Saturday, May 11, 2024 11:04 pm

കോട്ടയം ഉല്ലല സഹകരണ ബാങ്കിൽ കോടികളുടെ ക്രമക്കേടെന്ന് റിപ്പോർട്ട് ; പ്രതിഷേധവുമായി കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കോട്ടയം ഉല്ലല സഹകരണ ബാങ്കിൽ 24.54 കോടി രൂപയുടെ ക്രമക്കേടെന്ന് സഹകരണ വകുപ്പ് ജോയിൻ്റ് റജിസ്ട്രാറുടെ റിപ്പോർട്ട് . 2012- 2017 വർഷ കാലയളവിൽ ക്രമക്കേട് നടന്നതായാണ് കണ്ടെത്തൽ. നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം ആരംഭിച്ചു. പക്ഷെ ബാങ്കിന് യാതൊരുവിധ സാമ്പത്തിക പ്രതിസന്ധിയുമില്ലെന്ന് ബാങ്ക് ഭരണ സമിതി വ്യക്തമാക്കി. മതിയായ ഈടു വാങ്ങാതെ വായ്പ നൽകി. മതിപ്പുവിലയും വിപണിമൂല്യവും കണക്കാക്കാതെ വസ്തു ഈടുവാങ്ങി വായ്പ കൊടുത്തു. ഇവയാണ് സഹകരണ ജോയിൻ റജിസ്ട്രാറുടെ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. മുൻ സെക്രട്ടറി നിലവിലെ സെക്രട്ടറി ഭരണസമിതി അംഗം എന്നിവർ ബന്ധുക്കൾക്കും അടുപ്പക്കാർക്കും ക്രമരഹിതമായി കോടികളുടെ വായ്പ നൽകിയെന്നും റിപ്പോർട്ടിൽ പരാമർശം ഉണ്ട്.

ഇത് സംബന്ധിച്ച് നടപടികൾ ഇല്ലാത്തതിനെ തുടർന്ന് നിരവധിപേർ പരാതികൾ നൽകിയിരുന്നു. സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ബാങ്കിലേക്ക് മാർച്ച് നടത്തി. പക്ഷെ ക്രമക്കേട് നടന്ന കണ്ടെത്തൽ സാങ്കേതികം മാത്രമാണ്. വായ്പ കുടിശ്ശികയുള്ള വസ്തുക്കൾ തിട്ടപ്പെടുത്തി തുടർനടപടികൾ ബാങ്ക് സ്വീകരിച്ചു കഴിഞ്ഞെന്നും ബാങ്ക് ഭരണസമിതി പ്രതികരിച്ചു . എല്‍.ഡി.എഫ് ഭരണസമിതിയിൽ സി.പി.ഐയ്ക്കാണ് ഭൂരിപക്ഷം. ബാങ്കിനെ തകർക്കാനുള്ള നീക്കങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കുമെന്നാണ് ഭരണസമിതി നിലപാട് .

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വടകര അശ്ലീല വീഡിയോ വിവാദം : സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ആര്‍എംപി നേതാവ്

0
കോഴിക്കോട് : വടകരയിലെ അശ്ലീല വീഡിയോ വിവാദത്തിൽ സ്ത്രീ വിരുദ്ധ പരാമർശവുമായി...

കെഎസ്ആർടിസി ബസ് ബ്രേക്ക് ഡൗൺ ആയി, മലക്കപ്പാറയിൽ വനത്തിനുള്ളിൽ യാത്രക്കാർ കുടുങ്ങി

0
തൃശ്ശൂർ : കെഎസ്ആർടിസി ബസ് ബ്രേക്ക് ഡൗണായതോടെ മലക്കപ്പാറയിലെ വനത്തിനുള്ളിൽ ബസ്...

ടൂറിസം പ്രകൃതി സൗഹൃദം ; മാട്ടുപ്പെട്ടി അണക്കെട്ടില്‍ ആദ്യ ഇലക്ട്രിക് ബോട്ട് സര്‍വീസ്

0
മാട്ടുപ്പെട്ടി : മാട്ടുപ്പെട്ടി അണക്കെട്ടില്‍ ആദ്യ ഇലക്ട്രിക് ബോട്ട് സര്‍വീസ് ആരംഭിച്ചു....

തൃപ്പൂണിത്തുറയിൽ കിടപ്പിലായ പിതാവിനെ മകൻ ഉപേക്ഷിച്ച സംഭവം : അടിയന്തിര നടപടിയെടുക്കാൻ മന്ത്രി ഡോ....

0
എറണാകുളം : തൃപ്പൂണിത്തുറയിൽ കിടപ്പിലായ പിതാവിനെ മകൻ വാടകവീട്ടിൽ ഉപേക്ഷിച്ച...