Saturday, May 18, 2024 11:55 am

പൂര വിവാദം തൃശ്ശൂരിൽ തെരഞ്ഞെടുപ്പ് വിഷയമല്ല ; സുരേഷ് ഗോപി

For full experience, Download our mobile application:
Get it on Google Play

തൃശൂർ : പൂര വിവാദം തൃശ്ശൂരിൽ തെരഞ്ഞെടുപ്പ് വിഷയമല്ലെന്ന് എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി. തൃശ്ശൂരിലെ മുഖ്യ ചർച്ച വികസനമാണ്. ഇന്നസെൻ്റിൻ്റെ ചിത്രം ഫ്ലെക്സിൽ ഉപയോഗിച്ചതിൽ അനൗചിത്യമുണ്ടെന്ന് തോന്നിയില്ല എന്നും അദ്ദേഹം പ്രതികരിച്ചു. പൂരത്തിൽ സർക്കാരിന് വീഴ്ചയുണ്ട്. ആരോപണങ്ങളിൽ ഏത് അന്വേഷണവും നേരിടാൻ തയ്യാറാണ്. നാട് അറിയുന്നവരെയല്ല, നാടിന് ഗുണമുള്ളവനെ തെരെഞ്ഞെടുക്കണമെന്നാണ് ജനം പറയുന്നത്. ബിജെപി – സിപിഎം അന്തർധാരയെന്ന ആരോപണത്തിൽ സുരേഷ് ഗോപി കെ മുരളീധരന് മറുപടി നൽകി. സിപിഐഎമ്മിന്റെ കാര്യം സിപിഐഎം നോക്കിക്കോളും. മുരളീധരൻ കോൺഗ്രസിന്റെ കാര്യം നോക്കുക. സിപിഐഎമ്മിന്റെ സംഘടനാപരമായ സംവിധാനത്തെ കെ മുരളീധരൻ അവിശ്വസിക്കേണ്ടതില്ല. ഇന്നസെൻറ് ചിത്രം ഫ്ലക്സ് ബോർഡിൽ ഉപയോഗിച്ചതിൽ അനൗചിത്യം തോന്നിയില്ല. ഫ്ലക്സ് ബോർഡ് തയ്യാറാക്കുന്നത് തന്റെ അറിവോടെയല്ല. ഫ്ലക്സ് ബോർഡുകളിൽ പരാതി ഉയർന്നാൽ അത് പിൻവലിക്കുന്നതും ഫ്ലക്സ് ബോർഡ് വയ്ക്കുന്നതും പാർട്ടി പ്രവർത്തകരാണ്. ടോവിനോയുടെ ചിത്രം ഉപയോഗിച്ചതിൽ മന്ത്രിയായിരുന്ന ആൾക്ക് അനൗചിത്യം തോന്നിയില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പെരിങ്ങര പുതുക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ സപ്താഹ യജ്ഞത്തിന് തുടക്കമായി

0
തിരുവല്ല : പെരിങ്ങര പുതുക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ സപ്താഹ യജ്ഞത്തിന് തുടക്കമായി....

എക്സ്പോ 2020 ദുബായ് മ്യൂസിയം ഉദ്ഘാടനംചെയ്‌തു

0
ദുബായ്: എക്സ്പോ 2020 ദുബായിയുടെ കാഴ്ചകൾ ലോകത്തിനുമുന്നിൽ പ്രദർശിപ്പിക്കാൻ എക്സ്പോ 2020...

ശബരിമല തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

0
പമ്പ : ശബരിമല തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. കര്‍ണാടക സ്വദേശിയായ സന്ദീപ്...

ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തൽ ശരിയല്ല ; ഒരു ഇടനില ചർച്ചയ്ക്കും താൻ പോയിട്ടില്ല –...

0
കൊല്ലം: സോളാര്‍ സമരം അവസാനിപ്പിക്കുന്നതിനായി ഒരു ഇടനില ചര്‍ച്ചയിലും താൻ ഭാഗമായിട്ടില്ലെന്ന്...