Friday, May 31, 2024 10:31 am

ചാക്കാല സിനിമ ക്ലോസ്‌ഷോട്ട് എൻറ്റർടൈയിൻമെൻറ്സ് ഒടിടിയിലേക്കെത്തിക്കുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മരണവീട്ടിൽ ഉയരുന്നത് കരച്ചിലാണെങ്കിലും മരണത്തിൻറെ കഥ പറഞ്ഞ ചാക്കാല സിനിമ കാണുമ്പോൾ പ്രേക്ഷകരിൽ പൊട്ടിച്ചിരിയാണ് ഉണ്ടാകുന്നത്. ചാക്കാല എന്നാൽ മരണ അറിയിപ്പാണ്. കുട്ടനാട്ടിലെ ഒരു മരണവീട്ടിലെ ചാക്കാല അറിയിപ്പുമായി ബന്ധപ്പെട്ടതാണ് ചിത്രത്തിൻറെ ഇതിവൃത്തം. ബ്ളാക്ക് ഹ്യുമറിലൂടെ സമകാലിക ജീവിത സാഹചര്യങ്ങളെക്കൂടി അനാവരണം ചെയ്തുകൊണ്ടാണ് ചിത്രത്തിന്റെ കഥാഗതി മുന്നോട്ടു പോകുന്നത്. മരണവീടും നാട്ടുകാരും ചാക്കാല അറിയിച്ചുകൊണ്ടുള്ള യാത്രയുമെല്ലാം നർമ്മമുഹൂർത്തങ്ങൾ കൊണ്ടുനിറഞ്ഞതാണ്.

ഏപ്രിലിൽ ഒ.ടി .ടി റിലീസ് ആകുന്ന ചിത്രത്തിൻറെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത് ക്ലോസ്ഷോട്ട് എൻറ്റർടൈയിൻമെൻറ്സാണ്. ഇടം തീയേറ്ററിൻ്റെ ബാനറിൽ സുധീഷ് കോശി നിർമ്മിക്കുന്ന ചിത്രത്തിൽ ജയിൻ ക്രിസ്റ്റഫർ, കഥ, ക്യാമറ, സംവിധാനം നിർവ്വഹിക്കുന്നു. തിരക്കഥ, സംഭാഷണം – സതീഷ് കുമാർ, കുട്ടനാടിൻ്റെ സ്വന്തം കലാകാരൻ പ്രമോദ് വെളിയനാട് ലീഡ് വേഷത്തിലെത്തുന്ന ചിത്രത്തിൽ -ജാസി ഗിഫ്റ്റ്, പന്തളം ബാലൻ തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. സംഗീതം – മധു ലാൽ, റജിമോൻ, എഡിറ്റിംഗ് – രതീഷ് മോഹൻ, കളറിസ്റ്റ് – ഗൗതം പണിക്കർ, ഗാനരചന – ദീപ സോമൻ, സെബാസ്റ്റ്യൻ ഒറ്റമശ്ശേരി, ആർട്ട് – സുധർശനൻ ആറ്റുകാൽ, പ്രമോദ് വെളിയനാട്, ഷാജി മാവേലിക്കര ,സുധിക്കുട്ടി, പുത്തില്ലം ഭാസി, ജോസ് പാല, വിനദ്കുറിയന്നൂർ, ലോനപ്പൻ കുട്ടനാട് ,സിനി ജിനേഷ്, നുജൂമുദീൻ, ജിക്കു ,ദീപിക ശങ്കർ, മനോജ് കാർത്ത്യാ, ആൻസി, വിജയൻ പുല്ലാട് ,പ്രകാശ് ഇരവിപേരൂർ എന്നിവർ അഭിനയിക്കുന്നു. പി.ആർ.ഒ- ഹസീന ഹസി

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചന്തത്തോടിന്‍റെ വീണ്ടെടുപ്പിനായി പരിസ്ഥിതി സ്‌നേഹികളുടെ കൂട്ടായ്മ ഒരുങ്ങുന്നു

0
തിരുവല്ല :  ചന്തത്തോടിന്‍റെ വീണ്ടെടുപ്പിനായി പരിസ്ഥിതി സ്‌നേഹികളുടെ കൂട്ടായ്മ ഒരുങ്ങുന്നു. പരിസ്ഥിതി...

പനിയുള്ള കുട്ടികളെ സ്‌കൂളില്‍ വിടരുത് ; ചികിത്സ ഉറപ്പാക്കണം ; എലിപ്പനി, ഡെങ്കിപ്പനി പ്രതിരോധത്തിന്...

0
തിരുവനന്തപുരം : മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ജാഗ്രത...

ചെത്തോങ്കര – അത്തിക്കയം റോഡിന് മുകളിലേക്ക് ഉയർന്നുനിന്ന മരത്തിന്‍റെ ഭാഗം നീക്കം ചെയ്തു

0
റാന്നി : ചെത്തോങ്കര - അത്തിക്കയം റോഡിന്‍റെ വശം മരക്കുറ്റി നിലനിറുത്തി...

കർണാടക സർക്കാറിനെതിരെ കേരളത്തിൽ യാ​ഗം നടത്തി ; ആരോപണവുമായി ഡികെ ശിവകുമാര്‍

0
ബെം​ഗളൂരു: കർണാടക സർക്കാരിനെ താഴെയിറക്കാൻ ശത്രുസംഹാര യാഗം നടത്തിയതായി ഉപമുഖ്യമന്ത്രി ഡി...