Sunday, May 5, 2024 7:30 am

പൈപ്പിൽ വെള്ളം ഇല്ലെങ്കിലും മാസത്തില്‍ അടയ്‌ക്കേണ്ട മിനിമം ചാര്‍ജ്ജ് കൃത്യമായി അടയ്ക്കണം ; പൊറുതിമുട്ടി പെരുവഴിയമ്പലത്തെ കോളനി നിവാസികൾ

For full experience, Download our mobile application:
Get it on Google Play

തിരൂര്‍: നഗരസഭയിലെ ആറാം വാര്‍ഡിലെ പെരുവഴിയമ്പലത്തെ കോളനിയിലേക്കുള്ള മുനിസിപ്പല്‍ പൈപ്പ് ലൈനിലെ കുടിവെള്ളം നിലച്ചിട്ട് ഒരു വര്‍ഷക്കാലമായി. എന്നാല്‍ മാസത്തില്‍ അടയ്‌ക്കേണ്ട മിനിമം ചാര്‍ജ്ജ് തുക കൃത്യമായി വാട്ടര്‍ അതോറിറ്റിയില്‍ അടയ്ക്കണം. പൂക്കയിലെ പെരുവഴിയമ്പലത്തെ മിച്ചഭൂമി കോളനിയിലെ 54 കുടുംബങ്ങളിലെ3 0 കുടുംബങ്ങള്‍ ഒരു വര്‍ഷമായി നേരിടുന്ന പ്രശ്‌നമാണിത്. 22 വര്‍ഷം മുമ്പാണ് പെരുവഴിയമ്പലം മിച്ചഭൂമി പ്രദേശത്ത് കുടിവെള്ള പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യമാവുന്നത്. മുപ്പതോളം വീടുകളില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചു.പ്രദേശത്തെ കിണറുകളില്‍ വേനല്‍കാലത്ത് കുടിവെള്ളം കിട്ടാക്കനി ആയതോടെ കുടിവെള്ള പ്രതിസന്ധി രൂക്ഷമായപ്പോഴാണ് കുടുംബങ്ങള്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചത്. നിലവില്‍ വെള്ളം പൈപ്പ് ലൈനില്‍ വരുന്നില്ലെങ്കിലും 148 രൂപ മിനിമം ചാര്‍ജ് അടയ്ക്കണം.

ഒരു വര്‍ഷം കൂടുമ്പോഴാണ് ബില്ലടക്കേണ്ടി വരിക.അപ്പോഴേക്കും വലിയ തുക അടയ്‌ക്കേണ്ടതായി വരുന്നത് സാധാരണക്കാരായ ഇവര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണെന്നും കേരള മുഖ്യമന്ത്രി നടത്തിയ നവകേരള സദസിലും പരാതി നല്‍കിയിരുന്നെങ്കിലും ഇതുവരെയും പരിഹാരം ആയിട്ടില്ല.തിരൂര്‍ കടലുണ്ടി കെ.ആര്‍.എഫ്.ബി റോഡിലെ നടുവിലങ്ങാടി പെരുവഴിയമ്പലം ഭാഗത്ത് ലീക്ക് വന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് മറുപടി വന്നത്. ശാശ്വത പരിഹാരം അവിടേയും ആയില്ല.തിരൂര്‍ നഗരസഭയ്ക്കും വാട്ടര്‍ അതോറിറ്റിക്കും നിരന്തരം പരാതികള്‍ വേറെയും നല്‍കിയിട്ടും പരിഹാരമായില്ലന്നും പ്രദേശവാസികള്‍ പറയുന്നു.ഇനി ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകാന്‍ ഒരുങ്ങുകയാണ് കോളനി നിവാസികള്‍.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

24 ലക്ഷം വിദ്യാര്‍ഥികള്‍ ; കര്‍ശന പരിശോധനയോടെ നീറ്റ് ഇന്ന് ; മാര്‍ഗനിര്‍ദേശങ്ങള്‍

0
ന്യൂഡൽഹി: മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ് യുജി ഇന്ന്. ഞായറാഴ്ച പകല്‍ 2.30...

മേയർ ആര്യയും എംഎൽഎയും ഇടപെട്ട് ജോലി കളഞ്ഞെന്ന് പരാതിയുമായി സെക്യൂരിറ്റി ജീവനക്കാരൻ

0
തിരുവനന്തപുരം: നോ പാർക്കിങ് സ്ഥലത്തു വാഹനം പാർക്ക് ചെയ്യരുത് എന്ന് പറഞ്ഞതിനു...

സ​ന്നി​ധാ​ന​ത്തെ ഗ​സ്റ്റ് ഹൗ​സ് ന​വീ​ക​ര​ണം ; ഹൈ​ക്കോ​ട​തി ജ​സ്റ്റി​സു​മാ​ര്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി ശ​ബ​രി​മ​ല​യി​ൽ നേ​രി​ട്ടെ​ത്തും

0
കൊ​ച്ചി: ഹൈ​ക്കോ​ട​തി ജ​സ്റ്റി​സു​മാ​ര്‍ ശ​ബ​രി​മ​ല​യി​ൽ നേ​രി​ട്ടെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തും. സ​ന്നി​ധാ​ന​ത്തെ ഗ​സ്റ്റ്...

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും ; 39 ഡിഗ്രി വരെ

0
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. പാലക്കാട് ജില്ലയില്‍...