പാറ്റ്ന: ഭീകരതയോട് മൃദുസമീപനം പുലർത്തുന്നവരും ദുർബല വിഭാഗങ്ങളെ അവഗണിക്കുന്നവരുമാണ് കോൺഗ്രസും സഖ്യകക്ഷികളുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ വിമർശിച്ചു. അവർ അധികാരത്തിൽ എത്തിയാൽ പിന്നെ രാജ്യത്ത് കലാപങ്ങളും അതിക്രമങ്ങളും ഉണ്ടാകുമെന്നും പട്ടിണി വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിലെ കാതിഹാറിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കുടുംബവാഴ്ചയെ ഇല്ലാതാക്കിയ സർക്കാരാണിത്. നക്സലിസത്തെ മോദിസർക്കാരിന് തുടച്ചുനീക്കാനായി. ഭീകരതയെയും സർക്കാർ അടിച്ചമർത്തി. കോൺഗ്രസ് ഭരിച്ചിരുന്നപ്പോൾ ഭീകരർക്കെതിരേ പോരാടാൻ ആർക്കും ധൈര്യമില്ലായിരുന്നുവെന്നും അമിത് ഷാ തുറന്നടിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.