Saturday, May 18, 2024 12:39 pm

ബിജെപിയാണോ, പിണറായി വിജയനാണോ മുഖ്യശത്രു? ; കോണ്‍ഗ്രസ് വ്യക്തമാക്കണമെന്ന് യെച്ചൂരി

For full experience, Download our mobile application:
Get it on Google Play

ആറ്റിങ്ങല്‍: ബിജെപിയാണോ മുഖ്യമന്ത്രി പിണറായി വിജയനാണോ മുഖ്യശത്രുവെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മുന്‍ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും നിലവിലെ പിസിസി അധ്യക്ഷന്‍മാരുമടക്കം ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേക്കേറുന്നു. കേരളത്തില്‍ എല്‍ഡിഎഫും സര്‍ക്കാരും ശരിയായ നിലപാടെടുക്കുന്നത് കൊണ്ടാണ് ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ കഴിയാത്തതെന്നും യെച്ചൂരി പറഞ്ഞു. കേരളത്തില്‍ തന്നെ കോണ്‍ഗ്രസില്‍ നിന്ന് എത്ര പേരാണ് ബിജെപിയിലേക്ക് പോകുന്നതെന്ന് മനസിലാക്കണം. ബംഗാളില്‍ സിപിഎം നേതാക്കള്‍ ബിജെപിയില്‍ പോയെന്ന പ്രചാരണം മാധ്യമ അജന്‍ഡയാണ്. കോണ്‍ഗ്രസിനെ വിജയിപ്പിക്കുന്നത് ബിജെപിയെ ജയിപ്പിക്കുന്നതിന് തുല്യമാണ്. രാജ്യത്തെ മതനിരപേക്ഷതയും ഭരണഘടനയും നിലനില്‍ക്കുമോ എന്നതാണ് ഈ തെരഞ്ഞെടുപ്പ് നേരിടുന്ന പ്രധാന ചോദ്യം. സംസ്ഥാന അടിസ്ഥാനത്തിലാണ് ഇന്ത്യാ കൂട്ടായ്മ ശക്തം. ബിജെപി വിരുദ്ധവോട്ടുകളുടെ ഏകീകരണമാണ് മതനിരപേക്ഷ ശക്തികളുടെ കൂട്ടായ്മ ലക്ഷ്യമിടുന്നത്. കേരളത്തിലും തമിഴ്നാട്ടിലും ബംഗാളിലും മഹാരാഷ്ട്രയിലും ത്രിപുരയിലുമടക്കം ഇതര സംസ്ഥാനങ്ങളിലെല്ലാം മതനിരപേക്ഷ ശക്തികളുടെ കൂട്ടായ്മ ശക്തമാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആനന്ദ ബോസിനെതിരെ ലൈംഗികാതിക്രമ കേസ് ; പരാതിക്കാരിയെ തടഞ്ഞ 3 ജീവനക്കാർക്കെതിരെ കേ​സെടുത്ത് പോലീസ്

0
കൊൽക്കത്ത: ഗവർണർ സി.വി ആനന്ദ ബോസിനെതിരെ ലൈംഗികാതിക്രമ പരാതി നൽകുന്നതിൽ നിന്ന്...

കിഴക്കേക്കര എൻ.എസ്.എസ്. കരയോഗം കുടുംബസംഗമം നടന്നു

0
വടക്കടത്തുകാവ് : അടൂർ വടക്കത്തുകാവ് 377-ാം നമ്പർ കിഴക്കേക്കര എൻ.എസ്.എസ്. കരയോഗത്തിൽ...

‘ആസൂത്രിതമായ കള്ളം’ ; സി.എ.എ പ്രകാരം 14 പേർക്ക് പൗരത്വം നൽകിയെന്ന കേന്ദ്രസർക്കാർ വാദം...

0
ന്യൂ ഡല്‍ഹി: കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമപ്രകാരം 14 പേർക്ക് പൗരത്വം...

പെരിങ്ങര പഞ്ചായത്തിൽ ഇളമൻമഠത്തിൽ റിക്രിയേഷൻ സെന്റർ ഉദ്ഘാടനം ചെയ്തു

0
തിരുവല്ല : കുടുംബശ്രീയുടെ ഇരുപത്തിയാറാം വാർഷികത്തോട് അനുബന്ധിച്ച് സി.ഡി.എസ്. തലത്തിൽ...