ബംഗളുരു: 42കാരനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ബംഗളുരുവിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. കൊഡിഗെഹള്ളി ഫ്ലൈ ഓവറിന് സമീപം ഒരു സ്വകാര്യ ആശുപത്രിയുടെ പരിസരത്താണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുത്യാല നഗർ സ്വദേശിയായ അശ്വിനി കുമാർ എന്നയാളാണ് മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പുലർച്ചെ വീട്ടിൽ നിന്ന് ഇറങ്ങിയ അശ്വിനി കുമാറിനെ കുറിച്ച് പിന്നീട് വിവരമൊന്നും ലഭിക്കാതെ വന്നതിനെ തുടർന്ന് വീട്ടുകാർ പോലീസിനെ വിവരമറിയിച്ചു. പോലീസ് ഇയാളുടെ മൊബൈൽ ഫോൺ ലൊക്കേഷൻ ട്രാക്ക് ചെയ്ത് ഇവിടെ എത്തിയപ്പോഴാണ് കാർ പാർക്ക് ചെയ്തിരിക്കുന്നത് ശ്രദ്ധയിപ്പെട്ടത്. കാറിനുള്ളിൽ ഡ്രൈവർ സീറ്റിൽ ഇരിക്കുന്ന നിലയിലായിരുന്നു അശ്വനി കുമാറിന്റെ ചലനമറ്റ ശരീരം. വിൻഡോ തകർത്ത് പോലീസ് ഡോർ തുറന്നു. തുടർന്ന് പരിശോധിച്ചപ്പോഴേക്കും ഇയാൾ മരിച്ചെന്ന് സ്ഥിരീകരിച്ചു. വാഹനത്തിൽ വെച്ച് ഹൃദയാഘാതം സംഭവിച്ചിരിക്കാമെന്നാണ് നിഗമനം. ശരീരത്തിൽ പൊള്ളലേറ്റത് പോലുള്ള അടയാളങ്ങൾ കണ്ടെത്തിയെന്നും പോലീസ് പറയുന്നു. തുടർന്ന് ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. അസ്വഭാവിക മരണത്തിന് കൊഡിഗെഹള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ തുടരന്വേഷണം നടത്തുകയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1