കണ്ണൂര്‍ : ചെന്നൈയില്‍ നിന്നെത്തി കണ്ണൂരില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പതിനേഴ് വയസ്സുകാരന്‍ മരിച്ചു. മാടായി സ്വദേശി റിബിന്‍ ബാബുവാണ് മരിച്ചത്. മസ്തിഷ്ക അണുബാധയാണ് മരണകാരണമെന്നാണ് പരിയാരം മെഡിക്കല്‍ കോളേജ് അധികൃതര്‍ പറയുന്നത്. കടുത്ത പനിയും തലവേദനയും ഉണ്ടായതിനെ തുടര്‍ന്ന് ബുധനാഴ്ചയാണ് റിബിനെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. റിബിന്റെ ആദ്യ കൊവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു. എന്നാല്‍ മുന്‍കരുതലിന്റെ ഭാഗമായി സ്രവ പരിശോധന വീണ്ടും നടത്തും.
കണ്ണൂരില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പതിനേഴ് വയസ്സുകാരന്‍ മരിച്ചു
RECENT NEWS
Advertisment