍ കെ എസ് യുക്കാർക്ക്...

പുതുക്കുളം ജംഗ്ഷനിൽ അപകട ഭീഷണിയായി കുഴി

0
കോന്നി : അട്ടച്ചാക്കൽ- കുമ്പളാം പൊയ്‌ക റോഡിലെ പുതുക്കുളം ജംഗ്ഷനിലെ കുഴി...

ഓസ്‌ട്രേലിയൻ പാർലമെന്റിന് മുകളിൽ കയറി പാലസ്തീൻ അനുകൂലികൾ ; വ്യാപക പ്രതിഷേധം

0
കാൻബെറ: ഓസ്‌ട്രേലിയയിലെ പാർലമെന്റ് ഹൗസിന് മുകളിൽ കയറി പലസ്തീൻ അനുകൂലികളുടെ പ്രതിഷേധം....