നിലമ്പൂർ: ചാലിയാർ പഞ്ചായത്തിലെ കക്കാടംപൊയിൽ കോഴിപ്പാറ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർത്ഥി മുങ്ങി മരിച്ചു. കോഴിക്കോട് ചേവരമ്പലം തോട്ടിൽപീടിക അരുളപ്പാട് ദേവീക്ഷേത്രത്തിനു സമീപം ‘സാന്ത്വനം’ വീട്ടിൽ സന്ദേശ് (20) ആണ് മരിച്ചത്. കോഴിക്കോട് ദേവഗിരി കോളേജ് ബിഎസ്സി കമ്പ്യൂട്ടർ സയൻസ് രണ്ടാം വർഷ വിദ്യാർത്ഥിയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് വിദ്യാർത്ഥികളായ മൂന്ന് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളുമടങ്ങിയ ആറംഗസംഘം കടവിൽ എത്തിയത്. കോഴിപ്പാറ കടവിന് മുകളിലെ കടവിൽ സന്ദേശ് കുളിക്കാനിറങ്ങി. നീന്തുന്നതിനിടയിൽ കയത്തിൽ താഴുകയായിരുന്നു.
വനംവകുപ്പ് വാച്ചർമാർ പുഴയിലേക്ക് ചാടി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. നാട്ടുകാരുടെയും നിലമ്പൂരിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയുടെയും ഇആർഎഫ് പ്രവർത്തകരുടെയും തിരച്ചിലിനിടയിലാണ് മൃതദേഹം കണ്ടെടുത്തത്. പാറക്കിടയിൽ തങ്ങിനിൽക്കുന്ന അവസ്ഥയിലാണ് മൃതദേഹം കിടന്നിരുന്നത്. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ എത്തിച്ച് തുടർ നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അച്ഛൻ: പരേതനായ പി.കെ. മുരളീധരൻ. അമ്മ: സിന്ധുജ. സഹോദരി: സാന്ത്വന. സംസ്‌കാരം ശനിയാഴ്ച.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.