Wednesday, July 2, 2025 12:20 am

21കാരനായ വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത: ഐഐടി-ഖരഗ്പൂർ വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ. 21കാരനായ വിദ്യാർത്ഥിയെ മാതാപിതാക്കളാണ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നാം വർഷ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ ഷോൺ മാലിക് ആണ് മരിച്ചത്. ഐഐടി-ഖരഗ്പൂരിലെ ആസാദ് ഹാളിൽ താമസിച്ചു വരികയായിരുന്നു ഷോൺ മാലിക്. പലതവണ വിളിച്ചിട്ടും പ്രതികരിക്കാത്തതിനെ തുടർന്നാണ് ഷോൺ മാലിക്കിൻ്റെ മാതാപിതാക്കൾ പെട്ടെന്ന് തന്നെ ഹോസ്റ്റലിൽ എത്തിയത്. അടച്ചിട്ടിരുന്ന മുറി മാതാപിതാക്കളും ഇൻസ്റ്റിറ്റ്യൂട്ടിലെ സെക്യൂരിറ്റി ജീവനക്കാരും ചേർന്ന് ബലമായി തുറക്കുകയായിരുന്നുവെന്ന് ഐഐടി അധികൃതർ പറഞ്ഞു. ആത്മഹത്യയ്ക്ക് പിന്നിലെ കാരണമെന്തെന്ന് വ്യക്തമല്ലെന്നും ആത്മഹത്യാ കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും ഐഐടി ഖരഗ്പൂർ ഡയറക്ടർ അമിത് പത്ര പറഞ്ഞു. എല്ലാ ഞായറാഴ്ചയും മാതാപിതാക്കൾ ഭക്ഷണവുമായി മകനെ കാണാൻ വരുന്ന പതിവുണ്ടായിരുന്നു. ഇത്തവണയും അവർ വന്നെന്നും മകൻ്റെ മൃതദേഹം അവരാണ് ആദ്യം കണ്ടതെന്നും അമിത് പത്ര വ്യക്തമാക്കി.

ഷോൺ മാലിക്കിൻ്റെ മരണവുമായി ബന്ധപ്പെട്ട് സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്. ഷോൺ മാലിക്കിന് അധ്യാപകരുമായി നല്ല ബന്ധമുണ്ടായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒരു ലാബ് അസിസ്റ്റൻ്റ് മരിച്ച സംഭവമുണ്ടായിരുന്നെങ്കിലും ഈ സംഭവത്തിന് അതുമായി ബന്ധമില്ലെന്നും അധികൃതർ അറിയിച്ചു. പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയതായും നടപടികൾ വീഡിയോയിൽ പകർത്തിയതായും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ഐഐടി-ഖരഗ്പൂരിൽ അടുത്ത കാലത്ത് വിദ്യാർത്ഥികളുടെ മരണം പല തവണ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2024 ജൂണിൽ ഐഐടി-ഖരഗ്പൂർ വിദ്യാർത്ഥിനി ദേവിക പിള്ളയെ കോളേജ് കാമ്പസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. 2023 ഒക്ടോബറിൽ നാലാം വർഷ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ കെ കിരൺ ചന്ദ്രയെയും 2022ൽ മറ്റൊരു ഐഐടി വിദ്യാർത്ഥി ഫൈസാൻ അഹമ്മദിനെയും മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അധ്യാപകരെ നിയമിക്കുന്നു

0
പത്തനംതിട്ട : പട്ടികവര്‍ഗ വികസന വകുപ്പിന്റെ വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍...

പ്രവൃത്തികളുടെ ഉദ്ഘാടനം കെ. യു ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു

0
പത്തനംതിട്ട : അരുവാപ്പുലം ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി...

തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025 നോടനുബന്ധിച്ച് യോഗം ചേര്‍ന്നു

0
പത്തനംതിട്ട : തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025...

ക്വിസ്, ചിത്രരചന ജില്ലാതല മത്സരം ജൂലൈ 12ന്

0
പത്തനംതിട്ട : ദേശീയ വായനാദിന- മാസാചരണത്തിന്റെ ഭാഗമായി പി എന്‍ പണിക്കര്‍...