Tuesday, May 13, 2025 8:35 am

വിവാഹാഭ്യർഥന നിരസിച്ച 13കാരിക്ക് നഗ്‌നചിത്രമയച്ചു; യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഭോപ്പാൽ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയോട് വിവാഹവാ​ഗ്ദാനം നടത്തുകയും ഇത് നിരസിച്ചപ്പോൾ ന​ഗ്നചിത്രമയയ്ക്കുകയും നിരന്തരം ശല്യപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. 13കാരിയുടെ പരാതിയിലാണ് നടപടി. വാഗ്‌ലെ എസ്റ്റേറ്റ് പ്രദേശത്തെ താമസക്കാരിയായ പെൺകുട്ടി മാസങ്ങൾക്ക് മുമ്പ് അമ്മയുടെ മൊബൈൽ ഫോണിൽ ഇൻസ്റ്റന്റ് മെസേജിങ് ആപ്പിൽ അക്കൗണ്ട് തുറക്കുകയും പ്രതിയുടെ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കുകയും ചെയ്തതായി താനെയിലെ ശ്രീനഗർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. തുടർന്ന് ഇരുവരും പരസ്പരം ചാറ്റിങ് ആരംഭിച്ചു. ഇതിനിടെ, പെൺകുട്ടിയെ 18 വയ‌സ് തികയുമ്പോൾ വിവാഹം കഴിക്കാമെന്ന് പ്രതി പറഞ്ഞു. കൂടാതെ പെൺകുട്ടിയെ ഒരിക്കൽ ഇയാൾ അനുചിതമായി സ്പർശിക്കുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.

എന്നാൽ ഇയാളുടെ ആവശ്യത്തോട് പെൺകുട്ടി പ്രതികരിക്കാതെ വന്നതോടെ സ്വന്തം കൈത്തണ്ട ബ്ലേഡ് കൊണ്ട് മുറിച്ചു. പിന്നീട് പ്രതി തന്റെ നഗ്നചിത്രങ്ങളും പെൺകുട്ടിക്ക് അയച്ചുകൊടുത്തു. നിരന്തരമായ ഇത്തരം ഉപദ്രവങ്ങളെ തുടർന്ന് പെൺകുട്ടി കടുത്ത മാനസിക ആഘാതത്തിലായതായും പോലീസ് പറഞ്ഞു. തുടർന്ന് ഞായറാഴ്ച പരാതിയുമായി പെൺകുട്ടി പോലീസിനെ സമീപിച്ചു. അതിന്റെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ ഐപിസി 354 ഡി, 366 എ വകുപ്പുകളും പോക്സോ, ഐടി നിയമങ്ങളിലെ വിവിധ വകുപ്പുകളും പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നെന്ന് പോലീസ് അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പി.വി. അൻവറിന് വിവരങ്ങൾ ചോർത്തിനൽകി സസ്പെൻഷനിലായ പോലീസുകാരെ തിരിച്ചെടുത്തു

0
മലപ്പുറം: മുൻ എംഎൽഎ പി.വി. അൻവറിന് പോലീസിലെ രഹസ്യവിവരങ്ങൾ ചോർത്തിനൽകിയെന്ന ആരോപണത്തെത്തുടർന്ന്...

വാടക കെട്ടിടങ്ങളിൽ ലഹരി വ്യാപാരവും ഉപയോഗവും നടക്കുന്നത് ഉടമകൾ അറിയേണ്ടതാണെന്ന് എക്സൈസ്

0
മലപ്പുറം : ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പുതിയ നീക്കവുമായി എക്സൈസ് വകുപ്പ്. വാടക...

പാകിസ്ഥാൻ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ആക്രമണങ്ങൾക്കിടയിൽ ഡിജിറ്റൽ രംഗത്തും തിരിച്ചടി

0
ദില്ലി : ജമ്മു ഉൾപ്പെടെ നിരവധി പ്രദേശങ്ങളിൽ പാകിസ്ഥാൻ കഴിഞ്ഞ ദിവസങ്ങളിൽ...

രണ്ടുപതിറ്റാണ്ടിനിടെ ഇഡി കണ്ടുകെട്ടിയത് 1.54 ലക്ഷം കോടിരൂപയുടെ സ്വത്തുക്കൾ

0
കൊച്ചി: കള്ളപ്പണക്കേസുകളിൽ ഇഡി രണ്ടുപതിറ്റാണ്ടിനിടെ കണ്ടുകെട്ടിയത് 1.54 ലക്ഷം കോടി രൂപയുടെ...