Thursday, July 4, 2024 10:53 am

10 വർഷം കൊണ്ട് 5 കോടി രൂപ സമ്പാദിക്കാം ; എങ്ങനെ, എവിടെ നിക്ഷേപിക്കണം

For full experience, Download our mobile application:
Get it on Google Play

പെട്ടന്ന് പണക്കാരനാവാൻ എളുപ്പ വഴിയുണ്ടോ ? പലരുടെയും വാക്കു കേട്ട് എളുപ്പ വഴി തേടിപ്പോയവരാണ് ഇന്ന് വിവിധ മണിചെയിനുകളിൽ കുടുങ്ങി പണം നഷ്ടപ്പെടുത്തിയത്. പണക്കാരനാകാൻ എളുപ്പവഴികളൊന്നുമില്ല. നിക്ഷേപം തന്നെയാണ് വഴി. അധികം റിസ്കില്ലാതെ നിക്ഷേപിക്കാനുള്ള മാർ​ഗമാണ് മ്യൂച്വൽ ഫണ്ടുകൾ. ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലെ ദീർഘകാല നിക്ഷേപം വലിയ ലക്ഷ്യങ്ങൾ പിന്തുടരുന്നവർക്ക് സഹായകമാകും. 10 വർഷം കൊണ്ട് 5 കോടി എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുന്നൊരാൾക്ക് മ്യൂച്വൽ ഫണ്ടിൽ എന്തൊക്കെ സാധ്യതകൾ മുന്നിലുണ്ടെന്ന് നോക്കാം.

ഒറ്റത്തവണ നിക്ഷേപം ; 10 വർഷത്തിനുള്ളിൽ 5 കോടി രൂപ സമാഹരിക്കാൻ എത്ര രൂപയുടെ ഒറ്റത്തവണ നിക്ഷേപം നടത്തണമെന്ന് നോക്കാം. മ്യൂച്വൽ ഫണ്ട് കാൽക്കുലേറ്റർ പ്രകാരം 18 ശതമാനം വാർഷിക റിട്ടേൺ ലഭിക്കുമ്പോൾ 1 കോടിയുടെ ഒറ്റത്തവണ നിക്ഷേപം 10 വർഷം കൊണ്ട് 5.23 കോടി രൂപയായി വളരും. 15 ശതമാനം വാർഷിക റിട്ടേൺ പ്രതീക്ഷിച്ചാൽ 10 വർഷം കൊണ്ട് 1 കോടിയുടെ നിക്ഷേപം 4.05 കോടി രൂപയായി വളരും. 1 കോടി രൂപയുടെ നിക്ഷേപം 20 വർഷത്തേക്ക് തുടർന്നാൽ 16.37 കോടി രൂപയായിരിക്കും അന്തിമ തുക. 18 ശതമാനം വാർഷിക റിട്ടേണിൽ 20 വർഷത്തേക്ക് 1 കോടി രൂപ നിക്ഷേപിച്ചാൽ ₹27.39 കോടി രൂപയിലേക്ക് സമ്പാദ്യം എത്തിക്കാം.

എസ്ഐപി ; മാസത്തിൽ നിക്ഷേപിച്ച് നിശ്ചിത കാലയളവിൽ നല്ല സമ്പാദ്യം ഉണ്ടാക്കാൻ സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ് മെന്‍റ് പ്ലാൻ തിരഞ്ഞെടുക്കാം. 10 വർഷ കാലയളവിൽ 5 കോടിയെന്ന ലക്ഷം പിന്നിടാൻ 1.5 ലക്ഷം മുതൽ 2 ലക്ഷം രൂപ വരെ പരിധിയിലുള്ള പ്രതിമാസ എസ്ഐപി നിക്ഷേപം നടത്തുന്നതാണ് അനുയോജ്യമാകുന്നത്. എസ്ഐപി കാൽക്കുലേറ്റർ പ്രകാരം 18 ശതമാനം വാർഷിക റിട്ടേൺ പ്രതീക്ഷിക്കുന്ന ഫണ്ടിൽ പ്രതിമാസം 1.50 ലക്ഷം രൂപ നിക്ഷേപിക്കുമ്പോൾ 10 വർഷ കാലാവധിയിൽ 5.04 കോടി രൂപയാണ് സമ്പാദിക്കാൻ സാധിക്കുക. 10 വർഷത്തേക്ക് 2 ലക്ഷം രൂപ പ്രതിമാസ എസ്ഐപി നടത്തുമ്പോൾ 18 ശതമാനം റിട്ടേൺ ലഭിച്ചാൽ 6.73 കോടി രൂപ ലഭിക്കും. നിക്ഷേപം 20 വർഷത്തേക്ക് നീട്ടുകയാണെങ്കിൽ കയ്യിലൊതുങ്ങുന്ന ചെറിയ തുകയുടെ എസ്ഐപി വഴി കോടികൾ സമ്പാദിക്കാം. 25,000 രൂപയുടെ പ്രതിമാസ എസ്ഐപി വഴി 20 വർഷത്തേക്ക് നിക്ഷേപിക്കുകയും 18 ശതമാനം വാർഷിക റിട്ടേൺ പ്രതീക്ഷിക്കുകയും ചെയ്താൽ 7.58 കോടി രൂപ കാലാവധിയിൽ ലഭിക്കും. ഇനി 20,000 രൂപ മാത്രമെ പ്രതിമാസം നിക്ഷേപിക്കാൻ സാധിക്കുകയുള്ളൂവെങ്കിൽ 20 വർഷത്തിനപ്പുറം 4.69 കോടി രൂപ നേടാൻ സാധിക്കും.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഓസ്‌ട്രേലിയൻ പാർലമെന്റിന് മുകളിൽ കയറി പാലസ്തീൻ അനുകൂലികൾ ; വ്യാപക പ്രതിഷേധം

0
കാൻബെറ: ഓസ്‌ട്രേലിയയിലെ പാർലമെന്റ് ഹൗസിന് മുകളിൽ കയറി പലസ്തീൻ അനുകൂലികളുടെ പ്രതിഷേധം....

വിഭാഗീയതയ്ക്ക് നേതൃത്വം നല്‍കുന്നു ; മുഹമ്മദ് മുഹ്‌സിനെതിരേ സിപിഐ ജില്ലാ എക്‌സിക്യൂട്ടീവിൽ രൂക്ഷ വിമര്‍ശനം

0
പാലക്കാട്: പാലക്കാട് സി.പി.ഐ. ജില്ലാ എക്‌സിക്യൂട്ടീവില്‍ പട്ടാമ്പി എം.എല്‍.എ. മുഹമ്മദ് മുഹ്‌സിന്...

നേത്രാവതിയിൽ ജനറൽ കോച്ചുകൾ കൂട്ടണം ; പുതിയ ട്രെയിനിനും പരിഹരിക്കാനാവാതെ വടക്കൻ കേരളത്തിലെ യാത്രാദുരിതം

0
കോഴിക്കോട്: ഷൊര്‍ണൂര്‍ - കണ്ണൂര്‍ റൂട്ടില്‍ പുതിയ ട്രെയിന്‍ ഓടിത്തുടങ്ങിയെങ്കിലും വടക്കന്‍...

കേന്ദ്രീയ വിശ്വകർമ്മ സഭയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ എ പ്ലസ് കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു

0
പത്തനംതിട്ട : കേന്ദ്രീയ വിശ്വകർമ്മ സഭയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ എ...