Thursday, May 9, 2024 1:03 pm

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തിരിച്ചടി ; തൃശൂരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക്

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃശൂരില്‍ കോണ്‍ഗ്രസിന് തിരിച്ചടി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് ഉള്‍പ്പെടെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ടും അഖില കേരള എഴുത്തച്ഛന്‍ സമാജം മുന്‍ അധ്യക്ഷനുമായ അഡ്വ. എംഎ കൃഷ്ണനുണ്ണി, കെപിസിസി വിചാര്‍ വിഭാഗ് ഭാരവാഹിയും കോണ്‍ഗ്രസ് ചേര്‍പ്പ് മണ്ഡലം സെക്രട്ടറിയുമായ സിഎന്‍, സജി, ജില്ലാ സഹകരണ ബാങ്ക് മുന്‍ ഡയറക്ടര്‍ കെജി അരവിന്ദാക്ഷന്‍, പ്രിയദര്‍ശിനി പബ്ലിക്കേഷന്‍ സൊസൈറ്റി ജില്ലാ ജോയിന്റ് സെക്രട്ടറിയും എഴുത്തഛന്‍ സമാജം സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ വിഎ രവീന്ദ്രന്‍ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്.

ബിജെപി ജില്ലാ കാര്യാലയമായ നമോ ഭവനില്‍ നടന്ന ചടങ്ങില്‍ മുന്‍ കേന്ദ്ര മന്ത്രി പ്രകാശ് ജാവ്‌ദേക്കറാണ് ഇവര്‍ക്ക് പാര്‍ട്ടി അംഗത്വം നല്‍കിയത്. ജില്ലാ പ്രസിഡണ്ട് അഡ്വ കെകെ അനീഷ് കുമാര്‍, സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ അഡ്വ. ബി ഗോപാലകൃഷ്ണന്‍, സി സദാനന്ദന്‍ മാസ്റ്റര്‍, മേഖലാ പ്രസിഡണ്ട് വി ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി അഡ്വ രവികുമാര്‍ ഉപ്പത്ത്, ജില്ല ജനറല്‍ സെക്രട്ടറിമാരായ ജസ്റ്റിന്‍ ജേക്കബ്, അഡ്വ കെആര്‍ഹരി, സംസ്ഥാന സമിതിയംഗം ഉല്ലാസ് ബാബു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നാല് മെട്രോസ്റ്റേഷനുകളുടെ പ്രവർത്തനം 28-ന് പുനരാരംഭിക്കും

0
ദുബായ്: കനത്ത മഴയെത്തുടർന്ന് പ്രവർത്തനം നിർത്തിവെച്ച ഓൺപാസീവ്, ഇക്വിറ്റി, മഷ്‌റീഖ്, എനർജി...

എസ്.എൻ.ഡി.പി യോഗം വെള്ളിയറ പ്ലാങ്കമൺ ശാഖായോഗത്തിലെ പ്രതിഷ്ഠാ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു

0
കോഴഞ്ചേരി : എസ്.എൻ.ഡി.പി യോഗം കോഴഞ്ചേരി യൂണിയനിലെ 95-ാം നമ്പർ വെള്ളിയറ...

ഗുണ്ടാ ആക്രമണക്കേസിലെ പ്രതി കസ്റ്റഡിയില്‍ ചികിത്സയിലിരിക്കെ രക്ഷപ്പെട്ടു ; തിരച്ചില്‍ ശക്തമാക്കി പോലീസ്

0
തിരുവനന്തപുരം: വീട്ടില്‍ക്കയറി യുവാവിന് നേരേ ഗുണ്ടാ ആക്രമണം നടത്തിയ കേസിലെ പ്രതി...

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആദ്യമായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ എണ്ണം 400ന് താഴെയായി

0
ന്യൂ ഡൽഹി: രാജ്യം ഏറ്റവും കൂടുതല്‍ കാലം ഭരിച്ച രാഷ്ട്രീയ പാര്‍ട്ടിയായ...