Thursday, May 30, 2024 4:58 am

മാരിവില്ലിന്‍ ഗോപുരങ്ങൾ – നിർമ്മാതാക്കൾക്ക് എതിരെയുള്ള പരാതി തള്ളി ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

അരുൺ ബോസ് സംവിധാനം ചെയ്യുന്ന ‘മാരിവില്ലിൻ ഗോപുരങ്ങൾ’ എന്ന മലയാള ചിത്രത്തിന്റെ വിതരണാവകാശം വാഗ്ദാനം ചെയ്ത് വഞ്ചിച്ചു എന്നാരോപിച്ച് നിർമാതാക്കൾക്കെതിരെ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. വിതരണം വാഗ്ദാനം നൽകി പണം കൈപ്പറ്റിയ ശേഷം വഞ്ചിച്ചു എന്നായിരുന്നു ആരോപണം. എന്നാൽ തെളിവായി സമർപ്പിച്ച രേഖകൾ അടിസ്ഥാനരഹിതമാണെന്ന് ബോധ്യപ്പെട്ട കോടതി ഹർജി തള്ളുകയായിരുന്നു. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. പരാതിക്കാരന് ‘മാരിവില്ലിൻ ഗോപുരങ്ങൾ’ എന്ന സിനിമയുമായി യാതൊരു ബന്ധവുമില്ലെന്നും സമൂഹത്തിൽ നല്ല നിലയിൽ ജീവിക്കുന്നവരെ അപകീർത്തിപ്പെടുത്തുന്നതിനായി നൽകിയ പരാതിയിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും നിർമാതാക്കൾ അറിയിച്ചു.

കോക്കേഴ്സ് മീഡിയ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ വന്ന സിനിമയാണ് ‘മാരിവില്ലിൻ ഗോപുരങ്ങൾ.’ ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ്, വസിഷ്ഠ് ഉമേഷ്, ജോണി ആന്റണി, സലീം കുമാർ, വിഷ്ണു ഗോവിന്ദ് എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാലങ്ങൾക്കു ശേഷം മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകൻ വിദ്യാസാഗറും ഗായകൻ ഹരിഹരനും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയെ ശ്രദ്ധേയമാക്കിയിരുന്നു. ശ്യാമപ്രകാശ് എം എസ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ഷൈജൽ പി വിയും അരുൺ ബോസും ചേർന്നാണ് നിർവഹിച്ചത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തീരദേശ റോഡ് ജൂൺ 10നകം തുറക്കും ; ഏക്നാഥ് ഷിൻഡെ

0
മുംബൈ: വർളിക്കും മറൈൻ ഡ്രൈവിനുമിടയിലുള്ള തീരദേശ പാതയുടെ രണ്ടാം ഘട്ടം ജൂൺ...

വിവേകാനന്ദപാറയിൽ ധ്യാനമിരിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നെത്തും

0
തിരുവനന്തപുരം: സ്വാമി വിവേകാനന്ദൻ ധ്യാനമിരുന്ന കന്യാകുമാരിയിലെ വിവേകാനന്ദപാറയിൽ 45 മണിക്കൂർ ധ്യാനമിരിക്കാനായി...

കേരളത്തിൽ കാലവർഷം ഇന്നെത്തും ; ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ഇന്നെത്തിച്ചേരാൻ സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. ഈ സാഹചര്യത്തിൽ...

അഭയാർത്ഥികൾക്ക് നേരെ നടന്ന ആക്രമണം ; ഇസ്രയേലിനെതിരെ സൗദിയും ഖത്തറും

0
റിയാദ്: റഫയിൽ അഭയാർത്ഥികൾക്ക് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളെ രൂക്ഷമായി വിമർശിച്ച്...