Sunday, June 16, 2024 3:49 pm

ജനങ്ങൾക്ക് പ്രിയം ഹ്യുണ്ടായിയുടെ ഈ കുഞ്ഞനോട് ; കാരണങ്ങൾ ഇതൊക്കെയാണ്

For full experience, Download our mobile application:
Get it on Google Play

നാല് മാസങ്ങൾക്ക് മുൻപാണ് ഹ്യുണ്ടായി തങ്ങളുടെ എക്സ്റ്റർ എന്ന മോഡൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. അഞ്ച് സീറ്റുകളുള്ള സബ്-കോംപാക്റ്റ് എസ്‌യുവിയായി ജൂലൈയിൽ ഔദ്യോഗികമായി പുറത്തിറക്കിയ എക്‌സ്‌റ്ററിന് ഇതുവരെ ഒരു ലക്ഷത്തിലധികം ബുക്കിംഗുകളാണ് ലഭിച്ചിരിക്കുന്നത്. ആഭ്യന്തര വിപണിയിൽ ആറ് ലക്ഷത്തിലധികം വിൽപ്പനയോടെ 2023 പൂർത്തിയാക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. 2023 -ൽ ഹ്യുണ്ടായി രാജ്യത്ത് എത്തിയിട്ട് 27 വർഷം പൂർത്തിയാകുകയാണ്. സാൻട്രോ, ഐ10 തുടങ്ങിയ ജനപ്രിയ മോഡലുകളിലൂടെ തങ്ങളുടെ അടിത്തറ ഹ്യൂണ്ടായി ഉറപ്പിച്ചു. പിന്നീട് കമ്പനി എസ്‌യുവികളിലേക്ക് കളം മാറ്റി. ക്രെറ്റയും വെന്യൂവും വിൽപ്പനയിൽ മുന്നിൽ തന്നെ നിൽക്കുന്നു. ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ഹ്യുണ്ടായി എസ്‌യുവിയായി സ്ഥാനം പിടിച്ച എക്‌സ്‌റ്ററാണ് കമ്പനിയുടെ ഏറ്റവും താങ്ങാവുന്ന വിലയിലുള്ള എസ്.യു.വി. എക്സ്റ്റർ ഇന്ന് ആദ്യമായി വാഹനം വാങ്ങുന്നവരുടെ ആദ്യ ചോയിസാണ്. എക്സ്റ്റീരിയർ സ്റ്റൈലിംഗിലും ക്യാബിനുമായി ബന്ധപ്പെട്ട ഫീച്ചർ ലിസ്റ്റിലും ആകർഷകമായ വിലയിലും ഈ വാഹനത്തെ
ജനപ്രിയമാക്കുന്നു.

വേരിയൻ്റുകളും വിലയും : ലോഞ്ച് ചെയ്യുമ്പോൾ ഹ്യുണ്ടായി എക്‌സ്‌റ്ററിന് പ്രാരംഭ എക്സ്ഷോറൂം വില എന്നത് 6 ലക്ഷം രൂപയായിരുന്നു. ടോപ്പ് എൻഡ് വേരിയന്റിന് 10.5 ലക്ഷം രൂപയായിരുന്നു എക്‌സ്-ഷോറൂം വില. ബ്രാൻഡിൻ്റെ പുതിയ മോഡലിന് എസ്‌യുവി ഡിസൈൻ തന്നെ പലരെയും വിസ്മയിപ്പിക്കാൻ കഴിഞ്ഞു. അതേസമയം ഏഴ് വകഭേദങ്ങൾ കൂടിയായപ്പോൾ കസ്റ്റമേഴ്സിന് വാഹനം തിരഞ്ഞെടുക്കാൻ ഒരുപാട് ഓപ്ഷനുകളുമായി.
പ്രധാന ഫീച്ചറുകൾ : വാസ്തവത്തിൽ ആറ് എയർബാഗുകൾ, ഡ്യുവൽ വ്യൂ ഡാഷ് ക്യാമറ, സ്മാർട്ട് ഇലക്ട്രിക് സൺറൂഫ്, വയർലെസ് ചാർജർ തുടങ്ങിയ ചില ഹൈലൈറ്റുകൾ കാറിന് ഒരു പോഷ് ഫീൽ നൽകുന്നു. ഓഫറിൽ ഡീസൽ എഞ്ചിൻ ഇല്ല. 1.2 ലിറ്റർ പെട്രോൾ മോട്ടോർ 82 bhp ഉത്പാദിപ്പിക്കുകയും 95 nm ടോർക്കും നൽകുകയും ചെയ്യുന്നു. ഇത് അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ അഞ്ച് സ്പീഡ് എഎംടി ഗിയർബോക്സുമായി ജോടിയാക്കുന്നു. 19.2 kmpl ആണ് എക്സ്റ്റർ അവകാശപ്പെടുന്ന മൈലേജ്. അതോടൊപ്പം സിഎൻജിയും കമ്പനി നൽകുന്നു.
കസ്റ്റമർ സർവീസും വ്യാപക നെറ്റ്‌വർക്കിങ്ങും : എല്ലാ ഹ്യുണ്ടായി മോഡലുകളും കമ്പനിയുടെ രാജ്യത്തെ വൻതോതിലുള്ള വിൽപ്പന മാത്രമല്ല അതിന് ശേഷമുളള സർവീസിലും മികച്ചതാണ്. പുതിയ മൈക്രോ എസ്‌യുവിയുടെ ടോപ്പ് വേരിയന്റുകളിലെ സീറ്റുകൾ ലെതറെറ്റ് അപ്‌ഹോൾസ്റ്ററിയിൽ പൂർത്തിയാക്കിയിരിക്കുന്നത് സൗകര്യപ്രദമായ കാര്യമാണ്. നമ്മുടെ ഇടയിലെ ഉയരം കൂടിയവർക്ക് പോലും പിൻഭാഗത്ത് മതിയായ സ്ഥലമുണ്ടെന്ന് ഹ്യുണ്ടായി ഉറപ്പുവരുത്തിയിട്ടുണ്ട്. എക്‌സ്‌റ്ററിന് 3,815 മില്ലീമീറ്റർ നീളവും 1,710 മില്ലീമീറ്റർ വീതിയും 1,631 മില്ലീമീറ്റർ ഉയരവും 2,450 മില്ലീമീറ്റർ വീൽബേസും 185 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമാണുള്ളത്. അതേസമയം 391 ലിറ്ററാണ് പെട്രോൾ വേരിയന്റുകൾക്ക് വരുന്ന ബൂട്ട്സ്പേസ്. സ്പ്ലിറ്റ് ഹെഡ്‌ലൈറ്റ് സജ്ജീകരണവും പാരാമെട്രിക് ഗ്രില്ലും ലാൻഡ്‌സ്‌കേപ്പും ഉൾപ്പെട്ടതാണ് പുതിയ മൈക്രോ എസ്‌യുവിയുടെ മുൻ വശം. ഇത്ഏതൊരു വാഹനപ്രേമിയെയും ആകർഷിക്കാൻ പ്രാപ്‌തമാണ്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കുവൈത്ത് ദുരന്തം ; ബിനോയ് തോമസിന് ലൈഫിൽ വീട് നൽകുമെന്ന് കെ.രാജൻ

0
തൃശ്ശൂർ: കുവൈത്തിലെ തൊഴിലാളി ക്യാപിലുണ്ടായ തീപിടുത്തത്തിൽ മരിച്ച ചാവക്കാട് സ്വദേശി ബിനോയ്...

എസ്ബിഐയിൽ നിന്നും വായ്പ എടുത്തിട്ടുണ്ടോ? ഇവയ്ക്ക് പലിശ കൂടും

0
എം സി എൽ ആർ അധിഷ്ഠിത വായ്പകളുടെ പലിശ നിരക്ക് കൂട്ടി...

മദ്യനിർമാണശാലയിൽ ബാലവേല ചെയ്ത് 50 കുട്ടികൾ ; രക്ഷപ്പെടുത്തി – ബാലാവകാശ കമ്മീഷൻ കേസെടുത്തു

0
ഭോപ്പാൽ: മധ്യപ്രദേശിലെ മദ്യ നിർമ്മാണ ശാലയിൽ ബാലവേലക്കിരയാക്കിയ 50 കുട്ടികളെ കണ്ടെത്തി...

വിവാദ കാഫിര്‍ പോസ്റ്റ് പിന്‍വലിച്ച് കെ കെ ലതിക ; പ്രൊഫൈൽ ലോക്ക് ചെയ്തു

0
കോഴിക്കോട്: വിവാദ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പോസ്റ്റ് പിന്‍വലിച്ച് സിപിഎം നേതാവും...