Thursday, May 23, 2024 1:42 pm

കോന്നിയിലേക്ക് വരൂ … ചന്ദന തടികള്‍ തൂക്കി വാങ്ങാം

For full experience, Download our mobile application:
Get it on Google Play

കോന്നി : പൊതു ജനങ്ങൾക്ക് ഗുണനിലവാരമുള്ള ചന്ദന തടികൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പുനലൂർ ടിംബർ സെയിൽസ് ഡിപ്പോയുടെ കീഴിൽ അരുവാപ്പുലം വെന്മേലി പടിക്ക് സമീപം പ്രവർത്തിക്കുന്ന ചെറുകിട ചന്ദന വില്പന ശാലയിൽ ചന്ദന തടികൾ വില്പനക്ക് തയ്യാറായി. ക്ലാസ് IV Ghotla,VI Bagrabad എന്നിവയാണ് വില്പനക്ക് തയ്യാറായിരിക്കുന്നത്. ഈ ക്ളാസുകളിൽ പെട്ട 50 ഗ്രാം,100 ഗ്രാം, 200 ഗ്രാം, 500 ഗ്രാം, ഒരു കിലോഗ്രാം വരെയുള്ള ചന്ദന തടികൾ ആണ് പൊതു ജനങ്ങൾക്ക് വാങ്ങാവുന്നത്. എല്ലാ പ്രവർത്തി ദിവസങ്ങളിലും രാവിലെ പത്ത് മണിമുതൽ വൈകിട്ട് അഞ്ച് മണി വരെ ഡിപ്പോയിലെത്തി ആധാർകാർഡ്, പാൻകാർഡ് എന്നിവയുടെ പകർപ്പുകൾ ഹാജരാക്കി പരമാവധി ഒരു കിലോഗ്രാം ചന്ദനം വരെ ഒരു വ്യക്തിക്ക് വിലനല്‍കി വാങ്ങാവുന്നതാണ്.

എന്നാൽ ആരാധനാലയങ്ങൾ, അംഗീകൃത കരകൗശല നിർമ്മാണ സ്ഥാപനങ്ങൾ, മരുന്ന് നിർമ്മാണ സ്ഥാപനങ്ങൾ എന്നിവക്ക് ഒരു കിലോഗ്രാം എന്ന പരിധി ബാധകമല്ല. ആരാധനാലയങ്ങൾക്ക് ഭരണ സമിതി/ അധികാരപ്പെട്ട ഭാരവാഹികളുടെ കത്തും അംഗീകൃത കരകൗശല സ്ഥാപനങ്ങൾ മരുന്ന് നിർമ്മാണ സ്ഥാപനങ്ങൾ എന്നിവക്ക് അംഗീകൃത ലൈസൻസും ഹാജരാക്കി ചന്ദന തടികൾ വാങ്ങാവുന്നതാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് ലോഞ്ച് ചെയ്തു. Android വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബെംഗളൂരുവിലെ 3 പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ബോംബ് ഭീഷണി ; പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തേക്ക്...

0
ബെം​ഗളൂരു: ബെംഗളൂരുവിലെ മൂന്ന് പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ബോംബ് ഭീഷണിയെന്ന് റിപ്പോർട്ട്. ഇ-മെയിൽ...

മാക്ഫാസ്റ്റ് കോളേജിൽ ‘കരിയർ ഗൈഡൻസ്’ ശില്പശാല 24ന്

0
തിരുവല്ല : മാക്ഫാസ്റ്റ് കോളേജിൽ 'കരിയർ ഗൈഡൻസ്' ശില്പശാല 24ന് രാവിലെ...

അസം സർക്കാറിന് തിരിച്ചടി ; ബുൾഡോസർ രാജിന് ഇരയായ അഞ്ച് കുടുംബങ്ങൾക്ക് 30 ലക്ഷം...

0
ഗുവാഹത്തി: അസമിൽ ബുൾഡോസർ രാജിന് ഇരയായ അഞ്ച് കുടുംബങ്ങൾക്ക് 30 ലക്ഷം...

മഴയെത്തിയതോടെ പന്തളം എംസി റോഡിലെ അപകടവും വര്‍ധിച്ചു

0
പന്തളം : എം.സി.റോഡിൽ പറന്തലിനും കാരയ്ക്കാടിനും ഇടയിൽ മഴക്കാലത്ത് ഒരു അപകടമെങ്കിലും...