ഇന്‍ഡോര്‍ : വിമാനയാത്രയ്ക്കിടെ വായില്‍ രക്തസ്രാവം ഉണ്ടായ അറുപതുകാരന്‍ മരിച്ചു. മഥുരയില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ വെച്ചാണ് അതുല്‍ ഗുപ്ത എന്ന യാത്രക്കാരന് വായില്‍ രക്തസ്രാവം അനുഭവപ്പെട്ടത്. യാത്ര തുടരുന്നതിനിടെ അതുലിന്‍റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വിമാനം ഇന്‍ഡോര്‍ വിമാനത്താവളത്തിലേക്കു വഴിതിരിച്ചുവിട്ടു. വിമാനത്താവളത്തില്‍നിന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതുലിനെ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ അതുല്‍ മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ശനിയാഴ്ച വൈകിട്ടാണ് സംഭവം. നോയിഡ സ്വദേശിയായ അതുലിന്‍റെമൃതദേഹം ബന്ധുക്കള്‍ക്കു കൈമാറി.
വിമാനയാത്രയ്ക്കിടെ വായില്‍ രക്തസ്രാവം ഉണ്ടായ അറുപതുകാരന്‍ മരിച്ചു
RECENT NEWS
Advertisment